കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും തമിഴ്നാട്ടിലും അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത!

Google Oneindia Malayalam News

ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും വേനല്‍ മഴ തുടരുന്നു. തമിഴ്നാട്ടിലും കേരളത്തിലും അടുത്ത കുറച്ച് ദിവസങ്ങളിലായി ഭേദപ്പെട്ട മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരു സംസ്ഥാനങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചിരുന്നത്. തമിഴ്നാട്ടില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്ക് കോയമ്പത്തൂരില്‍ 5.7 എംഎം മഴയും കൂനൂരില്‍ 2.8 എംഎം മഴയുമാണ് ലഭിച്ചിട്ടുള്ളത്. സേലത്ത് 2.7 എംഎമ്മും തിരുച്ചിറപ്പള്ളിയില്‍ 2 എംഎമ്മും മഴ ലഭിച്ചപ്പോള്‍ തൊണ്ടിയില്‍ 0.5 എംഎം മഴയാണ് ലഭിച്ചിട്ടുള്ളത്. അതേ സമയം കൊച്ചി വിമാനത്താവളത്തില്‍ 0.8 എംഎം മഴയും കൊച്ചി നഗരത്തില്‍ 0.4 എംഎം മഴയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ണൂരില്‍ ഇത് ൦.1 എംഎമ്മും കോട്ടയത്ത് ൦.2 എംഎമ്മും ആയിരുന്നു.

അറബിക്കടലില്‍ രൂപമെടുത്ത ന്യൂമര്‍ദ്ദത്തിന്റെ തീവ്രത കുറയുന്നതോടെ ഇരു സംസ്ഥാനങ്ങളിലും ലഭിക്കുന്ന മഴയുടെ തോതും കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്കും കര്‍ണാടകയിലെ ദക്ഷിണ തീരത്തേയ്ക്കുമാണ് ന്യൂനമര്‍ദ്ദം നീങ്ങിയിട്ടുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം അനുസരിച്ച് തമിഴ്നാടിന്റെ ഉള്‍പ്രദേശങ്ങളിലും ഭേദപ്പെട്ട ലഭിക്കും. കേരളത്തിലും തമിഴ്നാട്ടിലും അടുത്ത 24- 36 മണിക്കൂര്‍ സമയത്തിനുള്ളില്‍ മണ്‍സൂണിന് മുന്നോടിയായി ശക്തമായ മഴ ലഭിക്കുമെന്നാണ് നിരീക്ഷണം.

25-rain-

തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കില്ല. അടുത്ത 24 മണിക്കൂറിനുള്ളില്‍ തമിഴ്നാട്ടിലെ ചെന്നൈയിലും നേരിയതോ ഭേദപ്പെട്ടതോ ആയ മഴ ലഭിക്കും. മധുരൈ, ചെന്നൈ, സേലം, ഇറോഡ്, നാമക്കല്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും. കേരളത്തില്‍ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 18 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിക്കും.

English summary
Tamil Nadu and Kerala have been witnessing moderate to heavy rains for the past few days. In fact, few places even recorded very heavy spells. However, rain intensity over Kerala and Tamil Nadu has decreased during the last 24 hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X