കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയമെന്നാല്‍ കൊലപാതകമല്ല; മന്ത്രി പുത്രനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ്

Google Oneindia Malayalam News

ലക്‌നൊ: ലഖിംപൂര്‍ ഖേരിയില്‍ സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി നേതാവ്. ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങാണ് മന്ത്രിയുടെ പുത്രനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ നേതാവ് എന്നാല്‍ കാറുപയോഗിച്ച് ആരെയും കൊല്ലുന്നവരല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

'എന്ത് വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക; അതിനൊക്കെ മുകളിൽ', അനുശോചിച്ച് മുഖ്യമന്ത്രി അടക്കമുളളവർ'എന്ത് വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക; അതിനൊക്കെ മുകളിൽ', അനുശോചിച്ച് മുഖ്യമന്ത്രി അടക്കമുളളവർ

sw

ഉത്തര്‍ പ്രദേശിലെ ഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഓടിച്ച് കയറി നാല് കര്‍ഷകരുള്‍പ്പെടെ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയിക്കെതിരെയാണ് സ്വതന്ത്ര ദേവി സിങ് രംഗത്ത് വന്നത്. ലക്നൗവില്‍ നടന്ന പാര്‍ട്ടി ന്യൂനപക്ഷ മുന്നണിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളനും വെളിച്ചപ്പാടും നമ്പൂതിരിയും മിന്നിമറയും, മലയാള സിനിമയ്ക്ക് നഷ്ടമായത് വേണുവെന്ന സകലകലാവല്ലഭനെകള്ളനും വെളിച്ചപ്പാടും നമ്പൂതിരിയും മിന്നിമറയും, മലയാള സിനിമയ്ക്ക് നഷ്ടമായത് വേണുവെന്ന സകലകലാവല്ലഭനെ

തിരഞ്ഞെടുപ്പ് വിജയിക്കേണ്ടത് ഒരാളുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയം എന്നത് നിങ്ങളുടെ സമൂഹത്തെയും നിങ്ങളുടെ രാഷ്ട്രത്തെയും സേവിക്കുന്നതിനാണ്. അതില്‍ ജാതിയും മതവും ഉള്‍പ്പെടുന്നില്ല. ഒരു രാഷ്ട്രീയ നേതാവാകുക എന്നതിനര്‍ത്ഥം നിങ്ങള്‍ കൊള്ളയടിക്കുകയോ, വെട്ടിമാറ്റുക എന്നല്ല. പാവപ്പെട്ടവരെ സേവിക്കുന്നതിനാണ് ഞങ്ങള്‍ ഈ പാര്‍ട്ടിയില്‍ ഉള്ളത്. രാഷ്ട്രീയം ഒരു പാര്‍ട്ട് ടൈം ജോലിയല്ലെന്നും സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹം അഭിനന്ദിച്ചു. ഒരു ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടുപേര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി.

ജമ്മുകാശ്മീര്‍ പൂഞ്ചില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍;അഞ്ച് സൈനികര്‍ക്ക് വീരമൃത്യുജമ്മുകാശ്മീര്‍ പൂഞ്ചില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍;അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ആരും ബുദ്ധിമുട്ടിക്കാതെ പ്രധാനമന്ത്രി മോദി പാവങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറന്നു. മോദിയും യോഗിയും സംസ്ഥാനത്ത് ഏഴ് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. ആരെങ്കിലും വോട്ടിനെക്കുറിച്ചും മതത്തെക്കുറിച്ചും ചോദിച്ചോ? പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിനുകള്‍ അയയ്ക്കുന്നു. ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍, ടോയ്ലറ്റുകള്‍ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ഒരു ദശാബ്ദക്കാലം രാജ്യത്തെ കൊള്ളയടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്ഡഷക കൂട്ടക്കൊലയില്‍ ആശിഷ് മിശ്രയിക്കെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ബിജെപി പാര്‍ലമെന്റ് അംഗമായ വരുണ്‍ ഗാന്ധി ബിജെപിക്കെതിരെ തന്നെയാണ് രംഗത്ത് വന്നിരുന്നത്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെകാര്‍ പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഈ വീഡിയോ പങ്ക് വെച്ചാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചത്. കൊലപാതകം കൊണ്ട് കര്‍ഷകരുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും. ലഖിംപൂര്‍ ഖേരി സംഭവം സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും മരിച്ച കര്‍ഷകരുടെകുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അദ്ദേഹം കുറിച്ചത്. കൊലാപതകം കൊണ്ട് പ്രതിഷേധക്കാരെ നിശബ്ദരാക്കന്‍ സാധിക്കില്ല.

ബിജെപിയെ ഞെട്ടിച്ച് മന്ത്രിയുടെ രാജി; മന്ത്രിയും മകനും കോണ്‍ഗ്രസില്‍... അപ്രതീക്ഷിത കളംമാറ്റംബിജെപിയെ ഞെട്ടിച്ച് മന്ത്രിയുടെ രാജി; മന്ത്രിയും മകനും കോണ്‍ഗ്രസില്‍... അപ്രതീക്ഷിത കളംമാറ്റം

നിരപരാധിയായ ഓരോ കര്‍ഷകന്റെ രക്തത്തിനും കണക്ക് പറയേണ്ടിവരും,ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ചത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം നീതി ലഭ്യമാക്കണം അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളുടെ പട്ടികയില്‍ നിന്നും അദ്ദേഹത്തിന്റെയും മാതാവ് മേനകാ ഗാന്ധിയുടെയും പേരുകള്‍ വെട്ടിയിരുന്നു.

വ്യാപകമായ 'ലൈംഗിക ചൂഷണം': ക്രിസ്ത്യന്‍ പള്ളികള്‍ക്കും പുരോഹിതന്‍മാര്‍ക്കുമെതിരെ പാഞ്ചജന്യംവ്യാപകമായ 'ലൈംഗിക ചൂഷണം': ക്രിസ്ത്യന്‍ പള്ളികള്‍ക്കും പുരോഹിതന്‍മാര്‍ക്കുമെതിരെ പാഞ്ചജന്യം

ലഖിംപൂര്‍ ഖേരി സംഭവത്തത്തില്‍ ആശിഷ് മിശ്രയെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ വിവാദങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തര്‍ പ്രദേശ് പോലീസ് തീരുമാനിച്ചത്. സുപ്രീംകോടതിയും ഉത്തര്‍ പ്രദേശ് പൊലീസിനെയും സര്‍ക്കാരിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എഫ്‌ഐആറില്‍ പേര് ചേര്‍ത്തിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതില്‍ നിരന്തരം വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഒടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
Politics is not murder; BJP leader criticizes minister's son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X