• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി എന്നെ കണ്ടപ്പോള്‍ രാജീവ് വധത്തെ കുറിച്ചാണ് ചോദിച്ചത്; തുറന്ന് പറഞ്ഞ് നളിനി

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധിയെ ജയിലില്‍ വെച്ച് കണ്ടിരുന്നുവെന്ന് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍. പ്രിയങ്കയെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചത് പിതാവ് രാജീവ് ഗാന്ധിയുടെ വധത്തെ കുറിച്ചായിരുന്നുവെന്നും നളിനി വ്യക്തമാക്കി. 2008ലായിരുന്നു പ്രിയങ്കയും നളിനിയും തമ്മില്‍ കണ്ടത്.

കഴിഞ്ഞ ദിവസം നളിനി അടക്കമുള്ള പ്രതികളെ കോടതി ജയിലില്‍ നിന്ന് വിട്ടയക്കാന്‍ ഉത്തരവായത്. തന്നെ കണ്ട ഉടനെ പ്രിയങ്ക ഗാന്ധി വികാരഭരിതായി പോയി. അവരെ കരഞ്ഞിട്ടാണ് എന്നെ കണ്ടത്. വെല്ലൂര്‍ സെന്‍ട്രല്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ചയെന്നും നളിനി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായുള്ള സംസാരത്തിലാണ് ഇക്കാര്യം നളിനി വ്യക്തമാക്കിയത്.

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പ്രിയങ്ക ഗാന്ധിയോട് പറഞ്ഞതാണ്. കുറച്ച് കാര്യങ്ങള്‍ എനിക്ക് പുറത്ത് പറയാന്‍ സാധിക്കില്ല. അത് പ്രിയങ്കയുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും നളിനി പറഞ്ഞു. അതേസമയം രാജീവ് ഗാന്ധിയുടെ വധത്തില്‍ തനിക്ക് കടുത്ത ദു:ഖമുണ്ട്.

രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍

വധ ഗൂഢാലോചനയെ കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നും നളിനി അവകാശപ്പെട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ നളിനി ജയില്‍ മോചിതയായത്. ശ്രീലങ്കന്‍ പൗരനായ ഭര്‍ത്താവ് മുരുകനെ തനിക്കൊപ്പം ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും നളിനി ആവശ്യപ്പെട്ടു.

4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി

രാജീവിന്റെ വധത്തില്‍ ശരിക്കും ഗാന്ധി കുടുംബത്തോട് തനിക്ക് ക്ഷമ ചോദിക്കാനാണ് ഉള്ളത്. അവരെ കുറിച്ച് ആലോചിച്ച് വിഷമമുണ്ട്. അത് വര്‍ഷങ്ങളോളം ഞങ്ങള്‍ ചിന്തിച്ചിരുന്നുവെന്നും നളിനി പറഞ്ഞു. അവര്‍ക്ക് പ്രിയപ്പെട്ടയാളിനെയാണ് നഷ്ടമായത്. ആ ദുരന്തത്തില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാവുമെന്നാണ് കരുതുന്നത്.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

ഭര്‍ത്താവിനൊപ്പം ചിലപ്പോള്‍ ബ്രിട്ടനില്‍ താമസമാക്കാനാണ് സാധ്യതയെന്നും അവര്‍ പറയുന്നു. ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയച്ചതിനുള്ള തിരിച്ചടിയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകം. കടുത്ത മനുഷ്യാവകാശ ലംഘനവും അക്കാലത്ത് ശ്രീലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

രാജീവ് ഗാന്ധിയുടെ കുടുംബത്തെ താന്‍ കാണുമെന്ന് തോന്നുന്നില്ല. അവര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അവര്‍ എന്നെ കാണേണ്ട സമയമൊക്കെ കഴിഞ്ഞുവെന്നും നളിനി പറഞ്ഞു. അതേസമയം തമിഴ്‌നാട്ടില്‍ നളിനിയെ വിട്ടയക്കാനുള്ള തീരുമാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുംപൂത്തുരിതെത്തിയ ചാവേര്‍ സംഘത്തില്‍ ജീവനോടെ അവശേഷിക്കുന്ന ഏകയാളാണ് നളിനി. മുപ്പത് വര്‍ഷത്തിലേറെയായി നീണ്ട തടവ് കഴിഞ്ഞാണ് അവര്‍ പുറത്തിറങ്ങിയത്. ഇനിയെങ്കിലും കുടുംബത്തോടെ ഇന്ത്യയില്‍ ജീവിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. ഭര്‍ത്താവ് ഇപ്പോള്‍ പ്രത്യേക ക്യാമ്പിലാണ്.

English summary
priyanka gandhi asked about question on father says nalini sriharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X