കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രാമുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; ബിജെപി എംപിക്കെതിരെ അവകാശലംഘന നോട്ടീസ്‌

Google Oneindia Malayalam News

ദില്ലി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ മോശം പരാമർശം നടത്തിയ ബിജെപി എംപിക്ക് അവകാശലംഘന നോട്ടീസ് . ബിജെപി വക്താവ് ജിവിഎൽ നരസിംഹ റാവുവിനാണാണ് താഡിക്കോണ്ട ടിഡിപി എംഎൽഎ ശ്രാവൺ കുമാർ നോട്ടീസ് നൽകിയത്.

ആന്ധ്രാമുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ എംപി സഭയെ അപമാനിക്കുകയായിരുന്നുവെന്ന് ശ്രാവൺ കുമാർ കുറ്റപ്പെടുത്തുന്നു. ചന്ദ്രബാബു നായിഡു നിയമസഭാ റൗഡിയാണെന്ന് നരസിംഹ റാവു ട്വിറ്ററിൽ കുറിച്ചതാണ് ടിഡിപി നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

സ്പീക്കർക്ക് കത്ത്

സ്പീക്കർക്ക് കത്ത്

വിഷയം ഉന്നയിച്ച് നിയമസഭാ സ്പീക്കർ കൊഡേല ശിവപ്രസാദ് റാവുവിന് ശ്രാവൺ കുമാർ കത്തയച്ചിട്ടുണ്ട്. നരസിംഹ റാവുവിനെതിരെ നടപടിയെടുക്കാൻ പ്രിവിലേജ് കമ്മിറ്റിയോട് ശുപാർശ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. രാജ്യസഭാംഗം എന്ന നിലയിൽ നരസിംഹ റാവുവിന്റെ പരാമർശം ഗുരുതരമായ വീഴ്ചയാണെന്നും മുഖ്യമന്ത്രിയേയും അതുവഴി നിയമസഭയേയും അപമാനിച്ചിരിക്കുകയാണെന്നാണ് ശ്രാവൺ കുമാർ ആരോപിച്ചിരിക്കുന്നത്.

ബജറ്റ് സമ്മേളനത്തിൽ തർക്കം

ബജറ്റ് സമ്മേളനത്തിൽ തർക്കം

ആന്ധ്രാ നിയമസഭയിലെ ബജറ്റ് സമ്മേളനങ്ങളെ തുടർന്നുണ്ടായ തർക്കങ്ങളാണ് ബിജെപി എംപിയുടെ പരാമർശത്തിന് പിന്നിൽ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബിജെപി എംഎൽഎ വിഷ്ണു കുമാർ രാജുവും തമ്മിൽ രൂക്ഷമായ വാക്പോരാണ് സഭയിൽ നടന്നത്. പണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട അതൃപ്തിയായിരുന്നു തർക്കങ്ങൾക്ക് കാരണം.

 വികസനം എത്തുന്നില്ല

വികസനം എത്തുന്നില്ല

കേന്ദ്ര സർക്കാർ സംസ്ഥാനത്തിനായി നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടും ഒന്നും ചെയ്യുന്നില്ലെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നതെന്ന് ബിജെപി എംഎൽഎ വിഷ്ണു കുമാർ രാജ കുറ്റപ്പെടുത്തി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുമെന്ന വാഗ്ദാനങ്ങൾ പാലിക്കാത്തിതിനെ തുടർന്ന് മുഖ്യമന്ത്രിയും മറ്റ് ടിഡിപി നേതാക്കളും നിയമസഭയിൽ കറുപ്പണിഞ്ഞ് എത്തിയതിനെയും ബിജെപി എംഎൽഎ രൂക്ഷമായി വിമർശിച്ചിരുന്നു.

യോഗ്യതയില്ല

യോഗ്യതയില്ല

എംഎൽഎയുടെ വിമർശനത്തിന് മറുപടിയായി വിഷ്ണു കുമാറിന് ജനപ്രതിനിധിയായി ഇരിക്കാനുള്ള യോഗ്യതയില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച പദ്ധതികളുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി നടത്തിയ വികസന പ്രവർത്തനങ്ങളെകുറിച്ച് അറിയണമെന്നും നായിഡു ആവശ്യപ്പെടുകയായിരുന്നു.

പരിഹസിച്ച് ബിജെപി എംപി

ചന്ദ്രബാബു നായിഡു കറുപ്പ് വസ്ത്രധാരിയായെത്തി ബിജെപി എംഎൽഎയോട് കയർക്കുന്ന ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നരസിംഹ റാവുവിന്റെ പരിഹാസം. ചന്ദ്രബാബു നായിഡുവിന് ഭ്രാന്ത് മൂത്തിരിക്കുകയാണെന്ന് തോന്നുന്നു. ഇതിന്റെ പരിഭ്രമത്തിൽ ഒരു റൗഡിയേപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. സഭയുടെ അവകാശം ലംഘിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് നൽകുന്നത് ആലോചിച്ച് വരികയാണെന്നും നരസിംഹ റാവു ട്വീറ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകുമെന്ന് നരസിംഹ റാവു മറ്റൊരു ട്വീറ്റിൽ പറഞ്ഞിരുന്നു.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കമൽഹാസന്റെ പ്രഖ്യാപനം; കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റയ്ക്കിറങ്ങുംഅഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കമൽഹാസന്റെ പ്രഖ്യാപനം; കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റയ്ക്കിറങ്ങും

English summary
privilege notice against bjp mp narasimha rao, on his remark on chandrababu naidu, bjp mp called chandra babu naidu assembly rowdy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X