കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായത്തിന്റെ പിറന്നാള്‍ പ്രതിസന്ധിയിലേക്ക്..... പാര്‍ട്ടി പിളരുമെന്ന് സൂചന.... പോര് രൂക്ഷം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എല്ലാവരുടെയും കണ്ണ് മുലായം സിംഗ് യാദവിന്റെ പിറന്നാളിലേക്കാണ്. അന്ന് സമാജ്‌വാദിയുടെ നിര്‍ണായകമായ യോഗങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ പിളര്‍പ്പ് അന്നുണ്ടാവുമെന്നാണ് പ്രവചനം. പോര്‍മുഖം തുറന്ന് ശിവപാല്‍ യാദവും അഖിലേഷ് യാദവും രംഗത്തുണ്ട്. മുലായത്തിന്റെ 80ാം പിറന്നാള്‍ ഇരുവരും ആഘോഷിക്കുന്നുണ്ട്. അഖിലേഷിന്റെ നീക്കങ്ങളെ മറികടന്ന് അദ്ദേഹം പാര്‍ട്ടി വിടാനുള്ള സാധ്യതയും ഇതിനിടെ ഉയര്‍ന്ന് വരുന്നുണ്ട്.

അതേസമയം നവംബര്‍ 22ന് സമാജ് വാദി പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണായക ദിവസമായി അറിയപ്പെടുമെന്ന് ഉറപ്പാണ്. വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കും യുപി സാക്ഷ്യം വഹിക്കേണ്ടി വരും. എന്നാല്‍ ഇതില്‍ നിന്നുള്ള രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് ബിജെപിയും ഒരുവശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എസ്പിയെ പിളര്‍ത്താനുള്ള വഴിയൊരുക്കുന്നത് ബിജെപിയാണെന്നും സൂചനയുണ്ട്.

മുലായത്തിന്റെ 80ാം പിറന്നാള്‍

മുലായത്തിന്റെ 80ാം പിറന്നാള്‍

മുലായത്തിന്റെ 80ാം പിറന്നാള്‍ ഗംഭീരമാക്കി ആഘോഷിക്കാനാണ് ശിവപാല്‍ യാദവും അഖിലേഷും തീരുമാനിച്ചത്. വലിയൊരു ഗുസ്തി ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ശിവപാല്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമേ സംസ്ഥാനത്തുടനീളം മറ്റ് പരിപാടികളും ശിവപാല്‍ നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി ഇതിന് നേതൃത്വം നല്‍കും. അതേസമയം ഇത് വലിയ പോരിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.

പാര്‍ട്ടി പോര്

പാര്‍ട്ടി പോര്

എസ്പിയില്‍ നിന്ന് രാജിവെച്ചെങ്കിലും ശിവപാല്‍ അഖിലേഷിന് മുന്നില്‍ തോല്‍ക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്പിയില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ സജീവമാണ്. ഇവരെ ഉപയോഗിച്ച് പ്രമുഖരെ സ്വന്തം പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് ശിവപാല്‍ പദ്ധതിയിടുന്നത്. ഇത് നേരത്തെ തീരുമാനിച്ചാണെങ്കിലും സമയം ഇപ്പോഴാണ് ഒത്തുവന്നത്. ലഖ്‌നൗവിലും ഇറ്റാവയിലും ശിവപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.

അഖിലേഷിന്റെ നീക്കം

അഖിലേഷിന്റെ നീക്കം

ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മുലായത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് അഖിലേഷ് നിര്‍ദേശിച്ചത്. പ്രത്യേക ചടങ്ങുകളും സംഘടിപ്പിക്കും. വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ ശക്തമാണെന്ന് അഖിലേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ക്ക് ഉന്നത സ്ഥാനം നല്‍കി ഇത് ഒതുക്കി തീര്‍ക്കാനാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇത്തരക്കാരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കവും ഉണ്ടാവും.

എസ്പി പിളരുന്നു

എസ്പി പിളരുന്നു

ഇരുവരും തമ്മിലുള്ള പോര് എസ്പിയെ പിളര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്. പ്രമുഖ നേതാക്കള്‍ എസ്പ വിട്ടാല്‍ അത് അഖിലേഷിന് കനത്ത തിരിച്ചടിയാകും. അതേസമയം നേതാക്കള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോയാല്‍ മുലായം സിംഗ് യാദവ് തന്റെ പക്ഷത്തേക്ക് വരുമെന്നാണ് ശിവപാല്‍ യാദവ് കണക്ക് കൂട്ടുന്നത്. നിലവില്‍ 80 സീറ്റുകളിലും മത്സരിക്കുമെന്ന് ശിവപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സീറ്റ് മുലായത്തിനായി ഒഴിച്ചിട്ടിട്ടുണ്ട്. മുലായത്തിന്റെ പിറന്നാളിന്റെ അന്ന് തന്നെ പാര്‍ട്ടി പിളര്‍ത്താനാണ് ശിവപാല്‍ ലക്ഷ്യമിടുന്നത്.

ബിജെപിയുടെ നേട്ടം

ബിജെപിയുടെ നേട്ടം

ബിജെപി ഈ നീക്കത്തിന് പരമാവധി പിന്തുണ നല്‍കുന്നുണ്ട്. ബിജെപിയുടെ ബി ടീമാണ് ശിവപാലിന്റെ പാര്‍ട്ടിയെന്ന് അഖിലേഷ് ഉന്നയിക്കുന്നതും ഇത് കൊണ്ടാണ്. എസ്പി പിളര്‍ന്നാല്‍ മഹാസഖ്യവും തകരും. യുപിയില്‍ എസ്പിയോ ബിഎസ്പിയോ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്താനാവില്ല.അതാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം ബിജെപിയാണ് അണിയറയില്‍ ഇരുന്ന് എസ്പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ഇപ്പോഴും ആരോപണമുണ്ട്. ഇത് സംഭവിക്കുമോ എന്ന് നവംബര്‍ 22ന് അറിയാം.

മിസോറാമില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ച... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെമിസോറാമില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ച... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

കോണ്‍ഗ്രസ് നേതാവ് പ്രചാരണവുമായി എസ്പിയുടെ വേദിയില്‍..... പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ആഹ്വാനംകോണ്‍ഗ്രസ് നേതാവ് പ്രചാരണവുമായി എസ്പിയുടെ വേദിയില്‍..... പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം

English summary
political war in sp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X