കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരും! മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടം

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ഉത്തരേന്ത്യയിലും ബിജെപിക്ക് കാലിടറുന്നു | Oneindia Malayalam

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി വിലയിരുത്തപ്പെടുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ കോണ്‍ഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തിനില്‍ക്കെ വിചിത്രമായ നീക്കങ്ങളാണ് ഇരുപാര്‍ട്ടികളും സംസ്ഥാനങ്ങളില്‍ നടത്തുന്നത്.

തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും ട്രെന്‍റുകള്‍ ഇപ്പോള്‍ മാറി മറിയുകയാണ്. മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടമാകും ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് ഇന്ത്യാ ടുഡേ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവചിക്കുന്നു. അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് അനായാസ വിജയം കരസ്ഥമാക്കുമെന്നാണ് പ്രവചനം.വിവരങ്ങള്‍ ഇങ്ങനെ

മധ്യപ്രദേശില്‍ ഇങ്ങനെ

മധ്യപ്രദേശില്‍ ഇങ്ങനെ

15 വര്‍ഷമായി ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. മധ്യപ്രദേശിലെ വിജയം കേന്ദ്രത്തിലെ തുടർഭരണത്തിന് ബിജെപിക്ക് ആത്മവിശ്വാസമേകുമെങ്കിൽ അധികാരം തിരിച്ചുപിടിക്കാനുള്ള പിടിവള്ളിയാണ് കോൺഗ്രസിനിത്. ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് മുന്‍പ് വന്ന സര്‍വ്വേകള്‍ സൂചിപ്പിച്ചിരുന്നത്.

 ബിഎസ്പി സഖ്യം

ബിഎസ്പി സഖ്യം

മറ്റ് മതേതര കക്ഷികളുമായി സഖ്യത്തില്‍ എത്തി ബിജെപിയെ ഭരണത്തില്‍ നിന്ന് തൂത്തെറിയാമെന്നായിരുന്നു തുടക്കത്തില്‍ കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.ഇതിനായി മായാവതിയുടെ ബിഎസ്പിയുമായി സഖ്യം ചേരാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയെങ്കിലും മായാവതി അത് തള്ളി. മാത്രമല്ല തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി അവര്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു.

 നഗരവും ഗ്രാമവും

നഗരവും ഗ്രാമവും

ബിഎസ്പിക്ക് മധ്യപ്രദേശില്‍ കാര്യമായ വേരോട്ടം ഇല്ലേങ്കിലും കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം നിലവില്‍ ഉണ്ടായിരുന്നെങ്കില്‍ സഖ്യത്തിന് മികച്ച വിജയം നേടാനാകുമായിരുന്നു എന്ന് സര്‍വ്വേ പ്രവചിക്കുന്നു. നഗരപ്രദേശങ്ങളില്‍ ബിജെപിയും ഗ്രാമപ്രദേശങ്ങളില്‍ കോണ്‍ഗ്രസിനുമാണ് സര്‍വ്വേ മുന്‍തൂക്കം പ്രവചിക്കുന്നത്. 42ശതമാനം പേര്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ ശിവരാജ് സിങ്ങ് ചൗഹാനെ പിന്തുണയ്ക്കുമ്പോള്‍ 40 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്നു.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

വികസനം തന്നെയാണ് സംസ്ഥാത്ത പ്രധാന ചര്‍ച്ചാ വിഷയം. വിലവര്‍ധനയും കര്‍ഷക പ്രശ്നങ്ങളുമെല്ലാം ബിജെപിക്കെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചെന്നും സര്‍വ്വേയില്‍ പറയുന്നു. ബിജെപിയുമായി കഴിഞ്ഞ തവണ ചേര്‍ന്നു നിന്ന പലപാര്‍ട്ടികളും ഇപ്പോള്‍ ബിജെപിയില്‍ നിന്ന് അകന്നിട്ടുണ്ട്.

 ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

കൂടാതെ സര്‍ക്കാര്‍ ജീവനക്കാരും കര്‍ഷകരുമെല്ലാം ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇത്തവണ നടക്കുകയെന്ന സൂചനയാണ് പുറത്തുവരുന്നത്.

 പ്രതികൂലം

പ്രതികൂലം

കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് നേരത്തേ പല സര്‍വ്വേകളും സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് തന്നെയാണ് പൊളിറ്റിക്കല്‍ സ്റ്റോക് എക്സേചേഞ്ചും സാധ്യത കല്‍പ്പിക്കുന്നത്. നിലവിലെ മുഖ്യമന്ത്രിയായ വസുന്ധര രാജയ്ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഭരണ വിരുദ്ധ വികരാവും ശക്തമാണ്.പാര്‍ട്ടിയിലെ ഉള്‍പ്പോരുകളും തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.

 മുഖ്യമന്ത്രി ആര്?

മുഖ്യമന്ത്രി ആര്?

കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിനാണ് മുഖ്യമന്ത്രിയായി സാധ്യത കല്‍പ്പിക്കുന്നത്. സര്‍ക്കാരിനെതിരെ മുസ്ലീങ്ങളും ദളിത് വിഭാഗങ്ങളും കടുത്ത അതൃപ്തിയിലാണെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. അതേസമയം ബിജെപിക്ക് കനത്ത തിരിച്ചടി നേടുമെങ്കില്‍ അതൊരിക്കലും കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന മികവ് കൊണ്ടാകില്ലെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

 ചത്തീസ്ഗഡ് ഇങ്ങനെ

ചത്തീസ്ഗഡ് ഇങ്ങനെ

ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ സംസ്ഥാനമാണെങ്കിലും ഛത്തീസ്ഗഡിലെ വിജയം കോണ്‍ഗ്രസ്സിന് ഏറെ നിര്‍ണ്ണായകമാണ്.

 ബിജെപിക്ക് സഹായകരം

ബിജെപിക്ക് സഹായകരം

നടന്ന പ്രീ-പോള്‍ സര്‍വ്വേകളിലെല്ലാം ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ്സിനാണ് സാധ്യതകല്‍പ്പിക്കുന്നതും. ബിജെപിയോടൊപ്പം തന്നെ മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി നയിക്കുന്ന ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ബിഎസ്പിയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് ജനതാ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഈ സഖ്യം ബിജെപിക്ക് സഹായകരമാകുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

 ജനപ്രീതി

ജനപ്രീതി

പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെടാന്‍ മാത്രമേ ഈ സഖ്യം കൊണ്ട് സാധ്യമാകൂയെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. മൂന്ന് ടേമുകളിലായി മുഖ്യമന്ത്രി ആയിരുന്നിട്ട് കൂടി രമണ്‍സിങ്ങിന്‍റെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

ടിആര്‍എസ് തന്നെ

ടിആര്‍എസ് തന്നെ

അതേസമയം തെലുങ്കാനയില്‍ ടിആര്‍എസിന് അനുകൂലമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. ഡിസംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ടിര്‍എസ് അധികാരത്തില്‍ ​എത്തുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. മാത്രമല്ല കോണ്‍ഗ്രസുമായുള്ള ടിഡിപി സഖ്യം കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്.

English summary
Political Stock Exchange: BJP headed for a beating in Rajasthan, close fight in MP, Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X