• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!

ദില്ലി: പ്രിയങ്ക ഗാന്ധി ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് നേതൃനിരയില്‍ ശക്തയായിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളി വിഷയത്തില്‍ രാജ്യത്തെ ഏതൊരു വനിതാ നേതാവിനേക്കാളും ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് പ്രിയങ്ക. നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെതിരെ അടക്കമെടുത്ത കേസുകള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്. ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രിയങ്കയുടെ കടുത്ത എതിരാളികളായ മായാവതിയും അഖിലേഷ് യാദവും വെളിച്ചത്ത് പോലുമില്ല എന്നതാണ്. ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി പ്രിയങ്കയെ നിലനിര്‍ത്തുന്നതായിരുന്നു ഈ രാഷ്ട്രീയ വിജയം.

പ്രതീക്ഷ കാത്ത് പ്രിയങ്ക

പ്രതീക്ഷ കാത്ത് പ്രിയങ്ക

പ്രിയങ്ക കൃത്യമായ രാഷ്ട്രീയ ഇടപെടലാണ് നടത്തിയത്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നും മിണ്ടാതെ വീട്ടിലിരുന്നപ്പോള്‍ തെരുവില്‍ ഇറങ്ങി കളിക്കുകയായിരുന്നു പ്രിയങ്ക. 1000 ബസ്സുകള്‍ കോണ്‍ഗ്രസ് എത്തിക്കും എന്ന വാര്‍ത്ത രാജ്യത്തെ ഓരോ മുക്കിലും മൂലയിലും എത്തിയിരുന്നു. പ്രിയങ്ക ലക്ഷ്യമിട്ടതും ഇത് തന്നെയാണ്. അന്യസംസ്ഥാന തൊഴിലാളി വിഷയം വോട്ടുബാങ്കാണെന്ന് നേരത്തെ തന്നെ രാഹുല്‍ സൂചിപ്പിച്ചതാണ്. കൃത്യമായി ആ സ്‌പേസിലാണ് പ്രിയങ്ക എത്തിയത്. എന്നാല്‍ രണ്ട് മാസത്തെ കൃത്യമായ പ്ലാനിംഗാണ് പ്രിയങ്കയുടെ ഈ വിജയത്തിന് കാരണമെന്ന് സംസ്ഥാന സമിതി നേതാക്കള്‍ പറയുന്നു.

മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള രണ്ട് ദിവസം പ്രിയങ്ക എങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം എന്ന് തീരുമാനിച്ചിരുന്നു. പിന്നാലെ സംസ്ഥാന സമിതി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നു. എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണമെത്തിക്കലായിരുന്നു ആദ്യം നടത്തിയിരുന്നത്. പിന്നീട് യോഗിക്ക് കത്തെഴുതി. ഈ കത്തില്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസും പങ്കാളിയാവാമെന്ന് അറിയിച്ചു. ലഖ്‌നൗവില്‍ അടക്കം കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ച നീക്കമായിരുന്നു ആദ്യത്തെ വിജയം നല്‍കിയത്.

ഇത് മൂന്നാം തവണ

ഇത് മൂന്നാം തവണ

മായാവതിയെയും അഖിലേഷിനെയും ഇത് ആദ്യമായിട്ടല്ല പ്രിയങ്ക പിന്നിലാക്കുന്നത്. ഇത്തവണ നാല് കത്തുകളാണ് പ്രിയങ്ക യോഗിക്ക് അയച്ചത്. ഇതിലെല്ലാം കോണ്‍ഗ്രസ് സഹായം ഉണ്ടെന്ന് പ്രഖ്യാപിക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. മുമ്പ് സോന്‍ഭദ്ര കൂട്ടക്കൊലയിലും ഉന്നാവോ പെണ്‍കുട്ടിയുടെ കേസിലും പ്രതിപക്ഷത്ത് നിന്ന് ആദ്യമുയര്‍ന്ന ശബ്ദം പ്രിയങ്കയുടേതായിരുന്നു. എസ്പിയേയും ബിഎസ്പിയേയും സംബന്ധിച്ച് ചെറിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍. എന്നിട്ടും കൃത്യമായ വിവരങ്ങളാണ് പ്രിയങ്ക ജനങ്ങളില്‍ എത്തിച്ചത്. മായാവതിയുടെ ഒഴിവിലേക്ക് യഥാര്‍ത്ഥത്തില്‍ പ്രിയങ്ക നടന്ന് കയറുന്നത്. ആ പാര്‍ട്ടിക്ക് മായാവതിക്ക് ശേഷം നേതാക്കളില്ലാത്തതും വലിയ തിരിച്ചടിയാണ്.

വില്ലന്‍മാര്‍ ഇവര്‍

വില്ലന്‍മാര്‍ ഇവര്‍

ബിജെപി ശരിക്കും പ്രിയങ്കയുടെ നീക്കത്തില്‍ വിരണ്ടിരുന്നു. പക്ഷേ ഇവിടെ സ്വന്തം ടീമിലെ ചിലര്‍ പ്രിയങ്കയുടെ വില്ലന്‍മാരായിരിക്കുകയാണ്. ഒന്നാമതെ കാര്യം സന്ദീപ് സിംഗാണ്. പ്രിയങ്കയുടെ ടീമിലെ പ്രധാനിയാണ് ഇയാള്‍. സിപിഎംഎല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാവായിരുന്നു സന്ദീപ് സിംഗ്. രാഹുലിന്റെയും അടുപ്പക്കാരനാണ് സന്ദീപ്. യുപി സര്‍ക്കാരിന് വാഹനങ്ങളുടെ പട്ടിക കൈമാറിയത് സന്ദീപാണ്. കൃത്യമായി ഒന്നും പരിശോധിക്കാത്തത് അവസാന നിമിഷത്തെ വീഴ്ച്ചയായിരുന്നു. സുബൈര്‍ ഖാന്‍, രോഹിത് ചൗധരി എന്നിവരും കാര്യങ്ങള്‍ പഠിക്കുന്നതില്‍ വീഴ്ച്ച വരുത്തി.

പരിഹരിക്കേണ്ട പ്രശ്‌നം

പരിഹരിക്കേണ്ട പ്രശ്‌നം

പ്രിയങ്കയുടെ ടീമില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള നേതാക്കളുടെ ആധിക്യം സീനിയര്‍ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇവര്‍ പ്രിയങ്കയുടെ എല്ലാ നീക്കങ്ങളെയും പൊളിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവരെ അനുനയിപ്പിക്കുകയാണ് പ്രിയങ്ക ഇനി ലക്ഷ്യമിടുന്നത്. തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ യോഗിക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന വിമര്‍ശനം. പ്രിയങ്കയുടെ ടീമില്‍ ഉള്ളവര്‍ പരിചയസമ്പത്തില്ലാത്തത് കൊണ്ട് ബിജെപിയുടെ കെണിയില്‍ വീണെന്നും കുറ്റപ്പെടുത്തുന്നു.

മാധ്യമ പിന്തുണ

മാധ്യമ പിന്തുണ

യുപി സര്‍ക്കാരുമായുള്ള പോരില്‍ പ്രിയങ്കയ്ക്ക് വലിയ തോതിലാണ് മാധ്യമ പിന്തുണ ലഭിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ഇപ്പോള്‍ അറസ്റ്റിലാണ്. ഇയാളെ റിമാന്‍ഡും ചെയ്തിട്ടുണ്ട്. ഇതോടെ രാഷ്ട്രീയ യുദ്ധമാണ് ഉണ്ടാവാന്‍ പോകുന്നത്. അതേസമയം യോഗി സര്‍ക്കാരിന്റെ ഏറ്റവും വലിയ അബദ്ധമാണ് ലല്ലുവിനെ അറസ്റ്റ് ചെയ്തതിലൂടെ ഉണ്ടായിരിക്കുന്നത്. ഇയാള്‍ ദളിത് വിഭാഗത്തിലെ നേതാവാണ്. സാമാന്യം നല്ല ജനപിന്തുണയുമുണ്ട്. കോണ്‍ഗ്രസിന് ട്രംപ് കാര്‍ഡാണ് ഈ അറസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്.

റായ്ബറേയില്‍ പുതിയ കളി

റായ്ബറേയില്‍ പുതിയ കളി

റായ്ബറേലിയില്‍ എസ്പിയുടെ സഹായത്തോടെ പുതിയ പദ്ധതിയൊരുക്കാനാണ് പ്രിയങ്കയുടെ ലക്ഷ്യം. അദിതി സിംഗിനെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് നേതൃത്വത്തിലെ ആവശ്യം. ഇവര്‍ റായ്ബറേലിയില്‍ ഇത്രയും കാലം വിജയിച്ചത് എസ്പിയുടെ വോട്ടുകൊണ്ടാണ്. അത് മറന്നാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്. ബിജെപി ഇവരെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സീറ്റ് നല്‍കുമെന്ന് ഉറപ്പിച്ച് പറയുന്നില്ല. പുതിയ രണ്ട് നേതാക്കളെ പ്രിയങ്ക ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സീനിയര്‍ നേതാക്കള്‍ക്കാണ് ഈ മേഖലയുടെ ചുമതല നല്‍കുക.

രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!

സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...

English summary
priyanka gandhi establishes herself a strong opposition leader in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X