Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ കുഞ്ഞ് ജനിക്കണം; സിസേറിയൻ ആവശ്യപ്പെട്ട് ​ഗർഭിണികൾ

വ്യത്യസ്തമായ ആവശ്യവുമായി ആശുപത്രിയെ സമീപിക്കുകയാണ് ​ഗർഭിണികൾ. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ജനുവരി 22 ന് തങ്ങളുടെ പ്രസവം നടത്തണമെന്നാണ് ഉത്തർപ്രദേശിലെ കാൺപൂരിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോട് എല്ലാ ഗർഭിണികളും അഭ്യർത്ഥിക്കുന്നത്.

ഈ സുപ്രധാന ദിനത്തിൽ തങ്ങളുടെ കുട്ടികൾ ജനിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടതായി വകുപ്പ് മേധാവി ഡോ . സീമ ദ്വിവേദി വെളിപ്പെടുത്തി. "ലേബർ റൂമിൽ, ജനുവരി 22 - ന് പ്രത്യേകമായി ഡെലിവറികൾക്കായി ദിവസേന 14 മുതൽ 15 വരെ കുടുംബങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

pregnant NN

നോർമൽ ഡെലിവറികൾ ഉറപ്പുനൽകുക അസാധ്യമാണെങ്കിലും, ന്യായമായ സമയപരിധിക്കുള്ളിൽ തീയതികൾ ക്രമീകരിക്കാൻ കഴിയുമെന്ന് ശസ്ത്രക്രിയ ആവശ്യമുള്ളവരോട് ഞങ്ങൾ വിശദീകരിച്ചു ," സീമ ദ്വിവേദി പറഞ്ഞു.

എന്നിരുന്നാലും ആവശ്യം ഉൾക്കൊള്ളുന്നതിനായി ജനുവരി 22 ന് ഏകദേശം 30 ഓപ്പറേഷനുകൾ നടത്താൻ ആശുപത്രി ക്രമീകരിച്ചിട്ടുണ്ടെന്ന് ഡോ ദ്വിവേദി പറഞ്ഞു. ഒരു ദിവസം 14 മുതൽ 15 വരെ ഓപ്പറേഷനുകളാണ് ആശുപത്രിയിൽ നടത്തുന്നത്.

രാമക്ഷേത്രത്തിന്റെ സമർപ്പണ ദിവസത്തോട് അനുബന്ധിച്ച് കുഞ്ഞുങ്ങൾ ജനിക്കണമെന്നാണ് കുടുംബങ്ങളുടെ ആ​ഗ്രഹം.
ഞങ്ങളുടെ കുഞ്ഞിന്റെ ജനനം നമ്മുടെ വീടുകളിലെ രാം ലല്ലയുടെ വരവിനൊപ്പം ചേരണമെന്ന് ഞങ്ങൾ ആ​ഗ്രഹിക്കുന്നു. 100 വർഷമായി രാമക്ഷേത്രത്തിനായി കാത്തിരിക്കുന്നു, ഞങ്ങളുടെ കുട്ടി ലോകത്തേക്ക് പ്രവേശിക്കുന്നത് ഭാഗ്യ നിമിഷമായിരിക്കും," ഒരു സ്ത്രീയുടെ കുടുംബാംഗം, അവരുടെ ഡെലിവറി തീയതി ജനുവരി 22-ന് അടുത്താണ്, ഇന്ത്യ ടുഡേ പറയുന്നു.

​ഗർഭിണികളായ സ്ത്രീകൾ പ്രസവ തീയതി ജനുവരി 22 ന് വേണമെന്ന് പറയുന്നതിന് പിന്നിലെ കാരണം സൈക്കോളജിസ്റ്റ് ദിവ്യ ഗുപ്ത വിശദീകരിച്ചു. ഒരു കുഞ്ഞ് നല്ല ദിവസം ജനിച്ചാൽ അത് കുഞ്ഞിന്റെ വ്യക്തിത്വത്തിൽ‌ നല്ല സ്വാധീനം ചെലുത്തുമെന്ന് ആളുകൾ വിശ്വസിക്കുന്നു.
അവർ വ്യക്തമാക്കുന്നു. രാമക്ഷേത്രത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+