കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 9 നടിമാര്‍ ഒന്നിയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നടക്കുന്ന മള്‍ട്ടി ലെവല്‍ ഗ്‌ളോബല്‍ ക്യാംപയില്‍ 'ഗേള്‍സ് റൈസിംഗി'ന്റെ ഭാഗമാകാന്‍ ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയും, ഫ്രയ്ദ പിന്റോയും. ഗേള്‍സ് റൈസിംഗ് ക്യാപയിനിന്റെ ഇന്ത്യന്‍ പതിപ്പിനാണ് ഇരുവരും മുന്നിട്ടിറങ്ങിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നല്‍കേണ്ട പ്രാധാന്യത്തെപ്പറ്റിയാണ് ക്യാംപയിനില്‍ പറയുന്നത്.

പ്രിയങ്കയും ഫ്രയ്ദയും കൂടാതം മറ്റ് എഴ് ബോളിവുഡ് നടിമാരും ക്യാംപയിനിന്റെ ഭാഗമാകുന്നു. ക്യാംപയിന്‍റെ ഭാഗമായി നിര്‍മ്മിയ്ക്കുന്ന ഡോക്യുമെന്‍ററയിലാണ് നടിമാര്‍ പങ്കാളികളാകുന്നത്. ഗേള്‍സ് റൈസിംഗിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിയ്ക്ക് അഭിമാനവും സന്തോഷവുമുണ്ടെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. ദില്ലിയില്‍ വച്ചായിരുന്നു പരിപാടിയുടെ ലോഞ്ചിംഗ്. കൂടുതല്‍ വിശേഷങ്ങള്‍ക്ക്

 ആഗോള ക്യാംപയിന്‍

ആഗോള ക്യാംപയിന്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആഗോള തലത്തില്‍ നടക്കുന്ന ക്യാംപയിനാണ് ഗേള്‍സ് റൈസിംഗ്

ഇന്ത്യയില്‍

ഇന്ത്യയില്‍

ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയും ഫ്രയ്ദ പിന്റോയുമാണ് ക്യാംപയിന് നേതൃത്വം നല്‍കുന്നത്

ഡോക്യുമെന്ററി

ഡോക്യുമെന്ററി

ഗേള്‍സ് റൈസിംഗിന്റെ ഭാഗമായി നിര്‍മ്മിയ്ക്കുന്ന ഡോക്യുമെന്ററിയില്‍ പ്രിയങ്കയുടേയും ഫ്രയ്ദയുടേതുമടക്കം മറ്റ് ഏഴ് നടിമാര്‍ പങ്കാളികളാകുന്നു

ഒന്‍പത് പേര്‍

ഒന്‍പത് പേര്‍

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിദ്യാഭ്യാസത്തിലൂടെ വിജയം കൈവരിച്ച ഒന്‍പത് പെണ്‍കുട്ടികളെപ്പറ്റിയാണ് ഗേള്‍സ് റൈസിംഗ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ഇതിന്റെ ഇന്ത്യന്‍ പതിപ്പിലാണ് ബോളിവുഡ് സുന്ദരിമാര്‍ അഭിനയിക്കുന്നത്.

പ്രിയങ്ക

പ്രിയങ്ക

ക്യാംപയിനിന്റെ ഭാഗമാകാന്‍ തന്നെ തിരഞ്ഞെടുത്തതില്‍ ഏറെ അഭിമാനമുണ്ടെന്ന് പ്രിയങ്ക ചോപ്ര പറയുന്നു.

English summary
Priyanka Chopra and Freida Pinto on Saturday launched a multi-level global campaign, ‘Girl Rising’, which includes a documentary film featuring the two stars and seven other Bollywood actresses, to spread awareness about importance of girls’ education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X