ഇനി രണ്ടുമാസംകൂടി മാത്രം; രണ്ടാം തവണയില്ലെന്ന് സൂചന നല്‍കി രാഷ്ട്രപതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഒരുതവണകൂടി രാഷ്ട്രപതി സ്ഥാനത്തേക്കില്ലെന്ന് സൂചന നല്‍കി പ്രണാബ് കുമാര്‍ മുഖര്‍ജി. പ്രണാബ് കുമാറിനെ ഒരുതവണകൂടി രാഷ്ട്രപതിയാക്കണമെന്ന് ചില രാഷ്ട്രീയ കക്ഷികള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, തനിക്ക് രണ്ടുമാസം കൂടി മാത്രമാണ് രാഷ്ട്രപതിസ്ഥാനമുള്ളതെന്ന് പ്രണാബ് മുഖര്‍ജി വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായി.

ജൂലായി 25വരെ ഇനി രണ്ടുമാസംകൂടി മാത്രമാണ് രാഷ്ട്രപതി സ്ഥാനത്തുണ്ടാവുക. അതിനുശേഷം പുതിയ രാഷ്ട്രപതി ഓഫീസില്‍ സ്ഥാനമേല്‍ക്കും. തനിക്കൊപ്പമുണ്ടായിരുന്നുവരെ മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചയക്കുകയാണ്. ഒരാള്‍ കൊമേഴ്‌സ് വകുപ്പിലേക്ക് പോകുമ്പോള്‍ മറ്റു രണ്ടുപേര്‍ വിദേശകാര്യമന്ത്രാലയത്തിലേക്കായിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

pranab

രാഷ്ട്രപതിയുടെ മീഡിയാ സെക്രട്ടറി ഒമിത പോള്‍ ഏര്‍പ്പെടുത്തിയ യാത്രയയപ്പ് പാര്‍ട്ടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെതര്‍ലന്‍ഡ്‌സിലെ പുതിയ അംബാസിഡറായി പോകുന്ന വേണു രാജാമണിക്കുവേണ്ടി ഏര്‍പ്പെടുത്തിയ യാത്രയയപ്പ് പാര്‍ട്ടിയില്‍ മാധ്യമപ്രവര്‍ത്തരെയാണ് ക്ഷണിച്ചിരുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നാണ് സൂചന. പ്രതിപക്ഷ കക്ഷികളെയെല്ലാം ഒരുമിപ്പിച്ച് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവരികയാണ്. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഒരുമിപ്പിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതേസമയം, തങ്ങളുടെ സ്ഥാനാര്‍ഥി രാഷ്ട്രപതിയാകുമെന്ന ഉറപ്പിലാണ് പ്രധാന ഭരണക്ഷിയായ ബിജെപി.

English summary
President Mukherjee says I have exactly two months to go
Please Wait while comments are loading...