കമിതാക്കളെ ആക്രമിക്കൽ, ഗോഹത്യയുടെ പേരിൽ മർദ്ദനം, ഇതെല്ലാം തീവ്രവാദം തന്നെ; കമൽ ഹാസന് പിന്തുണ!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഉലകനായകൻ കമൽ ഹാസന് പിന്തുണയുമായി നടൻ പ്രകാശ് രാജ് രംഗത്ത്. ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന കമൽഹാസന്റെ പ്രസ്താവനയെ പിന്തുണച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. മതത്തിന്റെ പേരിൽ ഭയം പടർത്തുമ്പോൾ അത് തീവ്രവാദമല്ലെങ്കിൽ പിന്നെ എന്താണെന്ന് പ്രകാശ് രാജ് ചോദിച്ചു?

സ്ത്രീ പുരുഷ സമത്വം യഥാർത്ഥ്യമാകുമോ? ഇല്ലെന്നു തന്നെ പറയാം... അതിന് കാരണങ്ങളുമുണ്ട്!

സരിതയുടെ ഇക്കിളി നോവൽ തമിഴ്നാട്ടിൽ ഹിറ്റ്; ഇനി വ്യവസായം, സരിതയുടെ സോളാർ സ്വപ്നം ഇനി തമിഴ്നാട്ടിൽ!

മതം, സംസ്ക്കാരം, സദാചാരം എന്നിവയുടെ പേരിൽ ഭയം നിറക്കുന്നത് ഭീകരവാദം അല്ലെങ്കിൽ മറ്റെന്താണെന്ന ചോദ്യവുമായാണ് പ്രകാശ് രാജ് മുന്നോട്ട് വരുന്നത്. സദാചാരത്തിന്റെ പേരിൽ കമിതാക്കളെയും ദമ്പതികളെയും തെരുവിൽ ശാരീരികമായി ആക്രമിക്കുന്നത്, ഗോവധം നടത്തി എന്ന നേരിയ സംശയത്തിന്റെ പേരിൽ വ്യക്തികളെ ജനകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തുന്നതും തീവ്രവാദമല്ലെങ്കിൽ പിന്നെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു.

പിന്നെന്താണ് തീവ്രവാദം

പിന്നെന്താണ് തീവ്രവാദം

എതിർ അഭിപ്രായം ഉയർത്തുന്നവർക്കെതിരെ ഭീഷണി ഉയർത്തി അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതും തീവ്രവാദമല്ലെങ്കിൽ... പിന്നെന്താണ് തീവ്രവാദമെന്നും അദ്ദേഹം ചോദിക്കുന്നു.

തമിഴ് വാരിക

തമിഴ് വാരിക

ഹിന്ദുത്വ സംഘടനകളിൽ തീവ്രവാദം പിടിമുറുക്കിയെന്ന തമിഴ് വാരികയിൽ കമൽ ഹാസൻ എഴുതിയതായിരുന്നു വൻ വിവാദമായത്. പ്രകാശ് രാജിന് മുമ്പ് തമിഴ് നടൻ അരവിന്ദ് സ്വാമിയും കമൽ ഹാസന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

പിന്തുണയുമായി അരവിന്ദ് സ്വാമിയും

പിന്തുണയുമായി അരവിന്ദ് സ്വാമിയും

തീവ്രവാദത്തെ നിർവചിച്ചുകൊണ്ടാണ് അരവിന്ദ് സ്വാമി രംഗത്ത് എത്തിയത്. ഒരു വ്യക്തി നിയമത്തെ മരികടന്ന്, അക്രമണത്തിലൂടെയും, പ്രകോപനത്തിലൂടെയും, പൊതു ജന്തതിന്റെ മേൽ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ അടിച്ചടേൽപ്പിക്കുന്നതാണ് തീവ്രവാദം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ശക്തമായ നിലപാട്

ശക്തമായ നിലപാട്

അതേസമയം കമലിനെതിരെ ശക്തമായ നിലപാടുവേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നടനെതിരെ കേസെടുക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.

മത വികാരം വ്രണപ്പെടുത്തി

മത വികാരം വ്രണപ്പെടുത്തി

ഹിന്ദു തീവ്രവാദം ശക്തമാണെന്ന കമലിന്റെ പരാമര്‍ശമാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന് സെക്ഷന്‍ 500, 511, 298, 295 എ, 505 സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കേസ് വരാണസി കോടതി ശനിയാഴ്ച പരിഗണിക്കും. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്.

തീവ്രവാദികള്‍ ഇപ്പോള്‍ നേരിട്ട് ആക്രമണം നടത്തുന്നു

തീവ്രവാദികള്‍ ഇപ്പോള്‍ നേരിട്ട് ആക്രമണം നടത്തുന്നു

ഹിന്ദു തീവ്രവാദം ഇന്നു യാഥാര്‍ഥ്യമാണെന്നും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞെന്നാണ് കമൽ ഹാസൻ കഴിഞ്ഞദിവസം പറഞ്ഞത്. നേരത്തെയുള്ളതില്‍നിന്നും വിഭിന്നമായി ഹിന്ദു തീവ്രവാദികള്‍ ഇപ്പോള്‍ നേരിട്ട് ആക്രമണം നടത്തുകയാണെന്നും കമല്‍ വിമര്‍ശിച്ചു.

കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടിയുള്ള പ്രചാരവേല

കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടിയുള്ള പ്രചാരവേല

കമലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാക്കളും രംഗത്തുവന്നു. കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടിയുള്ള പ്രചാരവേലയാണിതെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. തെളിവുകളൊന്നും ഇല്ലാതെ നടത്തുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടന്റെ ഉത്തരവാദിത്തമില്ലായ്മയാണെന്നും കമലിനെ ചികിത്സിക്കണമെന്നുമാണ് വിനയ് കത്യാര്‍ പ്രതികരിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Actor Prakash Raj is in the spotlight again for airing his opinions on Twitter supporting fellow actor Kamal Haasan, whose remarks on “Hindu terror” has stirred a hornet’s nest.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്