• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിനെ നയിക്കാനെത്തുന്നത് പ്രവീണ്‍ ചക്രവര്‍ത്തി... ബിജെപിക്കും അമിത് ഷായ്ക്കും ആശങ്ക!!

cmsvideo
  രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങൾക്ക് പിന്നിലെ തല

  ദില്ലി: കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ടീമാണ്. ബിജെപിയെ വീഴ്ത്താന്‍ ഏറ്റവും സാധാരണക്കാരിലേക്കെത്തുന്ന നിര്‍ദേശങ്ങളാണ് തയ്യാറാക്കുന്നത്. പ്രവീണ്‍ ചക്രവര്‍ത്തിയെന്ന ചാണക്യനാണ് ഇതിന് പിന്നില്‍. രാഹുലിനെ മുന്നോട്ട് നയിക്കുന്നത് അദ്ദേഹത്തിന്റെ പദ്ധതികളാണ്.

  ഒരിക്കല്‍ ബിജെപി സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ശ്രമിച്ച പ്രവീണ്‍ ചക്രവര്‍ത്തി ഇന്ന് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനാണ് തിരികൊളുത്തിയിരിക്കുന്നത്. അമിത് ഷായെയും നരേന്ദ്ര മോദിയെയും വീഴ്ത്താന്‍ അഞ്ച് നിര്‍ദേശങ്ങളാണ് പ്രവീണ്‍ രാഹുലിന് മുന്നില്‍ നിര്‍ത്തിയത്. ഇതില്‍ ആദ്യത്തെ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇക്കാര്യം കോണ്‍ഗ്രസ് എങ്ങനെയാണ് നടപ്പാക്കുകയെന്നും പ്രവീണ്‍ വിശദീകരിക്കുന്നുണ്ട്.

  തുടക്കം സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്ന്

  തുടക്കം സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്ന്

  പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം എന്ന ആശയം സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശയാണ്. 2016-17ലെ സാമ്പത്തിക സര്‍വേയിലാണ് അരവിന്ദ് ഇങ്ങനൊരു ആശയം മുന്നോട്ട് വെച്ചത്. പക്ഷേ ഈ ആശയം വെറുതെ പറഞ്ഞ് പോയതായിരുന്നു. ബിജെപി ഇതിന് വലിയ പ്രാധാന്യവും നല്‍കിയിട്ടില്ലായിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളില്‍ ചിലത് ഉള്‍ക്കൊണ്ട് കൊണ്ടാണ് കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തവുമാണ് അത്.

  എങ്ങനെയൊക്കെ നടപ്പിലാക്കും

  എങ്ങനെയൊക്കെ നടപ്പിലാക്കും

  കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ലഭിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രവീണ്‍ ചക്രവര്‍ത്തിക്കാണ് ഇതിന്റെ ചുമതല. കുറഞ്ഞ വേതനം എത്രയാണെന്ന് തീരുമാനിക്കുന്നതാണ് ആദ്യത്തെ രീതി. എത്ര കുടുംബങ്ങള്‍ പദ്ധതിയുടെ പരിധിയില്‍ വരുമെന്ന് കണക്കെടുപ്പാണ് അടുത്തത്. അതേസമയം പരിധിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നഷ്ടപരിഹാര തുകയായി പണം അവരുടെ ബാങ്കിലുമെത്തും. ഇത് വഴി തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കുമെന്ന് പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

  ആരാണ് പ്രവീണ്‍ ചക്രവര്‍ത്തി

  ആരാണ് പ്രവീണ്‍ ചക്രവര്‍ത്തി

  സാങ്കേതിക മേഖലയില്‍ ഇന്ത്യയില്‍ മികവുറ്റ പ്രവര്‍ത്തകനാണ് പ്രവീണ്‍ ചക്രവര്‍ത്തി. ഐബിഎമ്മിലും മൈക്രോസോഫിറ്റുലുമായി കരിയര്‍ ആരംഭിച്ച അദ്ദേഹം, പിന്നീട് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലയിലേക്ക് ചുവടുമാറ്റുകയായിരുന്നു അദ്ദേഹം. ഇവിടെ നിന്നാണ് അദ്ദേഹം രാഷ്ട്രീയ വിശകലനത്തിലേക്ക് കടന്നത്. ബിജെപി അദ്ദേഹത്തെ മുമ്പ് സ്വന്തം പാളയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞ് കോണ്‍ഗ്രസിലേക്ക് കൊണ്ടുവരികയായിരുന്നു.

  രാഹുല്‍ ഗാന്ധിയെ മാറ്റിമറിച്ചു

  രാഹുല്‍ ഗാന്ധിയെ മാറ്റിമറിച്ചു

  രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന സമയത്താണ് പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസിന്റെ ഭാഗമാകുന്നത്. രാഹുലിന്റെ പൊളിറ്റിക്കല്‍ ടീം എന്ന ആശയം ഇങ്ങനെയാണ് രൂപീകരിക്കുന്നത്. നിലവില്‍ പാര്‍ട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് വിഭാഗത്തിന്റെ ചെയര്‍മാനാണ് ചക്രവര്‍ത്തി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന്റെ നട്ടെല്ലായ ശക്തി ആപ്പ് വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. രാഹുലിന്റെ ശൈലി എന്തായിരിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങളാണ് ഇന്ന് മോദിക്ക് ബദലായി രാഹുലിനെ മാറ്റിയത്.

  അഞ്ച് തീരുമാനങ്ങള്‍

  അഞ്ച് തീരുമാനങ്ങള്‍

  കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയെന്ന നിലയില്‍ ദുര്‍ബലമാണെന്ന് പ്രവീണ്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാവ് സാധാരണക്കാരുമായി ഇടപെടുമ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. രാഹുലിനെ ഇപ്പോള്‍ പാര്‍ട്ടിയുടെ അടിത്തട്ടില്‍ വരെയുള്ള നേതാക്കള്‍ക്ക് നേരിട്ട് അറിയാം. രണ്ടാം ഘട്ടം കര്‍ഷക വായ്പയായിരുന്നു. ഇതിന് പിന്നാലെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പിക്കലും വന്നു. പിന്നീട് പ്രിയങ്കാ ഗാന്ധിയുടെ വരവും ഇപ്പോള്‍ മിനിമം വേതനവും ബിജെപിയെ ഞെട്ടിച്ച അഞ്ച് പ്രഖ്യാപനങ്ങളാണ്.

  നിലവിലുള്ള പദ്ധതികള്‍ നിലനിര്‍ത്തും

  നിലവിലുള്ള പദ്ധതികള്‍ നിലനിര്‍ത്തും

  കോണ്‍ഗ്രസ് നിലവിലുള്ള സബ്‌സിഡികളും ക്ഷേ പദ്ധതികളും നിര്‍ത്തലാക്കുമെന്ന ആശങ്കയെ പ്രവീണ്‍ ചക്രവര്‍ത്തി തള്ളിയിട്ടുണ്ട്. ഇതൊന്നും ഒഴിവാക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഇതില്‍ ഉപകാരമില്ലാത്ത പദ്ധതികള്‍ പതിയെ ഒഴിവാക്കി, അവയെ പുതിയ പദ്ധതികളിലേക്ക് ലയിപ്പിക്കുന്ന രീതിയാണ് കോണ്‍ഗ്രസ് അടുത്തതായി പരീക്ഷിക്കുന്നത്. അതേസമയം സെന്‍സസ് പ്രകാരം കണക്കെടുത്താണ് കോണ്‍ഗ്രസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷക വായ്പ പോലെ ഇടനിലക്കാരില്ലാതെ തന്നെ വരുമാനം ഇതിലൂടെ പാവപ്പെട്ടവര്‍ക്ക് ലഭിക്കും.

  ലക്ഷ്യം ബിജെപി

  ലക്ഷ്യം ബിജെപി

  ബിജെപിയുടെ ദൗര്‍ബല്യങ്ങളെ കേന്ദ്രീകരിച്ചാണ് ഡാറ്റ അനലിറ്റിക്‌സ് ടീം പ്രവര്‍ത്തിക്കുന്നത്. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും രാഹുല്‍ തന്റെ ശൈലി മാറ്റുന്നത് ഇവരില്‍ നിന്ന് കിട്ടുന്ന റിപ്പോര്‍ട്ട് കൊണ്ടാണ്. അതുകൊണ്ട് ബിജെപിക്ക് ഇതിനെ പ്രതിരോധിക്കാനുമാകില്ല. ഓരോ മണ്ഡലങ്ങളിലും പാവപ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് കണ്ടെത്താനാണ് അടുത്ത നീക്കം. ഇത് ജാതി മത അടിസ്ഥാനത്തിലും പരിശോധിക്കുന്നുണ്ട്. ഹിന്ദുക്കളില്‍ നേട്ടമുണ്ടാക്കിയെന്ന ബിജെപിയുടെ വാദങ്ങള്‍ ഇതിലൂടെ പൊളിയും. മോദിയും അമിത് ഷായും ഇതുവരെ പ്രചാരണം നടത്തിയ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയുടെ കണക്കും കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്.

  കുട്ടികളെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മോദിക്ക് വോട്ട് ചെയ്യൂ, ക്ലാസ്‌റൂം പ്രചാരണവുമായി കെജ്‌രിവാള്‍!

  പ്രിയങ്കയുടെ കടുത്ത തീരുമാനം; കോണ്‍ഗ്രസ് ഇനി സഖ്യമുണ്ടാക്കില്ല!! സഖ്യരൂപീകരണം നഷ്ടമുണ്ടാക്കും

  English summary
  praveen chakravarthy helped rahul gandhi in crucial decisiosn
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X