കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ പൊതുനിരത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഒരഹാള്‍ കള്ളനോ പിടിച്ചുപറിക്കാരനോ കൊലപാതകിയോ ആകട്ടെ, അയാളെ പരസ്യമായി മര്‍ദ്ദിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടോ. പ്രത്യേകിച്ച് പോലീസുകാര്‍ക്ക്?

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഒരു പോലീസുകാര്‍ ഇങ്ങനെ പെരുമാറി. അതും ഒരു യുവതിയോട്. നാട്ടുകാര്‍ക്ക് മുന്നില്‍, പൊതു നിരത്തില്‍ വച്ചായിരുന്നു പോലീസുകാരന്റെ ക്രൂരകൃത്യം.

മോഷണക്കുറ്റം ആരോപിച്ചാണ് യുവതിയെ പോലീസുകാരന്‍ മര്‍ദ്ദിച്ചത്. ഒരു സ്ത്രീയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. നാട്ടുകാര്‍ ചേര്‍ന്നാണ് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പിച്ചത്.

Police Attack

പോലീസുകാരന്‍ യുവതിയെ ലാത്തികൊണ്ട് അടിക്കുകയുും അസഭ്യം വിളിക്കുകയും ചെയ്തു. മുടിപിടിച്ച് വലിച്ചിഴച്ചു. നാട്ടുകാരെല്ലാം കാഴ്ചക്കാരെ പോലെ നോക്കി നിന്നു. ശക്തി കാന്ത് മഹാരാജ് എന്നാണ് പോലീസുകാരന്റെ പേര്.

എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയുടെ കാലം ആണല്ലോ. കൂട്ടത്തില്‍ ഒരാള്‍ ഇതിന്റ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ എത്തിച്ചു. ഇതോടെ പോലീസുകാരന്റെ കാര്യം കഷ്ടത്തിലായി.

സംഭവം വിവാദമായതോടെ പോലീസുകാരനെ സസ്‌പെന്റ് ചെയ്യാന്‍ മഹാരാഷ്ട്ര പോലീസ് തീരുമാനിച്ചു. മര്‍ദ്ദനത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 21 നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

English summary
A police constable was suspended in Maharashtra's Jalgaon after allegedly beating up a woman in full public view. The incident, which took place in Chlisgaon village on February 21, came to light after cellphone footage recorded by the locals began circulating in the area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X