Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്പിയല്ല, സഖ്യം ഭീം ആര്‍മിയിലേക്ക്, പ്രിയങ്കയുടെ മാസ് നീക്കം... ത്രീ വേ ഫോര്‍മുലയുമായി കോണ്‍ഗ്രസ്

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ മൂന്ന് ദിവസത്തെ ലഖ്‌നൗ സന്ദര്‍ശനത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ്. ചെറുകക്ഷികളുമായി അടുക്കാന്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു കോണ്‍ഗ്രസ്. ഇപ്പോഴിതാ മായാവതിക്ക് ബദലായി വളരുന്ന ചന്ദ്രശേഖര്‍ ആസാദുമായുള്ള അനൗദ്യോഗിക സഖ്യത്തിനുള്ള ഒരുക്കമാണ് അണിയറയില്‍ നടക്കുന്നത്. എസ്പിയേക്കാളും ഈ സഖ്യം കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ത്രീ വേ ഫോര്‍മുല പ്രിയങ്ക സന്ദര്‍ശനത്തിന് മുന്നേ തയ്യാറാക്കി കഴിഞ്ഞു.

1

കോണ്‍ഗ്രസിന് വലിയ പാര്‍ട്ടികളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സാധിക്കാറില്ല എന്നതാണ് യുപിയിലെ സാഹചര്യം. കാരണം കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ കൊണ്ടുണ്ടായ പാര്‍ട്ടികളാണ് ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും. 2009ല്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ 21 സീറ്റ് കോണ്‍ഗ്രസിന് കിട്ടാന്‍ കാരണം ഇവര്‍ക്കെതിരെയുള്ള നിലപാട് കൊണ്ടാണ്. എസ്പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ട്. 2017ല്‍ എസ്പിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ എസ്പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിനോ കോണ്‍ഗ്രസിന്റെ വോട്ട് എസ്പിക്കോ ലഭിച്ചിരുന്നില്ല.

2

പ്രിയങ്ക ഓരോ ബൂത്തിലും എസ്പിയുടെ വോട്ട് ലഭ്യമായില്ലെന്ന കണക്കുകള്‍ പരിശോധിച്ച് കഴിഞ്ഞു. അതാണ് ഭീം ആര്‍മിക്കൊപ്പം നീങ്ങാന്‍ കാരണം. ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടി ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാല്‍ നേട്ടം ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. പശ്ചിമ യുപിയിലെ പത്തോളം ജില്ലകളില്‍ വന്‍ സ്വാധീനം തന്നെ ആസാദ് ഉണ്ടാക്കി കഴിഞ്ഞു. മായാവതിക്ക് ബദലായി പലരും ആസാദിനെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഹത്രസ് വിഷയത്തില്‍ അടക്കം ആസാദിന്റെ ഇടപെടല്‍ മികച്ചതായിരുന്നു. പ്രിയങ്ക ഉടന്‍ തന്നെ ആസാദിനെ കാണും.

3

പ്രിയങ്കയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം മൗന പ്രതിഷേധത്തോടെ ആരംഭിച്ചിരിക്കുകയാണ്. അവിടം കൊണ്ട് കാര്യം തീരുന്നില്ല. കര്‍ഷകരെയും ദളിത് നേതാക്കളെയും അവര്‍ കാണും. കൂലി വിഭാഗത്തിലുള്ളവരെയും പ്രിയങ്ക കാണുന്നുണ്ട്. കര്‍ഷക യൂണിയനുകള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന സന്ദേശം നല്‍കി കഴിഞ്ഞു. ജില്ലാ-നഗര കോണ്‍ഗ്രസ് കമ്മിറ്റികളിലെ അധ്യക്ഷന്മാരെയാണ് പിന്നീട് കാണുക. ഇവര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. ഇവരോട് ഓരോ മേഖലയില്‍ ഓരോ വിഭാഗത്തെ കൂട്ടുപിടിച്ച് യോഗിയെ നേരിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

4

ദളിത്-മുസ്ലീം-കര്‍ഷക ഐക്യമാണ് ത്രീവേ ഫോര്‍മുലയായി പ്രിയങ്ക അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമാണ് സഖ്യം. കര്‍ഷകരെ ഉപയോഗിച്ചുള്ള ഫോര്‍മുല വിജയിച്ചാല്‍ പശ്ചിമ യുപിയില്‍ 25 സീറ്റെങ്കിലും നേടാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. തൊഴിലില്ലായ്മ യുവാക്കളുടെ വോട്ട് കൊണ്ട് തരുമെന്നും, പോലീസ് നടപടികള്‍ മുസ്ലീം വോട്ടുകളെ കോണ്‍ഗ്രസിനോട് ചേര്‍ത്ത് നിര്‍ത്തുമെന്നും പ്രിയങ്ക പ്രതീക്ഷിക്കുന്നു. അതേസമയം കോണ്‍ഗ്രസ് കോട്ടകളായ അമേഠിയും റായ്ബറേലിയും എന്ത് വില കൊടുത്തും പിടിക്കാനാണ് പ്രിയങ്ക നിര്‍ദേശിച്ചിരിക്കുന്നത്.

5

മായാവതി കോണ്‍ഗ്രസുമായി ചേരാന്‍ യാതൊരു താല്‍പര്യവും കാണിച്ചിട്ടില്ല. ഇവരുടെ വോട്ടുബാങ്കിനെ പിളര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ വന്‍ ടാര്‍ഗറ്റ്. രാഷ്ട്രീയമായി ഭീം ആര്‍മി വന്‍ ചുവടുവെപ്പ് ഇതുവരെ നടത്തിയിട്ടില്ല. അത് കോണ്‍ഗ്രസിന് നേട്ടമാകും. 20.5 ശതമാനം ദളിതുകള്‍ യുപിയിലുണ്ട്. ഇവര്‍ വലിയ വോട്ടുബാങ്കാണ്. ബിജ്‌നോര്‍, ബുന്ധ്‌ഷെഹര്‍, സഹാരണ്‍പൂര്‍ എന്നിവിടങ്ങളില്‍ ജനസംഖ്യയുടെ 25 ശതമാനത്തോളം ദളിതുകളുടെ സാന്നിധ്യമുണ്ട്. പ്രിയങ്കയുടെ നോട്ടവും പശ്ചിമ യുപിയിലെ ഈ വോട്ടുബാങ്കിലാണ്.

6

സംസ്ഥാന പര്യടനത്തിലാണ് ചന്ദ്രശേഖര്‍ ആസാദ് ഇപ്പോള്‍. യോഗിക്കെതിരെ എല്ലാ ദളിതുകളുടെയും ഏകോപനമാണ് ആസാദിന്റെ ടാര്‍ഗറ്റ്. പ്രിയങ്ക സംസ്ഥാനത്തെത്തിയതും കറക്ട് സമയത്താണ്. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിനും ആസാദ് തയ്യാറാണ്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി ഭീം ആര്‍മി ചേര്‍ന്നിട്ടുണ്ട്. ഇതിലൂടെ ഒബിസി വോട്ടുകളുടെ ഐക്യവും സാധ്യമാകും. ഈ സഖ്യം പ്രിയങ്കയുടെ ഇടപെടലിലൂടെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
    Canada cancelled all flight services from India | Oneindia Malayalam
    7

    ആര്‍എല്‍ഡി, എസ്ബിഎസ്പി, ഭീം ആര്‍മി, കോണ്‍ഗ്രസ്, എന്നിവര്‍ ചേരുന്ന സഖ്യത്തിനാണ് യുപിയില്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. പശ്ചിമ യുപിക്കായിരിക്കും കൂടുതല്‍ ഫോക്കസ്. ജൂലായ് 21ന് സൈക്കില്‍ യാത്ര പൂര്‍ത്തിയാകുന്നതോടെ വന്‍ പ്രഖ്യാപനങ്ങള്‍ അടുത്ത ദിവസത്തില്‍ ഉണ്ടാവും. പ്രിയങ്കയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം ഈ സഖ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ്. അതേസമയം ചെറു സഖ്യങ്ങള്‍ കോണ്‍ഗ്രസിനെ എപ്പോഴും സഹായിച്ച സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രിയങ്കയുമായി ആസാദിനുള്ള അടുപ്പം യുപി രാഷ്ട്രീയത്തില്‍ വഴിത്തിരിവായി മാറുമെന്നാണ് സൂചന.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+