കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ നേരിടാന്‍ രാഷ്ട്രീയ മഞ്ച്; പവാറിന്റെ വീട്ടില്‍ 15 പാര്‍ട്ടികളുടെ യോഗം... പ്രശാന്ത് കിഷോര്‍ മൂവ്

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ നീക്കത്തിന് തുടക്കമാകുന്നു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ ദില്ലിയിലെ വസതിയില്‍ നാളെ 15 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ചേരും. രാഷ്ട്രീയ മഞ്ച് എന്ന ബാനറിലാണ് ഈ ഐക്യം വരുന്നത്. കൊവിഡ് ആശങ്ക കുറഞ്ഞ ശേഷം പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചിരിക്കുന്ന ആദ്യ യോഗമായിരിക്കും ഇത്.

p

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇന്ന് ദില്ലിയില്‍ പവാറുമായി ചര്‍ച്ച നടത്തി. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചകള്‍ പലവിധ കിംവദന്തികള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പുതിയ മുന്നണിയാണ് ഇവരുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ യോഗമായിരുന്നു എന്നാണ് പ്രശാന്ത് കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആഴ്ചകള്‍ക്കിടെ രണ്ടാമത്തെ ചര്‍ച്ചയാണ് കിഷോറും പവാറും തമ്മില്‍ ഇന്ന് നടത്തിയത് എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ 12ന് മുംബൈയില്‍ ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ച മൂന്ന് മണിക്കൂറോളം നീണ്ടിരുന്നു. ഉത്തര്‍ പ്രദേശ്, ലോക്‌സഭാ തിരഞ്ഞെടുപ്പുകളാണ് ഇവരുടെ ചര്‍ച്ചാ വിഷയം എന്നറിയുന്നു. എന്‍സിപിയിലെ മറ്റു പ്രമുഖരായ നേതാക്കളും ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചു. മോദി സര്‍ക്കാരിനെതിരെ ഒരുമിക്കാന്‍ താല്‍പ്പര്യമുള്ള കക്ഷികളുടെ ഐക്യനിര ഉണ്ടാക്കുകയാണ് പ്രശാന്ത് കിഷോറിന്റെ ലക്ഷ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മുന്നണിയാകും ബിജെപിക്കെതിരെ മല്‍സരിക്കുക. ഇതില്‍ കോണ്‍ഗ്രസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ബംഗാളില്‍ മമതയുടെ വിജയത്തിലും തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ വിജയത്തിലും മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. ഇനി ദേശീയ തിരഞ്ഞെടുപ്പിലേക്ക് അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നും ബിജെപി എങ്ങനെ പ്രതിരോധിക്കുമെന്നതുമാണ് ഇനി അറിയാനുള്ളത്.

Recommended Video

cmsvideo
2024 തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യനീക്കം

സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

English summary
Prashant Kishor met Sharad Pawar in Delhi house; 15 opposition parties to meet tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X