കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് പിടിക്കാന്‍ കലാപ സിഡി, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ രീതി, സംഘികളുടെ കാര്യം!!

ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രചാരണ വാഹനത്തില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പോലിസ് സിഡികള്‍ കണ്ടെടുത്തത്. മീറത്തിലെ സര്‍ദാന ഭാഗത്തെ ഫരീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: നിരവധി പേര്‍ കൊല്ലപ്പെട്ട മുസാഫര്‍ നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി തിരഞ്ഞെടുപ്പ് വാഹനത്തില്‍ നിന്നു പോലിസ് പിടിച്ചെടുത്തു. ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രചാരണ വാഹനത്തില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പോലിസ് സിഡികള്‍ കണ്ടെടുത്തത്. മീറത്തിലെ സര്‍ദാന ഭാഗത്തെ ഫരീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

Sangeet som

വാഹനത്തിലെ ഡ്രൈവര്‍ക്കും പ്രചാരണത്തിന് പെര്‍മിഷന്‍ എടുത്ത വ്യക്തിക്കുമെതിരേ പോലിസ് കേസെടുത്തു. മുസാഫര്‍ നഗറിലെ കവാലില്‍ നടന്ന സംഘര്‍ഷങ്ങളാണ് സിഡിയില്‍. 2013ലാണ് മുസാഫര്‍ നഗറില്‍ ഹിന്ദു മുസ്ലിം കലാപമുണ്ടായത്.

പ്രചാരണത്തിനിടെ കലാപ സിഡി പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്ന് മീറത്ത് ജില്ലാ മജിസ്‌ട്രേറ്റ് ബി ചന്ദ്രകല പറഞ്ഞു. സംഗീത് സോമിന്റെ പ്രചാരണത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന് ലഭിച്ച പരാതി ഉടന്‍ സര്‍ദാന സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് കൈമാറുകയായിരുന്നു. പിന്നീടാണ് പരിശോധന നടന്നതും സിഡി പിടിച്ചെടുത്തതും.

വലിയ സ്‌ക്രീന്‍ ഘടിപ്പിച്ചതായിരുന്നു ബിജെപിയുടെ പ്രചാരണ വാഹനം. തിരഞ്ഞെടുപ്പിന് മുമ്പ് ഗ്രാമങ്ങളില്‍ കറങ്ങി പ്രചാരണം നടത്തുകയായിരുന്നു ഈ വാഹനം.

ഡ്രൈവര്‍ ബിരേന്ദ്ര സിങ്, പെര്‍മിഷന്‍ എടുത്ത ചന്ദ്രശേഖര സിങ് എന്നിവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 188 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫിസര്‍ ചന്ദ്രപാല്‍ സിങ് പറഞ്ഞു. സിഡി പോലിസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ സംഗീത് സോമിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ല. സിഡി പ്രദര്‍ശനത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.

സിഡി പ്രദര്‍ശനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് സംഗീത് സോം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മുസഫര്‍ നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ സിഡിയില്‍ ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

English summary
Police seized a CD allegedly containing Muzaffarnagar riots' clippings from BJP MLA Sangeet Som's election campaign vehicle at Fareedpur village in Meerut's Sardhana area. A case was filed against the driver of the election campaign vehicle and the person who took permission for the vehicle for violating section 144 CrPc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X