• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്ക് ചുറ്റും കറങ്ങി കൊണ്ടിരുന്ന സമയത്താണ് പ്രിയങ്ക ഗാന്ധി നേതൃനിരയിലെത്തുന്നത്. ഇതുവരെ കോണ്‍ഗ്രസില്‍ വലിയൊരു സ്വാധീനം അവര്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും അവര്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഒട്ടേറെ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍ പ്രിയങ്കയില്‍ നിന്നുണ്ടാവുന്നുണ്ട്. യുപി കോണ്‍ഗ്രസിനെ അവര്‍ പുതിയൊരു ദിശയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.

അതിനേക്കാള്‍ പ്രസക്തമാക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അവര്‍ നടത്തുന്ന പ്രവര്‍ത്തനമാണ്. മായാവതി അപ്രക്തയായതോടെ യുപി രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വന്ന വലിയൊരു വിടവുണ്ട്. അതാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. പുതിയ അധ്യക്ഷനടക്കം യുപിയില്‍ കോണ്‍ഗ്രസിന് വന്ന് കഴിഞ്ഞു. സീനിയര്‍ നേതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ നേരിട്ട് തന്നെ രംഗത്തിറങ്ങിയതും എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് വിജയങ്ങളില്ല

തിരഞ്ഞെടുപ്പ് വിജയങ്ങളില്ല

പ്രിയങ്ക വന്നെങ്കിലും യുപിയില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കാര്യമായ ചലനമുണ്ടായിട്ടില്ല. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടുശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചതാണ് കോണ്‍ഗ്രസിനുള്ള ഏറ്റവും വലിയ ആശ്വാസം. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്ന നേതാവെന്ന ഇമേജ് നേരത്തെ പ്രിയങ്കയ്ക്കുണ്ടായിരുന്നു. പ്രിയങ്കയുടെ മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുകയും ചെയ്തു. റായ് ബറേലി മാത്രമാണ് കോണ്‍ഗ്രസിന് ആകെ നേടാനായത്.

പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍

പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പ്രിയങ്കയ്ക്ക് തന്റെ ദൗര്‍ബല്യങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചത്. ഇതോടെ അവര്‍ യുപിയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. യുപിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പ്രിയങ്ക ഇടപെട്ടതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല കോണ്‍ഗ്രസ് കളിക്കുന്നതെന്ന പൊതുബോധം ശക്തമായിരിക്കുകയാണ്. ഒരേസമയം ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ കേട്ടും മുസ്ലീങ്ങളോടൊപ്പം നിന്നും പ്രിയങ്ക ബിജെപി ഞെട്ടിക്കുകയും ചെയ്തു. സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ യുപിയില്‍ കോണ്‍ഗ്രസ് മാത്രമാണ് വലിയ പ്രക്ഷോഭം നടത്തിയെന്നതും അവര്‍ക്ക് ഗുണകരമാണ്.

സ്ത്രീകളെ അടുത്തറിയാന്‍....

സ്ത്രീകളെ അടുത്തറിയാന്‍....

യുപിയില്‍ നരേന്ദ്ര മോദിക്ക് സ്ത്രീകളുടെ വോട്ടുകള്‍ നല്ല ശതമാനത്തോളം ലഭിച്ചിരുന്നു. ഇത് മനസ്സിലായി സ്ത്രീ വിഷയങ്ങളില്‍ പ്രിയങ്ക ശക്തമായ നിലപാടുകളാണ് എടുത്തത്. ഉന്നാവോയിലെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ അക്രമികള്‍ തീക്കൊളുത്തിയ സംഭവത്തില്‍ ആദ്യം പ്രതികരിച്ചത് പ്രിയങ്കയാണ്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവരുടെ മാതാപിതാക്കളെ കണ്ട പ്രിയങ്ക മായാവതിയെ ഞെട്ടിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഇവിടേക്ക് എത്തുക പോലും ചെയ്തിരുന്നില്ല.

ഞെട്ടിച്ച നീക്കം

ഞെട്ടിച്ച നീക്കം

മിഷന്‍ യുപിയെ സാധാരണ നീക്കമായിട്ടാണ് ബിജെപി ക ണ്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ ദളിതുകളുടെ വിവരങ്ങള്‍ ഒബിസികളുടെ ഡാറ്റകള്‍, മുസ്ലീങ്ങളുടെ വിവരങ്ങള്‍ എന്നിവ ശേഖരിക്കാനാണ് പ്രിയങ്ക ആദ്യം നിര്‍ദേശിച്ചത്. 403 നിയമസഭാ സീറ്റുകളില്‍ ജാതി സമവാക്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാനായിരുന്നു ഈ തന്ത്രം. ഈ നീക്കമാണ് മായാവതിയെ ചൊടിപ്പിച്ചത്. തുടര്‍ച്ചയായി പ്രിയങ്കയെ ആക്രമിക്കുന്നുണ്ട് മായാവതി. ഇതിലൂടെ ദളിത് വോട്ടുകള്‍ പ്രിയങ്ക നേടുമെന്ന സൂചനകളാണ് ലഭികകുന്നത്.

എസ്പിയുമായി ബന്ധം

എസ്പിയുമായി ബന്ധം

അഖിലേഷ് യാദവുമായി അടുത്ത ബന്ധമുണ്ട് പ്രിയങ്കയ്ക്ക്. എന്നാല്‍ സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാവുമോ എന്ന് ഉറപ്പില്ല. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി ചേര്‍ന്നപ്പോള്‍ ഉണ്ടായ കാര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടും പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് യുപിയില്‍ കോണ്‍ഗ്രസ് ആ സമയത്ത് കാഴ്ച്ചവെച്ചത്. വെറും 7 സീറ്റുകളാണ് ലഭിച്ചത്. ഇരുപാര്‍ട്ടികളെയും വോട്ടുകള്‍ സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

പാര്‍ട്ടിയില്‍ തരംഗം

പാര്‍ട്ടിയില്‍ തരംഗം

രാഹുല്‍ ഗാന്ധിയെ അപേക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഊര്‍ജമേകാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ജില്ലാ, നഗര, യൂണിറ്റുകള്‍ പ്രിയങ്ക പൊളിച്ചെഴുതി. പാര്‍ട്ടിയില്‍ ഇതേ തുടര്‍ന്ന് പ്രതിസന്ധി ഉണ്ടായെങ്കിലും പെട്ടെന്ന് പ്രിയങ്ക അതെല്ലാം പരിഹരിച്ചു. പുതിയ അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പിന്നോക്ക വിഭാഗം നേതാവാണ്. ഇതും ദളിത് വോട്ടുകള്‍ നേടാനുള്ള പ്രിയങ്കയുടെ തന്ത്രമാണ്. ദേശീയ സമിതിയില്‍ അമരീന്ദര്‍ സിംഗ്, ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, തുടങ്ങിയ വലിയൊരു വിഭാഗം നേതാക്കള്‍ തന്നെ പ്രിയങ്കയെ പിന്തുണയ്ക്കുന്നുണ്ട്.

യുപിയില്‍ ബിഎസ്പി പിളരുന്നു, മുന്‍ എംഎല്‍എമാര്‍ എസ്പിയില്‍, 1000 പേര്‍ പാര്‍ട്ടി വിടുന്നു!!യുപിയില്‍ ബിഎസ്പി പിളരുന്നു, മുന്‍ എംഎല്‍എമാര്‍ എസ്പിയില്‍, 1000 പേര്‍ പാര്‍ട്ടി വിടുന്നു!!

English summary
priyanka gandhi completes one year in up politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X