ഇന്ത്യ-അമേരിക്ക ബന്ധം അരക്കിട്ടുറപ്പിക്കാൻ പുതിയ കണ്ണി... ഊർജ്ജ മേഖല; ഇന്ത്യയുടെ പ്രതീക്ഷ
ദില്ലി: ടെല്ലൂറിയന്‍ ഇങ്കിന്റെ യുഎസ് ഗള്‍ഫ് കോസ്റ്റ് പദ്ധതിയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് പ്രഖ്യാപിച്ചതോടെ ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തിലെ പുതിയ കണ്ണിയായി ഊര്‍ജ്ജ മേഖല സ്ഥാനം ഉറപ്പിച്ചു. പ്രതിരോധ മേഖലയിലെ പങ്കാളിത്തമായിരുന്നു വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടയെങ്കിലും എല്‍എന്‍ജി ഗവേഷണ പ്രഖ്യാപനവും സിഇഒമാരുമായുള്ള കൂടിക്കാഴ്ചയും മോദിയുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ പ്രധാനപ്പെട്ടതാണ്. ഹൂസ്റ്റണിലെ പോസ്റ്റ് ഓക്ക് ഹോട്ടലില്‍ നടന്ന എനര്‍ജി വട്ടമേശ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ത്യയുടെ പെട്രോളിയം സെക്രട്ടറി എംഎം കുട്ടിയുടെ പങ്കാളിത്തം ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഊര്‍ജ്ജ സുരക്ഷയുടെ പ്രാധാന്യം അടിവരയിടുന്നു. വാണിജ്യ, സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ചെറിയ തോതില്‍ വിള്ളലുകള്‍ വരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
'ഹൗഡി മോദി'' പരിപാടിയുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട ആഗോള ഉര്‍ജ്ജ തലസ്ഥാനമായ ഹൂസ്റ്റണ്‍ വടക്കേ അമേരിക്കയിലെ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ ശ്രമങ്ങളുടെ പ്രഭവകേന്ദ്രമായി മാറുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ 4 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് അമേരിക്കയില്‍ നിന്നും ദ്രവീകൃത പ്രകൃതിവാതകവും (എല്‍എന്‍ജി) അസംസ്‌കൃത എണ്ണയും ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യം പ്രതിവര്‍ഷം 4.2 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, അമേരിക്കയില്‍ നിന്ന് വാങ്ങുന്ന എല്‍എന്‍ജി പ്രതിവര്‍ഷം 9 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടിപിഎ) ആയി ഉയര്‍ത്തും. ഇതോടെ അമേരിക്കൻ എല്‍എന്‍ജി വാങ്ങുന്ന ആറാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറും.

രാജ്യത്തെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും നോര്‍വേയുടെ ഇക്വിനര്‍ എഎസ്എ, അള്‍ജീരിയയുടെ ഊര്‍ജ്ജ കമ്പനിയായ സോനാട്രാച്ച് എന്നിവയുമായി 2019-20 വര്‍ഷത്തേക്ക് മൊത്തം 4.6 ദശലക്ഷം ടണ്‍ (എംടി) യുഎസ് ക്രൂഡ് ഓയില്‍ വാങ്ങാനായി രണ്ട് ടേം കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുഎസിലെ 17 പ്രധാന ഊര്‍ജ കമ്പനികളായ എക്‌സോണ്‍മോബില്‍, ബിപി പിഎല്‍സി, ചെനിയര്‍ എനര്‍ജി, ഡൊമീനിയന്‍ എനര്‍ജി, ടോട്ടല്‍ എസ്എ എന്നിവയിലെ ചീഫ് എക്‌സിക്യൂട്ടീവുകളുമായി മോദി കൂടിക്കാഴ്ച നടത്തി. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ തുടര്‍ന്ന് എല്ലാവരും വലിയ ആവേശത്തിലാണെന്ന് എനര്‍ജി സിഇഒമാരുടെ യോഗത്തെ പരാമര്‍ശിച്ച് ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.
സാമ്പത്തിക മാന്ദ്യം മറികടന്ന് ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനായി എന്‍ഡിഎ സര്‍ക്കാര്‍ ആഭ്യന്തര നിര്‍മ്മാതാക്കള്‍ നല്‍കുന്ന 1.45 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ വെട്ടിക്കുറച്ചതോടെ ഏഷ്യയിലെ ഏറ്റവും താഴ്ന്ന നികുതി വ്യവസ്ഥകളുള്ള രാജ്യമായി ഇന്ത്യ മാറി.












Click it and Unblock the Notifications