അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ കറുത്ത ദിനം!!! മൻകി ബാത്തിൽ മോദി!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ജന നേതാക്കളും എന്തിന് ജുഡീഷ്യറിക്ക് പോലും അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല . ജനാധിപത്യം പുനസ്ഥാപിക്കാൻ നീണ്ട യുദ്ധം തന്നെ ജനാധിപത്യ വിശ്വാസികൾക്ക് നടത്തേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അടിയന്തരാവസ്ഥക്കാലത്തെഴുതിയ കവിതയും അദ്ദേഹം മൻ കി ബാത്തിൽ ഉദ്ധരിച്ചു .ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 42 വർഷം പൂർത്തിയാകുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം . ജനാധിപത്യാവകാശങ്ങൾ ഹനിക്കപ്പെട്ട് മിക്ക പ്രതിപക്ഷ നേതാക്കളും അന്ന് ജയിലിൽ ആയിരുന്നു . ജനാധിപത്യം പുനസ്ഥാപിക്കാൻ പോരാട്ടം നടത്തിയ ബിജെപി ആർ.എസ്.എസ് പ്രവർത്തകർ കടുത്ത യാതനകളാണ് അക്കാലത്ത് നേരിട്ടത് .

modi

കൂടാതെ മൻകി ബാത്തിലൂടെ എല്ലാവർക്കും ഈദ് ആശംസകളും മോദി നേർന്നു. പുണ്യ റംസാൻ കാരുണ്യത്തിന്റെയും സ്നേഹത്തിൻറേയും സഹനത്തിന്റേയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നത്. ഇത് എല്ലാവർക്കും പ്രചോദനമാണെന്നും ഇത്തരത്തിലുളള ആഘോഷങ്ങൾ സന്തോഷം പകരുന്നവയാണെന്നും ഇത് രാജ്യത്തെ മുന്നോട്ട് നയികുമെന്നും പ്രധാനമന്ത്രി പറഞ്ഞു.റംസാൻ മാസത്തിൽ സൗജന്യമായി ശൗചാലയങ്ങൾ നിർമ്മിച്ചു കൊടുത്ത ഉത്തർപ്രദേശ് ബിജ്നോർ ഗ്രാമവാസികൾക്ക് പ്രധാനമന്ത്രി മൻകിബാത്തിലൂടെ അഭിനന്ദനം അറിയിച്ചു. 3500 മുസ്ലീം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ നിന്നുമുള്ള ആളുകളാണ് പുണ്യ റംസാൻ മാസത്തിൽ ശൗചാലയങ്ങൾ നിർമ്മിച്ചു കൊടുത്തത്.

ദിലീപിനെ ഭീഷണിപ്പെടുത്തിയ വിഷ്ണുവും പള്‍സര്‍ സുനിയും തമ്മില്‍ 'ഞെട്ടിപ്പിക്കുന്ന ബന്ധം'... പരിചയം?

ശൗചാല നിർമ്മണത്തിനായി 17 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു എന്നാൽ എല്ലാവരോയും അത്ഭുതപ്പെടുത്തി കൊണ്ട് സർക്കാർ അനുവദിച്ച ഫണ്ട് തിരികെ കെടുക്കുകയും സ്വന്തമായി പണം കണ്ടെത്തി ശൗചാലയം നിർമ്മിക്കുകയും ചെയ്തു. റംസാൻ മാസം ബിജ്നോർ മുബാറക് ഗ്രാമവാസികൾ സാമൂഹിക സേവനത്തിനായി ഉപയോഗപ്പെടുത്തിയതായും ഇത് അഭിനന്ദനീയമാണെന്നും മോദി കൂട്ടിച്ചേർത്തു.പൊതു സ്ഥലങ്ങളിലുള്ള മലമൂത്രവിസര്‍ജ്ജന വിമുക്ത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ച കേരളം, സിക്കം, ഹിമാചല്‍ പ്രദേശ് എന്നിവയ്‌ക്കൊപ്പം അടുത്തിടെ പ്രഖ്യാപനം നടത്തിയ ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളെയും മോദി മൻകി ബാത്തിൽ അഭിനന്ദിച്ചു.

English summary
Prime Minister Narendra Modi addressed the nation through his monthly radio address Mann Ki Baat programme today. On his last radio address, PM Modi began by conveying Ramzan greetings to the Muslim community.
Please Wait while comments are loading...