കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി വിരുദ്ധ സഖ്യവുമായി പ്രകാശ് അംബേദ്ക്കര്‍... കോണ്‍ഗ്രസുമായി കൈകോര്‍ക്കും!!

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ബിജെപി വിരുദ്ധ ശക്തികള്‍ ഒന്നിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ അനുരണനങ്ങള്‍ മഹാരാഷ്ട്രയിലേക്കും. ഇവിടെ ദളിത് നേതാവായ പ്രകാശ് അംബേദ്ക്കര്‍ കോണ്‍ഗ്രസുമായി അസാസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ഒരുങ്ങുകയാണ്. ബിജെപി ഏറ്റവുമധികം സീറ്റുകള്‍ നേടാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ പിന്നോക്ക വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നത് ബിജെപിക്ക് തലവേദനയാണ്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും നരേന്ദ്ര മോദിയെയും അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ദളിത് സഖ്യത്തിന് സാധിക്കും. അതേസമയം കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെയ്ക്കും വലിയ സമ്മര്‍ദമുണ്ടാക്കുന്നതാണ് നീക്കം. ദളിത് താല്‍പര്യം ബിജെപിക്ക് വേണ്ടി ഇല്ലാതാക്കിയെന്ന് അദ്ദേഹത്തിനെതിരെ പ്രചാരണമുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുന്നതാണ് പ്രകാശ് അംബേദ്ക്കറുടെ പിന്തുണ.

മതേതര സഖ്യം

മതേതര സഖ്യം

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായിട്ടാണ് പ്രകാശ് അംബേദ്ക്കര്‍ നീക്കങ്ങള്‍ നടത്തിയത്. അദ്ദേഹം അസാദുദ്ദീന്‍ ഒവൈസിയുമായി സഖ്യ സാധ്യതകള്‍ക്ക് തുടക്കമിടുകയായിരുന്നു. മുസ്ലീം-ദളിത് വോട്ടുബാങ്കാണ് ഈ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ബാബാസാഹേബ് അംബേദ്ക്കറുടെ കൊച്ചുമകനാണ് പ്രകാശ് അംബേദ്ക്കര്‍. ബരിപ ബഹുജന്‍ മഹാസംഘാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി. ഇവര്‍ രണ്ടുപേരും ചേരുന്നതോടെ മഹാരാഷ്ട്രയില്‍ പുതിയൊരു രാഷ്ട്രീയ സഖ്യത്തിനും കളമൊരുങ്ങുകയാണ്.

കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച

കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച

പ്രകാശ് അംബേദ്ക്കറുടെ അടുത്ത നീക്കം ഞെട്ടിക്കുന്നതായിരുന്നു. കോണ്‍ഗ്രസുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ നേരിട്ടുള്ള ചര്‍ച്ച. മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. ഒവൈസിയുമായുള്ള സഖ്യവും ഇക്കാര്യത്തില്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം അപ്രതീക്ഷിതമായി കിട്ടിയ സഖ്യം മുന്നോട്ടു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. മഹാരാഷ്ട്രയില്‍ ദളിതുകള്‍ ബിജെപി ഭരണത്തില്‍ അതൃപ്തിയിലാണ്.

ഒവൈസി വേണ്ട

ഒവൈസി വേണ്ട

അസാദുദ്ദീന്‍ ഒവൈസിയെ കൂടെ കൂട്ടുന്നതില്‍ കോണ്‍ഗ്രസിന് തീരെ താല്‍പര്യമില്ല. പ്രകാശ് അംബേദ്ക്കറുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് ആദ്യം പറഞ്ഞത് സഖ്യം ഞങ്ങളുമായിട്ട് മാത്രമാണെന്നായിരുന്നു. ഇത് ഒവൈസി നിരവധി തവണ കോണ്‍ഗ്രസിനെ എതിര്‍ത്തത് കൊണ്ടാണ്. അദ്ദേഹത്തെ ഒപ്പം നിര്‍ത്താനുള്ള ഒരു താല്‍പര്യവും മഹാരാഷ്ട്ര സംസ്ഥാന സമിതിക്കില്ല. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിനെ പിന്തുണയ്ക്കുമെന്നായിരുന്നു ഒവൈസി വ്യക്തമാക്കിയത്. ഇതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

 വര്‍ഗീയ പാര്‍ട്ടി

വര്‍ഗീയ പാര്‍ട്ടി

ഒവൈസിയുടെ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണെന്ന് മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മാണിക് റാവു താക്കറെ പറയുന്നു. ഒവൈസിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യത്തിന്റെ ഭാഗമാകാനാണ് താല്‍പര്യമെന്ന് പ്രകാശ് അംബേദ്ക്കര്‍ അറിയിച്ചിട്ടുണ്ട്. ഒവൈസിയുടെ നിലപാടുകള്‍ ബിജെപിയെ സഹായിക്കുമെന്നും എന്നാല്‍ പ്രകാശ് അംബേദ്ക്കറുടെ ആവശ്യങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കാമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ പറഞ്ഞു.

 എന്‍സിപിയെ ഒഴിവാക്കണം

എന്‍സിപിയെ ഒഴിവാക്കണം

പ്രകാശ് അംബേദ്ക്കര്‍ക്ക് എന്‍സിപിയെ എന്‍സിപിയെ ഒപ്പം നിര്‍ത്തുന്നതിന് താല്‍പര്യമില്ല. ഇത് കോണ്‍ഗ്രസ് നേതൃത്വത്തോട് തുറന്നുപറഞ്ഞിട്ടുണ്ട് അദ്ദേഹം. ഭീമ-കൊറേഗാവ് സംഘര്‍ഷത്തില്‍ പ്രധാന പങ്കുവഹിച്ച സംബാജി ബിഡെയെ പിന്തുണയ്ക്കുന്ന നിലപാട് മുമ്പ് എന്‍സിപിയുടെ സതാരയില്‍ നിന്നുള്ള എംപിയായ ഉദയന്‍രാജെ ഭോസ്ലെ എടുത്തിരുന്നു. ഇതാണ് പ്രകാശ് അംബേദ്ക്കറെ ചൊടിപ്പിച്ചത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ മതേതര വിശ്വാസമുള്ളയാളാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി അങ്ങനെയല്ലെന്നും പ്രകാശ് അംബേദ്ക്കര്‍ കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിതെറ്റും

മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിതെറ്റും

മഹാരാഷ്ട്രയില്‍ 17 ശതമാനം ദളിത് വോട്ടുകളും 13 ശതമാനം മുസ്ലീം വോട്ടുകളും ഉണ്ട്. ഇത് ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. ഇവര്‍ ഒന്നിച്ചാണ് സംസ്ഥാനത്തെ മൊത്തം വോട്ടിന്റെ 30 ശതമാനം സ്വന്തമാക്കാനാവും. കോണ്‍ഗ്രസിനെ പോലുള്ള വലിയൊരു പാര്‍ട്ടി കൂടി വരുന്നതോടെ ബിജെപി തകര്‍ന്നടിയും. അതേസമയം ഇവരുടെ പ്രചാരണവും ഇതില്‍ നിര്‍ണായകമാകും. ഈ വിഭാഗങ്ങളെല്ലാം വികസനത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് മഹാരാഷ്ട്രയിലെ മുസ്ലീം-ദളിത് വിഭാഗങ്ങള്‍.

 സ്വാധീന പ്രദേശങ്ങള്‍ ഏതൊക്കെ?

സ്വാധീന പ്രദേശങ്ങള്‍ ഏതൊക്കെ?

ഔറംഗബാദ്, ബീഡ്, നന്ദേഡ്, ഒസ്മാനാബാദ്, എന്നിവ ശക്തമായ മുസ്ലീം വോട്ടുകളുള്ള മേഖലയാണ്. ഇവിടെ ബിജെപിക്കൊപ്പം ഒവൈസിയുടെ പാര്‍ട്ടിയും ശക്തമായ പോരാട്ടം കാഴ്ച്ചവയ്ക്കാറുണ്ട്. പര്‍ബാനി, ലാത്തൂര്‍, ജല്‍ന, ഹിംഗോളി എന്നിവയും ഇവരുെട സ്വാധീന മേഖലയാണ്. ഇതേ മേഖലയില്‍ തന്നെയാണ് പ്രകാശ് അംബേദ്ക്കര്‍ക്കും സ്വാധീനമുള്ളത്. ഇവര്‍ ഒരുമിച്ചാല്‍ വോട്ടുകള്‍ ഭിന്നിക്കില്ല. അത് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയും ചെയ്യും.

അത്തവാലെ ചതിച്ചു

അത്തവാലെ ചതിച്ചു

മഹാരാഷ്ട്രയിലെ ദളിത് നേതാവായ രാംദാസ് അത്തവാലെയ്‌ക്കെതിരെ ശക്തമായ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ദളിത് വിരുദ്ധതയ്ക്ക് അത്തവാലെ കൂട്ടുനില്‍ക്കുന്നു എന്നാല്‍ പ്രധാന ആരോപണം. ദളിതുകള്‍ അദ്ദേഹത്തെ കൈയ്യൊഴിഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ബിജെപി സഖ്യം ഉപേക്ഷിക്കേണ്ടി വരും. അതേസമയം ഭീമ-കൊറേഗാവ് സംഘര്‍ഷത്തെ തുടര്‍ന്ന് മോദി സര്‍ക്കാരിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.

രാജസ്ഥാനിലും കോണ്‍ഗ്രസിനെ ഒഴിവാക്കി....എസ്പിക്കും ഇടതുപാര്‍ട്ടികള്‍ക്കും കൈകൊടുത്ത് മായാവതി!!രാജസ്ഥാനിലും കോണ്‍ഗ്രസിനെ ഒഴിവാക്കി....എസ്പിക്കും ഇടതുപാര്‍ട്ടികള്‍ക്കും കൈകൊടുത്ത് മായാവതി!!

ഓഹരി വിപണിയില്‍ തകര്‍ച്ച.... സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു... ഒടുവില്‍ കരകയറുന്നു....ഓഹരി വിപണിയില്‍ തകര്‍ച്ച.... സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു... ഒടുവില്‍ കരകയറുന്നു....

English summary
prakash ambedkar meets congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X