കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ നമ്മളെ പരാജയപ്പെടുത്തി; ഓക്സിജൻ, വാക്സിൻ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

കോവിഡ് വാക്സിനുകൾ കയറ്റുമതി ചെയ്യുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തതെന്നും പ്രിയങ്ക ചോദിച്ചു

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് അതീവ ഗുരുതരമാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മെഡിക്കൽ ഓക്സിജന്റെ കുറവിന് കാരണം അത് എത്തിക്കാനുള്ള യാത്രസംവിധാനങ്ങളുടെ അഭാവമാണെന്ന് പ്രിയങ്ക ആരോപിച്ചു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സർക്കാർ എന്തുകൊണ്ട് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് പ്രിയങ്ക ചോദിച്ചു.

കോവിഡ് വാക്സിനുകൾ കയറ്റുമതി ചെയ്യുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തതെന്നും പ്രിയങ്ക ചോദിച്ചു. "കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 1.1 ദശലക്ഷം പ്രതിരോധ മരുന്നുകൾ കേന്ദ്രം സർക്കാർ കയറ്റുമതി ചെയ്തു. ഇന്ന് നാം ക്ഷാമം നേരിടുന്നു. ജനുവരി മുതൽ മാർച്ച് വരെ കേന്ദ്രം ആറു കോടി വാക്സിനുകൾ കയറ്റുമതി ചെയ്തു. ഈ സമയത്ത് മൂന്നു മുതൽ നാലു കോടി വരെ ഇന്ത്യക്കാർക്കാണ് വാക്സിനേഷൻ നൽകിയത്." പ്രിയങ്ക പറഞ്ഞു.

Priyanka Gandhi

വാക്സിൻ വിതരണത്തിൽ എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തതെന്നും പ്രിയങ്ക ചോദിച്ചു. പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്വം നിർവഹിക്കണമെന്നും ചിരിയും തമാശകളും പറയുന്ന റാലികളുടെ വേദിയിൽ നിന്ന് പ്രധാനമന്ത്രി ഇറങ്ങി വരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ആളുകൾക്ക് മുന്നിൽ ഇരിക്കണം, ജനങ്ങളോട് സംസാരിക്കണം, എങ്ങനെ ജീവൻ രക്ഷിക്കാൻ പോകുന്നുവെന്ന് അവരോട് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും മെഡിക്കൽ ഓക്സിജന് ക്ഷാമം നേരിടുന്നുണ്ട്. കോവിഡ് രോഗികളിലെ ചികിത്സയ്ക്ക് ഏറ്റവും അനിവാര്യമാണ് ഓക്സിജൻ. ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും വലിയ ഓക്സിജൻ ഉൽപാദക രാജ്യമാണെന്നും എന്നാൽ ഇവിടെ ക്ഷാമം നേരിടുകയാണെന്നും പ്രിയങ്ക ചൂണ്ടികാട്ടി. സർക്കാർ നമ്മളെ പരാജയപ്പെടുത്തിയെന്നും അവർ പറഞ്ഞു.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

അതേസമയം മെയ് 1 മുതല്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് വാക്‌സിന്‍ നിര്‍മ്മാണം വര്‍ധിപ്പിക്കുമെന്നും എല്ലാ മരുന്ന് കമ്പനികളുടേയും സഹായം അക്കാര്യത്തിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അത് പരിഹരിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കി. കൊവിഡ് കാരണം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. വെല്ലുവിളി വലുതാണെങ്കിലും രാജ്യമത്ത് ധൈര്യത്തോടെ മറികടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍

Recommended Video

cmsvideo
India reports spike of two and half lakhs covid cases in 24 hours | Oneindia Malayalam

English summary
Priyanka Gandhi Slams Union government and PM Modi on Oxygen vaccine shortage in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X