നിക്ക് ജോനാസിന്റെ ഭാര്യയെന്ന് മാത്രം വിശേഷണം: ശക്തമായ മറുപടിയുമായി പ്രിയങ്ക ചോപ്ര
ഒരു ആമുഖത്തിന്റേയും ആവശ്യമില്ലാത്ത താരമാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡ്ഡിലെ തന്നെ ഇന്ത്യന്‍ മുഖം. എന്നാല്‍ ഇപ്പോഴിതാ തന്നെ നിക്ക് ജോണ്‍സന്റെ ഭാര്യയായി മാത്രം വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ആഗോളതലത്തില്‍ തന്നെ പ്രശസ്തിയുള്ള താരം എന്നതിനോടൊപ്പം നിർമ്മാതാവ്, എഴുത്തുകാരി, സംരഭക എന്ന നിലയിലും തിളങ്ങിയ പ്രിയങ്ക ചോപ്രയെ ഒരു വാർത്താ ഏജന്‍സിയായിരുന്നു നിക്ക് ജോണ്‍സന്റെ ഭാര്യ എന്ന് മാത്രം വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുണിസെഫിന്റെ ഗുഡ്വില്‍ അംബാസിഡർ കൂടിയാണ് പ്രിയങ്ക ചോപ്ര.
ആശാ ശരത്തിനും ശ്വേതമോഹനും വോട്ട് തേടി മോഹന്‍ലാല്‍; തോല്‍പ്പിക്കേണ്ടത് മണിയൻപിള്ള രാജുവിനെ

2018 ഡിസംബറിലായിരുന്നു ഗായകനും നടനുമായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം ചെയ്തത്. ഡെയ്‌ലി മെയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്‌ക്രീൻഷോട്ടുകൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ടു കൊണ്ടായിരുന്നു പ്രിയങ്ക ചോപ്രയുടെ വിമർശനം. എക്കാലത്തെയും മികച്ച ഫിലിം ഫ്രാഞ്ചൈസിയായി പ്രൊമോട്ട് ചെയ്യുമ്പോഴും ഇപ്പോഴും ഒരാളുടെ ഭാര്യ എന്ന പേരിൽ പരാമർശിക്കുന്നതാണ് താരത്തെ ചൊടിപ്പിച്ചത്
ചിത്രങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യൂ:ഫൈറ്റർ ഫിഷ് പോലെ പ്രിയ പി വാര്യർ: തരംഗമായി പ്രിയ വാര്യരുടെ പുതിയ ചിത്രം

"എക്കാലത്തെയും ഏറ്റവും മികച്ച ഫിലിം ഫ്രാഞ്ചൈസികളിലൊന്നിനെ ഞാൻ പ്രൊമോട്ട് ചെയ്യുന്നു എന്നത് വളരെ രസകരമാണ്, എന്നെ ഇപ്പോഴും 'ഭാര്യയുടെ...' എന്നാണ് പരാമർശിക്കുന്നത്," - പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകൾക്ക് എപ്പോഴും ഇത് എന്തുകൊണ്ട് നേരിടേണ്ടി വരുന്നുവെന്ന് നിങ്ങള്‍ വിശദീകരിക്കാമോ? ഞാൻ എന്റെ ഐഎംഡിബി ലിങ്ക് എന്റെ ബയോയിലേക്ക് ചേർക്കണമോയെന്നും താരം ചോദിച്ചു.

സൗന്ദര്യമത്സരവേദിയിൽ തുടങ്ങി ബോളിവുഡും ഹോളിവുഡും കീഴടക്കുകയും നിറഞ്ഞ് നില്‍ക്കുന്ന പ്രിയങ്ക ചോപ്രയെ നിക്ക് ജോനാസിന്റെ ഭാര്യ എന്ന് മാത്രം മുദ്രകുത്തുന്നത് തീർച്ചയായും അവളുടെ പ്രൊഫഷണൽ ജീവിതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

അടുത്തിടെ നെറ്റ്ഫ്ളിക്സിന്റെ ജോനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റ് എന്ന പരിപാടിയിൽ പ്രിയങ്ക നടത്തിയ പരാമർശങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോനാസ് സഹോദരന്മാരാണോ താനാണോ കൂടുതൽ പ്രശ്സതി ആർജിച്ചതെന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു പ്രിയങ്ക ചോപ്ര.

ജോനാസ് സഹോദരന്മാർ എല്ലായ്പ്പോഴും ഇൻസ്റ്റഗ്രാമിലും ഫോണിലുമാണ്. അത് ക്യൂട്ടാണ്, അതിനൊരു കാരണവുമുണ്ട്. അവർക്കെല്ലാവർക്കും സാമൂഹ്യ മാധ്യമങ്ങളില്‍ എന്നേക്കാൾ കുറവ് ഫോളോവേഴ്സേയുള്ളു. അതുകൊണ്ട് ഏറ്റവും പ്രശസ്തയായ ജോനാസ് ഞാനാണെന്നുമായിരുന്നു അഭിമുഖത്തില്‍ പ്രിയങ്ക ചോപ്ര വ്യക്തമാക്കിയത്.

പ്രിയങ്ക ചോപ്ര അമേരിക്കൻ ടെലിവിഷൻ ഷോ ആയ ക്വാണ്ടിക്കോയിൽ മുൻനിര വേഷം അവതരിപ്പിച്ച ആദ്യത്തെ സൗത്ത് ഏഷ്യൻ വനിതയാണ്. ബോളിവുഡിന് പുറമേ നിരവധി ഹോളിവുഡ് ചിത്രങ്ങളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സിറ്റാഡെൽ എന്ന സീരീസിലും പ്രധാനവേഷം ചെയ്തിരുന്നു. സിനിമാ രംഗവും കടന്ന് വ്യവസായ മേഖലയിലേക്ക് കടന്ന പ്രിയങ്ക ചോപ്ര ന്യൂയോർക്കിൽ സോനാ എന്ന പേരിൽ ഇന്ത്യൻ റെസ്റ്ററന്റും ആരംഭിച്ചിരുന്നു.