കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസും ബിജെപിയും. രാഹുല്‍ ഗാന്ധിയെ വീഴ്ത്തുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ബിജെപി. വോട്ടുകുറഞ്ഞ മണ്ഡലങ്ങള്‍ ഏതെല്ലാം എന്ന് സര്‍വേ നടത്തി കൊണ്ടിരിക്കുകയാണ് ബിജെപി. ജില്ലാ സമിതികളില്‍ അടക്കം വന്‍ മാറ്റമാണ് പാര്‍ട്ടി വരുത്തുന്നത്. എന്നാല്‍ ബിജെപിയെ വീഴ്ത്താന്‍ രാഹുല്‍ വലിയൊരു തുറുപ്പുച്ചീട്ടിനെയാണ് ഇത്തവണ ഇറക്കുന്നത്. ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യയെ കളത്തിലിറക്കാനാണ് തീരുമാനം.

ഈ നീക്കം ഹിന്ദി ഹൃദയ ഭൂമിയിലെ വലിയ സംസ്ഥാനങ്ങളെയും ഗുജറാത്ത്, മുംബൈ സംസ്ഥാനങ്ങളിലെയും ഫലങ്ങളെ മാറ്റിമറിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇത് മുന്നില്‍ കണ്ടാണ് രാഹുലിന്റെ നീക്കം. കോണ്‍ഗ്രസ് മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് പോരാട്ടത്തിന് ഒരുങ്ങണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിക്ക് വോട്ട് വര്‍ധിച്ച മേഖലകളില്‍ പ്രചാരണം ശക്തമാക്കാനാണ് നിര്‍ദേശം. കമല്‍നാഥിന് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.

ബിജെപി പ്രതിരോധത്തില്‍

ബിജെപി പ്രതിരോധത്തില്‍

മധ്യപ്രദേശിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. എന്ത് വിലകൊടുത്തും പാര്‍ട്ടിയില്‍ മാറ്റങ്ങളുണ്ടാക്കാനാണ് അമിത് ഷായുടെ തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗ് കര്‍ശന നടപടികളാണ് എടുത്തിരിക്കുന്നത്. 11 ജില്ലാ സമിതികളിലെ അധ്യക്ഷന്‍മാരെ പാര്‍ട്ടി പുറത്താക്കിയിരിക്കുകയാണ്. ഇവര്‍ക്ക് പകരക്കാരെ പാര്‍ട്ടി ഉടന്‍ നിയമിക്കും. ഈ 11 മണ്ഡലങ്ങളില്‍ ബിജെപിയുടെ പ്രകടനം വളരെ മോശമായിരുന്നു. അത് കാരണമാണ് പാര്‍ട്ടിക്ക് അധികാരം നഷ്ടമായതെന്നാണ് വിലയിരുത്തല്‍.

രാഹുലിന്റെ പ്രവര്‍ത്തനം

രാഹുലിന്റെ പ്രവര്‍ത്തനം

രാഹുല്‍ ബിജെപിയുടെ എല്ലാ കോട്ടകളിലും ശക്തമായ സാന്നിധ്യമാണ്. ഇതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്. രാഹുല്‍ കര്‍ഷക മേഖലയില്‍ അടക്കം ഉണ്ടാക്കിയ പ്രതിച്ഛായ തകര്‍ക്കുക പ്രയാസമാണെന്ന് സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംസ്ഥാന സമിതിയില്‍ നിന്ന് ശിവരാജ് സിംഗ് ചൗഹാന്‍ അനുകൂലികളെ ദേശീയ നേതൃത്വം ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. ജില്ലാ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ സുരേന്ദ്രനാഥ് സിംഗ് ചൗഹാന്റെ അടുത്തയാളാണ്. പകരക്കാരനായി എത്തുന്നത് വികാസ് വിരാനിയാണ്.

കോണ്‍ഗ്രസ് ഒരുങ്ങുന്നു

കോണ്‍ഗ്രസ് ഒരുങ്ങുന്നു

രാഹുല്‍ തിരഞ്ഞെടുപ്പ് പാനലിനെ മധ്യപ്രദേശില്‍ തയ്യാറാക്കിയിട്ടുണ്ട്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാനാണ് നിര്‍ദേശം. ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത ഭീണ്ഡ്, മൊറേന, ഷിയോപൂര്‍, അശോക് നഗര്‍, ചാതര്‍പൂര്‍, ദിണ്ഡോരി, അലിരാജ്പൂര്‍, രത്‌ലം, മന്ദ്‌സോര്‍, അനുപൂര്‍ എന്നീ മണ്ഡലങ്ങളില്‍ ബൂത്ത് തല പ്രവര്‍ത്തനം ശക്തമാക്കാനും റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. അതേസമയം ബിജെപി രാകേഷ് സിംഗിന്റെ കീഴിലാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ബിജെപിയില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.

സിന്ധ്യയുടെ ഭാര്യ

സിന്ധ്യയുടെ ഭാര്യ

ബിജെപി തന്നെ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ അവരെ ഞെട്ടിച്ച നീക്കമാണ് രാഹുലില്‍ നിന്നുണ്ടായിരിക്കുന്നത്. ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജയെയാണ് രാഹുല്‍ മത്സര രംഗത്തിറക്കാന്‍ പോകുന്നത്. ഇത്തവണ മത്സരിക്കുമെന്ന് അവര്‍ സൂചനയും നല്‍കുന്നുണ്ട്. സിന്ധ്യ യുപിയുടെ ചുമതലയിലേക്ക് പോയതോടെ വോട്ടര്‍മാര്‍ കൈവിടാതിരിക്കാന്‍ ഏറ്റവും നല്ല നീക്കമാണ് പ്രിയദര്‍ശിനിയുടെ വരവിലൂടെ രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതുവഴി ഗ്വാളിയോറിലെ വമ്പന്‍ ജയവും രാഹുല്‍ പ്രവചിക്കുന്നു.

പ്രിയദര്‍ശിനിയുടെ പ്രചാരണം

പ്രിയദര്‍ശിനിയുടെ പ്രചാരണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയദര്‍ശിനിയുടെ പ്രചാരണം രാഹുലിനെ അമ്പരിപ്പിച്ചിരുന്നു. ഗുണയില്‍ മാത്രമാണ് പ്രചാരണം നടത്തിയെങ്കിലും നഗരമേഖലയിലെ വോട്ടര്‍മാരില്‍ അവരുണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു. ഗുണ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ ശിവപുരിയില്‍ അവര്‍ മത്സരിക്കുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പക്ഷേ ശിവപുരിയില്‍ സിന്ധ്യയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്. ഇത്തവണ മത്സരിക്കുന്നത് പത്ത് മണ്ഡലങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് പ്രവചനം.

പബ്ലിക്ക് റാലി

പബ്ലിക്ക് റാലി

പ്രിയദര്‍ശിനി സ്ഥാനാര്‍ത്ഥിത്വത്തിന് മുമ്പേ തന്നെ വമ്പന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ.് ഗുണയില്‍ വലിയ മണ്ഡലപര്യടനമാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 18നും 26നും ഇടയില്‍ മണ്ഡലത്തില്‍ റാലി നടത്തി വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചയും അവര്‍ നടത്തുന്നുണ്ട്. ഗ്വാളിയോറില്‍ന ിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ കണ്ട് പ്രിയദര്‍ശിനിയെ ഗുണയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രിയദര്‍ശിനി ബിജെപി നേതാവ് നരേന്ദ്ര സിംഗ് തോമറിനെ ഗ്വാളിയോറില്‍ വീഴ്ത്തുമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

നേട്ടം എവിടൊക്കെ

നേട്ടം എവിടൊക്കെ

പ്രിയദര്‍ശിനി ഗുജറാത്തിലെ പ്രസിദ്ധമായ ഗെയ്ക്ക്‌വാദ് കുടുംബത്തില്‍ നിന്നാണ് മധ്യപ്രദേശില്‍ എത്തിയത്. ഗുജറാത്തില്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് ഗുണം ചെയ്യും. ഗെയ്ക്ക്‌വാദ് കുടുംബത്തിന്റെ പിന്തുണയും പാര്‍ട്ടിക്കും ലഭിക്കും. യുപിയിലും മുംബൈയിലും ഇത് ശക്തമായി അലയടിക്കും. ഗ്വാളിയോറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഴ് സീറ്റ് നേടിയിരുന്നു. പ്രിയദര്‍ശിനിയെ നേരിടാന്‍ യശോദര രാജയെ തന്നെ ബിജെപി കളത്തിലിറക്കും. സിന്ധ്യ കുടുംബത്തിന്റെ പോരാട്ടമായി ഇതോടെ ഗ്വാളിയോര#് മാറും.

ഡിജിറ്റല്‍ ടീമുമായി പ്രിയങ്കാ ഗാന്ധി... ബൂത്ത് തലത്തില്‍ ചൗപ്പല്‍ നമ്പര്‍!! 5 നിര്‍ദേശങ്ങള്‍!!ഡിജിറ്റല്‍ ടീമുമായി പ്രിയങ്കാ ഗാന്ധി... ബൂത്ത് തലത്തില്‍ ചൗപ്പല്‍ നമ്പര്‍!! 5 നിര്‍ദേശങ്ങള്‍!!

English summary
priyadarshini raje contest from guna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X