കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിംഗ് ഉദ്യോഗസ്ഥരുടെ മരണം: ഓരോരുത്തർക്കും ഓരോ കോടി വീതം നഷ്ടപരിഹാരം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി

Google Oneindia Malayalam News

ലഖ്നൊ: കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും മൂന്നംഗ പകർച്ചാവ്യാധി കമ്മറ്റിയ്ക്ക് രൂപം നൽകാൻ നിർദേശിച്ച് അലഹാബാദ് ഹൈക്കോടതി. സംസ്ഥാനത്ത് രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് നടപടി. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ കൊവിഡ് മൂലം മരണമടഞ്ഞ പോളിംഗ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗർഭിണിയായ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു; അവസാന വീഡിയോ സന്ദേശം പങ്കുവെച്ച് ഭർത്താവ്ഗർഭിണിയായ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു; അവസാന വീഡിയോ സന്ദേശം പങ്കുവെച്ച് ഭർത്താവ്

ജസ്റ്റിസ് സിദ്ധാർത്ഥ് വർമ്മ, ജസ്റ്റിസ് അജിത് കുമാർ എന്നിവരടങ്ങുന്ന രണ്ട് ജഡ്ജിമാരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ചൊവ്വാഴ്ച കൊറോണ വൈറസ് വ്യാപനവും സംസ്ഥാനത്തെ ക്വാറന്റൈൻ സെന്ററുകളുടെ സ്ഥിതിയെക്കുറിച്ചും ആരാഞ്ഞുകൊണ്ട് സമർപ്പിച്ച ഒരു പൊതു താൽപ്പര്യ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

court01-160

Recommended Video

cmsvideo
Over 100 black fungus cases, govt announces separate wards for patients | Oneindia Malayalam

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

ഒരു സംസ്ഥാനത്തിന്റെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ മനപ്പൂർവ്വമുള്ള പ്രവൃത്തി മൂലമാണ് ഒരു കുടുംബത്തിന്റെ ആശ്രയമായ ഒരാളുടെ ജീവൻ നഷ്ടമായിട്ടുള്ളതെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു. നഷ്ടപരിഹാരത്തെക്കുറിച്ച് പുനരാലോചിച്ച ശേഷം അടുത്തതായി വാദം കേൾക്കുന്ന ദിവസം യുപി സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും പ്രതികരണം അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Polling officers who died of Covid must get a crore each: Allahabad HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X