പ്രധാനമന്ത്രി മോദി ഇന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി സംസാരിക്കുമെന്ന് റിപ്പോർട്ട്
ഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി സംസാരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുക്രൈയ്‌ൻ അധിനിവേശത്തിൽ റഷ്യ നിലയുറപ്പിക്കുകയും യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളുടെ എണ്ണം 1.5 ദശലക്ഷം കവിഞ്ഞതോടെയും ആണ് യുക്രൈൻ പ്രസിഡന്റുമായി സംസാരിക്കാൻ മോദി ഒരുങ്ങുന്നത്.
നേരത്തെ യുദ്ധം അവസാനിപ്പിക്കാനായി ഇന്ത്യ ഇടപെടണം എന്ന ആവശ്യവുമായി സെലെൻസ്‌കി മോദിയുമായി സംസാരിച്ചിരുന്നു. അന്ന് റഷ്യൻ അധിനിവേശത്തെക്കുറിച്ച് വിശദീകരിച്ച സെലെൻസ്‌കി യുഎനിൽ രാഷ്ട്രീയ പിൻതുണ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ യുഎനിൽ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് അന്ന് സ്വീകരിച്ചത്. ഇന്ത്യയുടെ നിലപാടിനെ റഷ്യ സ്വാ ഗതം ചെയ്തിരുന്നു. ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നും അന്ന് റഷ്യ വ്യക്തമാക്കി. വിഷയത്തിൽ വോട്ടെടുപ്പ് നടന്നപ്പോൾ ഇന്ത്യയും ചൈനയും ഉൾപ്പെടെ പതിനൊന്ന് രാജ്യങ്ങൾ വിട്ടുനിന്നു.

അതേസമയം, യുക്രൈനിലെ യുദ്ധത്തിൽ ഉണ്ടാകുന്ന മരണങ്ങളിലും നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. യുക്രൈൻ വിഷയം സംബന്ധിച്ച പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ചർച്ചകൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. യുക്രൈനിലുള്ള ഇന്ത്യൻ പൗരന്മാരുടെയും വിദ്യാർഥികളുടെയും നിലയിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ടു.
നിലവിൽ റഷ്യ ആയി ചേർന്നും ഇന്ത്യ രക്ഷാദൗത്യങ്ങൾക്ക് പദ്ധതി ഇടുന്നുണ്ട്. യുക്രൈനിലെ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ 130 ബസുകള്‍ ഏര്‍പ്പെടുത്താൻ റഷ്യ തയ്യാറായി. ക്രൈനിലെ ഖാര്‍കീവ്, സൂമി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലേക്ക് കൊണ്ടുവരാനാണ് ധാരണ. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയുടെ ദേശീയ പ്രതിരോധ നിയന്ത്രണ കേന്ദ്രം തലവനായ കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്‍റ്സേവ് ആണ് 130 30 റഷ്യന്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പറഞ്ഞത്.
അതേസമയം ഓപ്പറേഷൻ ഗംഗയിലൂടെ 2800 പേരെ കൂടി ഇന്നലെ ഇന്ത്യയിലെത്തിച്ചു.13 വിമാനങ്ങൾ ആണ് ഇന്നലെ രക്ഷാദൗത്യത്തിൽ പങ്കെടുത്തത്. ദില്ലിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ കേരളഹൗസിൽ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications