Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കിലെ നിയന്ത്രണം മാറില്ല...പക്ഷേ കര്‍ഷകര്‍ക്കും പാവപ്പെട്ടവനും വേണ്ടി മോദിയുടെ പ്രഖ്യാപനങ്ങൾ

നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്

ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദി പുതുവര്‍ഷത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയാണ്. നവംബര്‍ എട്ടിന് രാത്രിയില്‍ അപ്രതീക്ഷിതമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.

നോട്ട് നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണം ആയിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ജനങ്ങൾക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിന് സമാനമായ പ്രഖ്യാപനങ്ങളായിരുന്നു നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതുകൊണ്ട് നടത്തിയത്. എന്നാൽ നോട്ട് നിരോധവമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി കൃത്യമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

അഴിമതിക്കെതിരെ

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനായി ജനം കാത്തിരിക്കുകയായിരുന്നു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുള്ള അടിത്തറയിട്ടുകഴിഞ്ഞതായും നരേന്ദ്ര മോദി പറഞ്ഞു. സത്യസന്ധതയും വിശ്വാസവും ആണ് ഏറ്റവും വലുതെന്ന് ജനങ്ങൾ തെളിയിച്ചുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധിമുട്ട് മനസ്സിലാക്കുന്നു

കഴിഞ്ഞ അന്പത് ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. സത്യസന്ധര്‍ക്ക് ഒരുപാട് ബുദ്ധിമട്ടുകള്‍ നേരിടേണ്ടി വന്നു. നോട്ട് നിരോധനത്തിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമാണ് നടന്നത് എന്നും അദ്ദേഹം പറഞ്ഞു

വീട് നിര്‍മിക്കാന്‍

ഇടത്തരക്കാർക്ക് ന​ഗരങ്ങളിൽ വീട് നിർമിക്കാൻ രണ്ട് പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 12 ലക്ഷം രൂപയുടെ വായ്പയ്ക്ക് 3 ശതമാനം പലിശയിളവും 9 ലക്ഷം രൂപയുടെ വായ്പയ്ക്ക് 4 ശതമാനം പലിശയിളവും നൽകും

കച്ചവടക്കാര്‍ക്ക് വേണ്ടി

ചെറുകിട കച്ചവടക്കാർക്കും വായ്പാ ഇളവുകൾ നൽകും. ചെറുകിട സംരംഭങ്ങൾക്ക് രണ്ട് കോടിയുടെ സർക്കാർ ​ഗാരണ്ടി നൽകമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഗര്‍ഭിണികള്‍ക്ക് വേണ്ടി

ഗർഭിണികൾക്കും പ്രത്യേക പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ​ഗർഭിണികളുടെ അക്കൗണ്ടിലേക്ക് 6,000 രൂപ വീതം നിക്ഷേപിക്കും. ഗര്‍ഭകാല സുശ്രൂഷയ്ക്ക് വേണ്ടിയാണിത്.

കര്‍ഷകര്‍ക്ക് വേണ്ടി

കാർഷിക വായ്പകൾക്ക് ആദ്യത്തെ രണ്ട് മാസം പലിശ ഉണ്ടാകില്ല. കിസാൻ ക്രെഡിറ്റ് കാർഡുകൾ റുപയേ കാർഡിലേക്ക് മാറ്റും. മൂന്ന് ലക്ഷം കിസാന്‍ ക്രെ‍ഡിറ്റ് കാര്‍‍‍ഡകളാണ് ഇത്തരത്തില്‍ മാറ്റുക. കര്‍ഷകര്‍ക്ക് പണം പിന്‍വലിക്കാന്‍ ബാങ്കില്‍ പോയി കാത്തുകെട്ടി നില്‍ക്കേണ്ടി വരില്ല.

മുതിര്‍ന്ന് പൗരന്‍മാര്‍

മുതിർന്ന പൗരൻമാ‍ക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴര ലക്ഷം രൂവ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എട്ട് ശതമാനം പലിശ നൽകും

തിരഞ്ഞെടുപ്പ് ഒരുമിച്ചാക്കാന്‍

നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ചും പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തിട്ടില്ല.

നോട് നിരോധനം... നിയന്ത്രണങ്ങള്‍

നോട്ട് നിരോധനത്തിന് ശേഷം ബാങ്കിങ് മേഖലയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+