കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി മതി?

Google Oneindia Malayalam News

ദില്ലി: എന്ത് കൊണ്ടാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്? ദില്ലിയില്‍ ഷീല ദീക്ഷിതിനെതിരെ മത്സരിച്ച് വിജയിക്കാന്‍ ചങ്കൂറ്റം കാട്ടിയ കെജ്രിവാള്‍ ദേശീയതലത്തിലേക്ക് ആ വികാരമെത്തിക്കാതെ പിന്‍വലിയാന്‍ കാരണം എന്താണ്? ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നു എന്ന രാം ജെഠ്മലാനിയുടെ വെളിപ്പെടുത്തലില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമുണ്ട്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് തങ്ങള്‍ക്ക് താല്‍പര്യം എന്ന് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ തന്നോട് നേരിട്ട് പറഞ്ഞു എന്നാണ് രാം ജെഠ്മലാനി വെളിപ്പെടുത്തുന്നത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയെക്കാള്‍ തങ്ങള്‍ക്കിഷ്ടം രാഹുല്‍ ഗാന്ധിയെയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ ഒരഭിപ്രായം പറയാനായ ആപ്പ് കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനോട് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ രാം ജഠ്മലാനി ആവശ്യപ്പെട്ടു.

prashant-bhushan-rahul-gandhi

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കുക വഴി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആപ്പിന്റെ വോട്ടുകള്‍ പെട്ടിയിലാക്കുക എന്നൊരു താല്‍പര്യം കോണ്‍ഗ്രസിന് ഉള്ളതായി ആരോണമുണ്ടായിരുന്നു. ആപ്പിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. തങ്ങളുടെ ദൗത്യം ദില്ലിയില്‍ തീരില്ല, രാജ്യം മൊത്തമുള്ള അഴമതിക്കാരെ പുറത്താക്കലാണ് എന്ന ആപ്പ് നിലപാടിന് വിരുദ്ധമാണ് കെജ്രിവാള്‍ ലോക്‌സഭയിലേക്ക് മത്സരിക്കാതിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ബി ടീമാണ് ആം ആദ്മി പാര്‍ട്ടിയെന്ന് ബി ജെ പി കുറ്റപ്പെടുത്തിയിരുന്നത് ഈ സാഹചര്യത്തിലാണ് ശ്രദ്ധേയമാകുന്നത്. അഴിമതി ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ പറ്റുന്ന നയങ്ങളാണ് ആപ്പിന് ഉള്ളത്. എന്തായാലും നരേന്ദ്രമോഡിയെ ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാന്‍ സാധ്യത കുറവാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പ്രധാനമന്ത്രിയായി ആപ്പിന്റെ മനസില്‍ രാഹുല്‍ ഗാന്ധിയാണോ. അതറിയാന്‍ രാം ജഠ്മലാനിയോട് കെജ്രിവാള്‍ പ്രതികരിക്കുന്നത് വരെ കാത്തിരിക്കുക തന്നെ വേണം.

English summary
Former Union minister and noted journalist Ram Jethmalani tweeted that senior Aam Aadmi Party (AAP) leader Prashant Bhushan told him that he preferred Congress vice-president Rahul Gandhi as the future prime minister of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X