ബിജെപിയെ പറപ്പിക്കാന്‍ പ്രദ്യോത്, തൃണമൂലിന് കൈകൊടുക്കും, നോര്‍ത്ത് ഈസ്റ്റില്‍ കാറ്റ് മാറി വീശും
ഗുവാഹത്തി: ബിജെപിയുടെ നട്ടെല്ല് തകര്‍ക്കാന്‍ വടക്കുകിഴക്കന്‍ മേഖലയില്‍ പ്രാദേശിക പാര്‍ട്ടികളുടെ പുതിയ സഖ്യം. എല്ലായിടത്തും ബിജെപിയെ തരിപ്പണമാക്കിയിട്ടുള്ളത് പ്രാദേശിക പാര്‍ട്ടികളാണ്. അതുകൊണ്ട് വടക്കുകിഴക്കന്‍ മേഖലയിലെ സഖ്യത്തില്‍ ബിജെപി ആശങ്കപ്പെടേണ്ടി വരും.
പ്രോഗസീവ് റീജ്യനല്‍ അലയന്‍സ് തിപ്ര, അസം ജാതീയ പരിഷത്ത് എന്നിവരാണ് നിലവില്‍ ഇതിലുള്ളത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ളവര്‍ ഇതിലേക്ക് വരുമെന്നാണ് സൂചന. പ്രദ്യോത് മാണിക്യ ദേബര്‍മനാണ് തിപ്രയുടെ ചെയര്‍മാന്‍. ഹിമന്ത ശര്‍മ നേരത്തെ എല്ലാ കക്ഷികളെയും ചേര്‍ത്തുണ്ടായ വടക്കുകിഴക്കന്‍ സഖ്യത്തിനുള്ള ബദലാണിത്.

പ്രദ്യോത് ദേബര്‍മന്‍ മേഖലയില്‍ അതിശക്തനായ നേതാവാണ്. ത്രിപുരയിലെ ആദിവാസി വിഭാഗത്തിന്റെ വന്‍ പിന്തുണ ഈ സഖ്യത്തിനുണ്ട്. പ്രദ്യോത് രാഷ്ട്രീയമായ കരുത്ത് മറ്റ് മേഖലകളിലും വര്‍ധിപ്പിക്കാനാണ് ഒരുക്കുന്നത്. തിപ്ര കൗണ്‍സിലില്‍ നേരത്തെ ബിജെപിയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ക്രെഡിറ്റും പ്രദ്യോതിനുണ്ട്. കോണ്‍ഗ്രസുമായി നേരത്തെ പ്രദ്യോത് സഹകരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ശ്രമിക്കാതിരുന്നതുമാണ് പ്രദ്യോതിനെ സഖ്യം വിടാന്‍ പ്രേരിപ്പിച്ചത്.

നിലവില്‍ ബിജെപി വടക്കുകിഴക്കന്‍ മേഖലയിലാകെ വ്യാപിച്ച് കിടക്കുകയാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്കും സംസ്‌കാരത്തിനും ബിജെപി ഭീഷണിയാണെന്ന് എല്ലാ പാര്‍ട്ടികളും കരുതുന്നുമുണ്ട്. എന്നാല്‍ സഖ്യത്തിനുള്ള സാധ്യത ഇതുവരെ തേടിയിട്ടില്ല. പ്രദ്യോത് ത്രിപുര രാജകുടുംബത്തിന്റെ തലവനാണ്. അദ്ദേഹത്തെ പോലൊരാള്‍ പറഞ്ഞാല്‍ ആര്‍ക്കും തള്ളിക്കളയാനുമാവില്ല. ബിജെപിയെ ഇതുവരെ നേരിട്ട് ഏറ്റുമുട്ടി തോല്‍പ്പിച്ചതിനെ ക്രെഡിറ്റും പ്രദ്യോതിനുണ്ട്. പ്രത്യേക ത്രിപുര സംസ്ഥാന വാദത്തിനും അദ്ദേഹം തിരികൊളുത്തിയിട്ടുണ്ട്. തദ്ദേശീയര്‍ക്കായുള്ള സംസ്ഥാനമാണ് ലക്ഷ്യമിടുന്നത്.

പ്രദ്യോതിന്റെ ആവശ്യങ്ങള്‍ തള്ളിക്കളയാന്‍ ബിജെപിക്ക് പോലും സാധിക്കില്ല. അവരുടെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് പറഞ്ഞാണ് ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി വന്‍ നേട്ടമാണ് 2018ല്‍ ത്രിപുരയിലുണ്ടാക്കിയത്. പ്രത്യേക സംസ്ഥാനവാദമായിരുന്നു അവരുടെ കരുത്ത്. എന്നാല്‍ ഇവര്‍ വഞ്ചിക്കുകയാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. ഇതോടെ അവര്‍ തിപ്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുകയും ചെയ്തു. അവരിപ്പോള്‍ പ്രത്യേക സംസ്ഥാനത്തിനായി അമിത് ഷായെ വരെ കണ്ടിരിക്കുകയാണ്.

അതേസമയം പ്രദ്യോത് ദേബര്‍മന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ത്രിപുരയില്‍ സഖ്യത്തിനുള്ള സാധ്യത തുറന്നിട്ടിരിക്കുകയാണ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുടെ സഖ്യം ശക്തമാക്കാനാണ് ഈ ശ്രമമെന്ന് അസം ജാതീയ പരിഷത്ത്് പ്രസിഡന്റ് ലുറിന്‍ജ്യോതി ഗൊഗോയ് പറഞ്ഞു. എല്ലാ റീജ്യനല്‍ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി സഖ്യത്തെ വിപുലീകരിക്കാനാണ് ഗൊഗോയിയുടെയും പ്രദ്യോതിന്റെയും നീക്കം. നോര്‍ത്ത്-ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തെ തകര്‍ക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

ബിജെപിയാണ് ഈ സഖ്യത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ചില പ്രശ്‌നങ്ങള്‍ പ്രദ്യോതിനുണ്ട്. നോര്‍ത്ത് ഈസ്റ്റിലെ എട്ട് സംസ്ഥാനങ്ങളിലും ഭരണത്തില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി ബിജെപി ഉപയോഗിച്ച തന്ത്രമാണ് ഈ സഖ്യമെന്നാണ് വിലയിരുത്തല്‍. നോര്‍ത്ത്ഈസ്റ്റ് മുഴുവന്‍ ഭരിക്കുന്നത് ബിജെപിയാണ്. അവര്‍ക്കൊപ്പം മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ ചേരുന്നു. ബിജെപിക്കൊപ്പമുള്ള അത്ര സന്തുഷ്ടരല്ല. അസമിലും മേഘാലയയിലും നടക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാമെന്ന് പ്രദ്യോത് പറഞ്ഞു. വടക്കുകിഴക്കിന്റെ സ്വരമാണ് സഖ്യത്തില്‍ ഉയരേണ്ടത്. അല്ലാതെ ദില്ലിയുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video

ഐപിഎഫ്ടിയെ ചാടിക്കാനാണ് ദേബര്‍മന്റെ പ്ലാന്‍. അസം, മേഘാലയ, മിസോറം സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ രഹസ്യമായി നടന്നിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വെറും തിരഞ്ഞെടുപ്പ് ജയിക്കുന്നതിന് വേണ്ടിയുള്ളതാണ്. വടക്കുകിഴക്കന്‍ മേഖലയുടെ പ്രശ്‌നങ്ങളൊന്നും ശ്രദ്ധിക്കപ്പെടുന്നില്ല. മമതയുമായി ചേരാനാണ് ഞാന്‍ അഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ തിപ്രാലാന്‍ഡിനായി തൃണമൂല്‍ വാദിക്കണം. രാഷ്ട്രീയത്തില്‍ ആരും തൊട്ടുകൂടാത്തവരല്ല. കോണ്‍ഗ്രസ് പോലും അങ്ങനെയല്ല. പൗരത്വ നിയമം പിന്‍വലിക്കണമെന്നും, പുതിയ സംസ്ഥാനം കൊണ്ടുവരണമെന്നുമാണ് ആവശ്യം. അത് ആദിവാസികള്‍ക്ക് മാത്രമായിട്ടാണ്.
വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്












Click it and Unblock the Notifications