Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് രാവിലെ പത്ത് മുതല്‍, ഏറ്റുമുട്ടല്‍ മുര്‍മുവും സിന്‍ഹയും തമ്മില്‍

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടക്കും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അറിയേണ്ട പ്രധാന വസ്തുതകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

എം പിമാരും എം എല്‍ എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളേജിലെ 4,809 അംഗങ്ങളാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുക. 2022 ലെ കണക്കനുസരിച്ച്, ഇലക്ടറല്‍ കോളേജില്‍ 776 എംപിമാരും (പാര്‍ലമെന്റ് അംഗങ്ങള്‍) 4,033 എം എല്‍ എമാരും (ലെജിസ്ലേറ്റീവ് അസംബ്ലി അംഗങ്ങള്‍) ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം എംപിമാര്‍ക്ക് പച്ച നിറത്തിലുള്ള ബാലറ്റ് പേപ്പറും എം എല്‍ എമാര്‍ക്ക് വോട്ട് ചെയ്യാന്‍ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുമാണ് ലഭിക്കുക. ഓരോ എംഎല്‍എയുടെയും എംപിയുടെയും വോട്ടിന്റെ മൂല്യം അറിയാന്‍ റിട്ടേണിംഗ് ഓഫീസറെ പ്രത്യേകം നിറങ്ങള്‍ സഹായിക്കുന്നു.

india

1971 ലെ സെന്‍സസ് പ്രകാരം ഓരോ സംസ്ഥാനത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് വോട്ടുകളുടെ മൂല്യം നിര്‍ണ്ണയിക്കുന്നത്. ഓരോ എംഎല്‍എയുടെയും വോട്ടിന്റെ മൂല്യം ഉത്തര്‍പ്രദേശിലെ ഉയര്‍ന്ന 208 മുതല്‍ സിക്കിമിലെ ഏറ്റവും കുറഞ്ഞ 7 വരെ വ്യത്യാസപ്പെടുന്നു. ഇതിനര്‍ത്ഥം യുപിയിലെ 403 എംഎല്‍എമാര്‍ 208 * 403 = 83,824 വോട്ടുകള്‍ ഇലക്ടറല്‍ പൂളിലേക്ക് സംഭാവന ചെയ്യുമ്പോള്‍, സിക്കിമിലെ 32 എംഎല്‍എമാര്‍ 32 * 7 = 224 വോട്ടുകള്‍ സംഭാവന ചെയ്യുന്നു എന്നാണ്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി ജൂലൈ 24 ന് അവസാനിക്കും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62 അനുസരിച്ച്, നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അടുത്ത രാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് നടത്തണം. അതേസമയം, കണക്കുകള്‍ പ്രകാരം ദേശീയ ജനാധിപത്യ സഖ്യം (എന്‍ ഡി എ) പിന്തുണയ്ക്കുന്ന ദ്രൗപതി മുര്‍മു തെരഞ്ഞെടുപ്പില്‍ അനായാസം വിജയിക്കുമെന്നാണ് പ്രവചനം.

മണ്ണിന്റെ മകളെന്ന നിലയില്‍ പാര്‍ട്ടി ഭേദമന്യേ ഒഡീഷയിലെ എല്ലാ എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ മുര്‍മു പറഞ്ഞു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തതായി അറിഞ്ഞതില്‍ താന്‍ വലിയ സന്തോഷമുണ്ടെന്നു് മുര്‍മ്മു പറഞ്ഞു.

Recommended Video

cmsvideo
    ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+