കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡിനേക്കാള്‍ മുമ്പ് പിറന്ന ജെഎംഎം; കോണ്‍ഗ്രസ് ബന്ധത്തില്‍ ആടിയുലഞ്ഞു, ഒടുവില്‍...

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), സംസ്ഥാനം രൂപീകരിക്കപ്പെടും മുമ്പേ കളംനിറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമാണ്. ബിഹാറിന്റെ തെക്കന്‍ പ്രദേശമാണ് 2000 നവംബര്‍ 15ന് ജാര്‍ഖണ്ഡ് സംസ്ഥാനമായത്. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമായിരുന്നു പ്രധാനമായും ജെഎംഎമ്മിന്റെ അടിത്തറ.

Shi

ഈ ആവശ്യം ഉന്നയിച്ച് രൂപീകരിക്കപ്പെട്ട ജാര്‍ഖണ്ഡ് പാര്‍ട്ടി പിന്നീട് വിഘടിക്കുകയും ഒട്ടേറെ ചെറു പ്രസ്ഥാനങ്ങളായി മാറുകയും ചെയ്തു. ബിഹാര്‍ നിമയസഭയില്‍ 32 സീറ്റുവരെയുണ്ടായിരുന്നു ജാര്‍ഖണ്ഡ് പാര്‍ട്ടിക്ക്. 1962ല്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതോടെയാണ് ജാര്‍ഖണ്ഡ് പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുത്തത്. 1967ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ചത് വെറും എട്ട് സീറ്റ്.

അധികം വൈകാതെ ഭിന്നത രൂക്ഷമാകുകയും ചെറുകക്ഷികളായി പിരിയുകയും ചെയ്തു. ചെറുകക്ഷികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ബിനോദ് ബിഹാരി മഹാതോ, ഷിബു സോറന്‍, ഇടതുപക്ഷ നേതാവിയിരുന്ന ഡോ. എകെ റോയ് എന്നിവര്‍ ചേര്‍ന്ന് 1972ലാണ് ജെഎംഎം രൂപീകരിച്ചത്. മഹാതോ പ്രസിഡന്റും ഷിബു സോറന്‍ ജനറല്‍ സെക്രട്ടറിയുമായിട്ടാണ് പാര്‍ട്ടി രൂപീകരിച്ചത്.

അസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കുംഅസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കും

സോറന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി അടുത്തതില്‍ ഒരുവിഭാഗത്തിന് പ്രതിഷേധമുണ്ടായിരുന്നു. പാര്‍ട്ടിയിലെ യുവാക്കള്‍ രാജിവയ്ക്കുകയും ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ്് യൂണിയന്‍ (എജെഎസ്‌യു) രൂപീകരിക്കുകയും ചെയ്തു. രഘുബര്‍ ദാസ് നേതൃത്വം നല്‍കിയ ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരിന് എജെഎസ്‌യു പിന്തുണയുണ്ടായിരുന്നു.

പ്രാദേശിക വാദമാണ് ജെഎംഎമ്മിന്റെ അടിത്തറ. 2013 വരെ പാര്‍ട്ടി എന്‍ഡിഎ സഖ്യത്തിലായിരുന്നു. ശേഷം യുപിഎ സഖ്യത്തിലും. ജെഎംഎം നേതാവ് ഷിബു സോറന്റെ മകന്‍ ഹേമന്ദ് സോറന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കള്‍ പറഞ്ഞത്. കോണ്‍ഗ്രസ്, ആര്‍ജെഡി പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് ഇത്തവണ ജെഎംഎം മല്‍സരിച്ചത്. ഒരു കാലത്ത് ജാര്‍ഖണ്ഡ് പാര്‍ട്ടി ഭിന്നിക്കാന്‍ കാരണം കോണ്‍ഗ്രസ് ബന്ധമായിരുന്നുവെങ്കില്‍ അതേ ബന്ധം തന്നെയാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് നേട്ടമായതും.

English summary
Political History Of Jharkhand Mukti Morcha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X