പ്രകടനം അതിര് കടന്നു!!ബിഗ് ബോസിലെ ആത്മഹത്യ ശ്രമത്തിൽ നടി ഓവിയ കുടുങ്ങും?

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ജനപ്രിയ താരം ഓവിയയ്ക്കെതിരെ പോലീസ് കേസ്. ഷോയിൽ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഒരു അഭിഭാഷകനാണ് ഓവിയയിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നസ്രത്പേട്ട് പോലീസാണ് കേസെടുത്തിരിക്കുന്നത്. പോലീസ് ഓവിയയ്ക്ക് സമൻസ് അയച്ചു.

ദിലീപ് പറഞ്ഞതൊക്കെ ശരിയെന്ന് സമ്മതിച്ച് ബെഹ്റ!! പക്ഷെ അറസ്റ്റ് ചെയ്തത്!!എല്ലാം വിശദമാക്കും!

തമിഴ്നാട്ടിലെ ജനപ്രിയ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. കമലഹാസനാണ് പരിപാടിയുടെ അവതാരകൻ. ഷോയിലെ മത്സരാർഥികളിൽ ഒരാളാണ് നടി ഓവിയ. ഓവിയയുടെ ആത്മഹത്യ ശ്രമത്തിനെ തുടർന്ന് കമലഹാസനെതിരെയും പരിപാടിയുടെ സംഘാടകർക്കെതിരെയും പരാതി ഉയർന്നിരുന്നു.

എല്ലാവരെയും ഞെട്ടിച്ച് ആത്മഹത്യ ശ്രമം

എല്ലാവരെയും ഞെട്ടിച്ച് ആത്മഹത്യ ശ്രമം

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് എല്ലാവരെയും ഞെട്ടിച്ച് ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിപാടിയിലെ സെറ്റിലെ നീന്തൽക്കുളത്തിൽ ചാടിയായിരുന്നു ആത്മഹത്യ ശ്രമം.

കുളത്തിലേക്ക് എടുത്ത് ചാടി

കുളത്തിലേക്ക് എടുത്ത് ചാടി

ഷോയ്ക്കിടെ ഓവിയ സെറ്റിലെ നീന്തൽക്കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇത് കണ്ടു നിന്ന സഹതാരങ്ങളാണ് ഓവിയയെ രക്ഷപ്പെടുത്തിയത്. പുറത്തായതിലെ സങ്കടം സഹിക്കാനാവാതെയാണ് ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

ടെലികാസ്റ്റ് ചെയ്തു

ടെലികാസ്റ്റ് ചെയ്തു

വിജയ് ടിവിയിലെ ജനപ്രിയ പരിപാടിയാണ് ബിഗ് ബോസ്. ഓഗസ്റ്റ് നാലിന് ടെലികാസ്റ്റ് ചെയ്ത ഏപ്പിസോഡിലാണ് ഓവിയ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നത്.

അന്വേഷണം വേണമെന്ന് ആവശ്യം

അന്വേഷണം വേണമെന്ന് ആവശ്യം

ഓവിയയുടെ ആത്മഹത്യ ശ്രമത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് പരാതി നൽകിയിരിക്കുന്നത്. നസ്രത്പേട്ട് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പോലീസ് ഓവിയയ്ക്ക് സമൻസ് അയച്ചിട്ടുണ്ടെന്നാണ് വിവരം.

മാനസിക സമ്മർദം

മാനസിക സമ്മർദം

കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പരാതിക്കാരൻറെ ആരോപണം. കൂടാതെ ഓവിയയുടെ ആത്മഹത്യ ശ്രമത്തിൻറെ ദൃശ്യങ്ങൾ റേറ്റ് കൂട്ടാൻ പരിപാടിയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചെന്നും ആരോപണം ഉണ്ട്.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തെ കുറിച്ച് ഓവിയയുടെ പേഴ്സണൽ സെക്രട്ടറിയോട് ചോദിച്ചപ്പോൾ ഇക്കാര്യം അദ്ദേഹം നിഷേധിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ജനപ്രിയ താരം

ജനപ്രിയ താരം

ബിഗ് ബോസിലെ ജനപ്രിയ താരമാണ് ഓവിയ. പത്ത് വർഷത്തെ അഭിനയ ജീവിതം കൊണ്ട് നേടാൻ കഴിയാത്ത ജനപ്രിയതയാണ് അഞ്ച് ആഴ്ച കൊണ്ട് ബിഗ് ബോസിലൂടെ ഓവിയ നേടിയത്.

ആരവിനോട് പ്രണയം

ആരവിനോട് പ്രണയം

ഷോയിലെ മറ്റൊരു മത്സരാർഥിയായ ആരവിനോട് തനിക്ക് പ്രണയമാണെന്നും അത് നിയന്ത്രിക്കാനാവാത്തതിനെ തുടർന്നാണ് ഷോ വിട്ടതെന്നുമാണ് ഓവിയ പറഞ്ഞിരുന്നത്.

English summary
police summon actor oviya for probe in suicide attempt
Please Wait while comments are loading...