കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എനിക്ക് പറ്റില്ല..' നേതൃസ്ഥാനം വേണ്ടെന്ന് പ്രിയങ്ക: പഴയ 7 പേരുകളിലേക്ക് തിരിഞ്ഞ് വീണ്ടും ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ വലിയ പ്രതിസന്ധിയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത്. ദേശീയ അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താന്‍ മാസം രണ്ടാകാറായിട്ടും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വീണതും ഗോവയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവര്‍ ബിജെപിയിലേക്ക് കൂടുമാറിയതും പ്രതിസന്ധിയുടെ ആഴംകൂട്ടുകയാണ്.

<strong> കര്‍ണാടകത്തിന് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കൂടുമാറും?</strong> കര്‍ണാടകത്തിന് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കൂടുമാറും?

മഹാരാഷ്ട്ര, ജാര്‍ഘണ്ഡ‍്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളേയും ഉടന്‍ തന്നെ പാര്‍ട്ടിക്ക് നേരിടേണ്ടതിനാല്‍ നേതൃതലത്തിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. രാഹുല്‍ ഗാന്ധിയുടെ പകരക്കാരിയായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ നിയമിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പേടുള്ളവര്‍ രംഗത്തെത്തുന്നത് ഈ സാഹചര്യത്തിലാണ്. ആവശ്യം ശക്തമായതോടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിലുള്ള തന്‍റെ നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്..

പ്രിയങ്ക വരട്ടെ

പ്രിയങ്ക വരട്ടെ

നെഹ്രു കുടംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചിരുന്നെങ്കിലും സോണിയ ഗാന്ധി ഇടക്കാലത്തേക്കെങ്കിലും അധ്യക്ഷ പദവി ഏറ്റെടുക്കണെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാല്‍ അധികാരം ഏറ്റെടുക്കാനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതോടെ രാഹുലിന്‍റെ പിന്‍ഗാമിയായി പ്രിയങ്ക ഗാന്ധിയെ നിയോഗിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരുവിഭാഗം നോതാക്കള്‍ ശക്തമാക്കി.

അനുയോജ്യയായ നേതാവ്

അനുയോജ്യയായ നേതാവ്

പാര്‍ട്ടിക്ക് നിലനില്‍ക്കമെങ്കില്‍ എത്രയും വേഗം പുതിയ പ്രസിഡന്‍റിനെ കണ്ടത്തണെന്നും നിലവിലെ സാഹചര്യത്തില്‍ അതിന് ഏറ്റവും അനുയോജ്യയായ നേതാവ് പ്രിയങ്കയാണെന്നുമായിരുന്നു മുന്‍പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി അനില്‍ ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്.

നിലപാട്

നിലപാട്

പ്രിയങ്ക നേതൃസ്ഥാനത്തേക്ക് എത്തണമെന്ന് ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതോടെ രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിലും ഈ ആവശ്യം ഉന്നയിക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കില്ലെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തുന്നത്. തന്‍റെ നിലപാട് പ്രിയങ്ക ഗാന്ധി മുതിര്‍ന്ന നേതാക്കളെ അറിയിച്ചു.

സോന്‍ഭദ്ര സംഭവം

സോന്‍ഭദ്ര സംഭവം

നേതൃത്വം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ആവശ്യപ്പെട്ട് ആവര്‍ത്തിച്ചിട്ടും പ്രിയങ്ക ഗാന്ധി വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോന്‍ഭദ്ര സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി സമീപിച്ച നേതാക്കളെ പ്രിയങ്ക മടക്കി അയച്ചു. പാര്‍ട്ടി അധ്യക്ഷ പദവി താന്‍ എറ്റെടുക്കില്ല എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രവര്‍ത്തനം അതിശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രിയങ്ക നേതാക്കളെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനിയാര്

ഇനിയാര്

സോണിയക്ക് പിന്നാലെ പ്രിയങ്കയും ഗാന്ധി കുടുംബത്തിന്റെ പേരിലൂന്നിയ ചര്‍ച്ചകള്‍ അവസാനിച്ചു. ഉടന്‍ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ ഇവര്‍ക്ക് പുറത്ത് നിന്നുള്ള നേതാക്കളുടെ പേരുകളായിരിക്കും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുക. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷന്‍ വരട്ടെ എന്ന രാഹുലിന്റെ സമാന അഭിപ്രായമാണ് പ്രിയങ്കക്കും സോണിയക്കും ഉള്ളത്. ഇതോടെ നേരത്തെ ഉയര്‍ന്നു വന്ന ഏഴുപേരുകളിലേക്ക് ചര്‍ച്ച് വീണ്ടും തീരിഞ്ഞു.

ഇവര്‍

ഇവര്‍

മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക്, കുമാരി ഷെല്‍ജ യുവ നേതൃത്വത്തില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളായിരുന്നു നേരത്തെ ഉയര്‍ന്നുവന്നത്. പരിചയസമ്പത്ത് മുകുല്‍ വാസ്നിക്കിന് അനുകൂല ഘടകമാവുമ്പോള്‍ ദളിത് പ്രധിനിത്യം പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ സുശീല്‍ കുമാര്‍ ഷിന്‍ഡക്കായിരിക്കും നറുക്ക് വീഴുക.

സച്ചിന്‍ പൈലറ്റിനായി അമരീന്ദര്‍

സച്ചിന്‍ പൈലറ്റിനായി അമരീന്ദര്‍

മല്ലിഗാര്‍ജ്ജുന്‍ ബാര്‍ഗെയെ പ്രസിഡന്‍റ് ആക്കണമെന്നാണ് അഹമ്മദ് പട്ടേല്‍ ഉള്‍പ്പേടേയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. യുവാപ്രാധിനിത്യം എന്ന നിലയില്‍ സച്ചിന്‍ പൈലറ്റിനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ നേതൃത്വത്തിലുള്ള ഒരുവിഭാഗവും കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് കണ്ണുവെക്കുന്ന നേതാവാണ്. പുതിയ അധ്യക്ഷനൊപ്പം ഉപാധ്യക്ഷനേയും നിയോഗിക്കുക എന്ന ആവശ്യ അംഗീകരിക്കപ്പെട്ടാല്‍ മുതിര്‍ന്ന നേതാവ് അധ്യക്ഷ പദവിയിലും യുവനേതാക്കള്‍ ഉപാധ്യക്ഷ പദവിയിലും എത്തപ്പെട്ടേക്കും.

English summary
Priyanka Gandhi denies congress leadership post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X