കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്, ചുവടുമാറ്റി പ്രിയങ്ക, വ്യാപത്തില്‍ പിടിമുറുക്കി, അന്വേഷണം!!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധി ഉന്നയിച്ച ടീച്ചര്‍ നിയമന അഴിമതി ഉത്തര്‍പ്രദേശ് രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നു. അടിമുടി ക്രമക്കേടുകളാണ് ഇതില്‍ കണ്ടെത്തിയിരിക്കുന്നത്. പല വിദ്യാര്‍ത്ഥികളും കൊച്ചുകുട്ടികള്‍ക്ക് പറയാന്‍ സാധിക്കുന്ന ഉത്തരങ്ങള്‍ പോലും അറിയില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതോടെ പ്രിയങ്ക ഈ വിഷയത്തെ ഏറ്റുപിടിച്ചിരിക്കുകയാണ്. യുപിയില്‍ ടീച്ചര്‍ അഴിമതിയെ ആദ്യം ഉന്നയിച്ച നേതാവും പ്രിയങ്കയായിരുന്നു. മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായിട്ടാണ് ഇതിനെ പ്രിയങ്ക ഉപമിച്ചിരിക്കുന്നത്. യോഗിയെ വലിയൊരു അഴിമതി കുരുക്ക് ഇത്തവണ ശരിക്കും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.

Recommended Video

cmsvideo
യുപിയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്, വ്യാപത്തില്‍ പിടിമുറുക്കി അന്വേഷണം | Oneindia Malayalam
രാഷ്ട്രീയ കൊടുങ്കാറ്റ്

രാഷ്ട്രീയ കൊടുങ്കാറ്റ്

യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയ കൊടുങ്കാറ്റിനാണ് അധ്യാപക നിയമനത്തിലെ അഴിമതി തുടക്കമിട്ടത്. 69000 സര്‍ക്കാര്‍ അധ്യാപകരെ നിയമിക്കാനുള്ള തീരുമാനത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. യുപി പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷാ പേപ്പര്‍ അടക്കം ചോര്‍ത്തുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക

പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുമായി സംസാരിച്ചിരിക്കുകയാണ് പ്രിയങ്ക. 200 കിലോ മീറ്റര്‍ താണ്ടിയാണ് ഒരു പെണ്‍കുട്ടി പരീക്ഷയ്ക്ക് വന്നതെന്ന് പ്രിയങ്ക പറഞ്ഞു. മാര്‍ക്കുകള്‍ പലരുടെയും വെട്ടിക്കുറച്ചിട്ടുണ്ട്. ചോദ്യ പേപ്പറുകള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഫലപ്രഖ്യാപനം വൈകിയത്. ഇത് അഴിമതി നടന്നെന്നാണ് സൂചിപ്പിക്കുന്നത്. താന്‍ സംസാരിച്ച പരീക്ഷാര്‍ത്ഥികളില്‍ പലരും ഭാവിയെ കുറിച്ച് സ്വപ്‌നം കണ്ട് കഠിനാധ്വാനം ചെയ്തവരാണ്. ഇപ്പോഴിത് ചോദ്യം ചെയ്തിട്ടില്ലെങ്കില്‍, ഇതൊരു ട്രെന്‍ഡായി മാറുമെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ മാസ്റ്റര്‍ ഗെയിം

പ്രിയങ്കയുടെ മാസ്റ്റര്‍ ഗെയിം

പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. കെഎല്‍ പട്ടേല്‍ എന്നയാളാണ് ഇതിന് പിന്നിലുള്ളത്. 50 പരീക്ഷാര്‍ത്ഥികള്‍ വിജയിച്ചത് ഇത്തരത്തില്‍ കൃത്രിമം കാണിച്ചാണ്. പത്ത് ലക്ഷം വരെ ഇവര്‍ പട്ടേലിന് നല്‍കിയിരുന്നു. പട്ടേല്‍ ജാന്‍സിയിലെ മെഡിക്കല്‍ ഓഫീസറാണ്. മധ്യപ്രദേശിലെ വ്യാപം കേസിലും ഇയാളുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. അവിടെയും പട്ടേല്‍ വലിയ തട്ടിപ്പ് നടത്തിയെന്നാണ് സൂചന. സിലാ പഞ്ചായത്തംഗം കൂടിയാണ് പട്ടേല്‍. 18 ജില്ലകളിലായിട്ടാണ് ഇയാളുടെ പ്രവര്‍ത്തനം. ഈ വിഷയം മധ്യപ്രദേശുമായി കൂട്ടിചേര്‍ത്തതോടെ ബിജെപിയുടെ അഴിമതി കഥ രണ്ട് തരത്തില്‍ സജീവമാക്കിയിരിക്കുകയാണ് പ്രിയങ്ക.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് കൃത്യമായ നീക്കമാണ് വീണ്ടും നടത്തിയിരിക്കുന്നത്. ഒരിക്കല്‍ കൂടി പ്രിയങ്കയുടെ നീക്കം. പ്രതിപക്ഷം വെറുതെ മത്സരാര്‍ത്ഥികളുടെ വഴിമുടക്കുന്നു എന്ന ആരോപണം മാത്രമാണ് ബിജെപി ഉന്നയിച്ചത്. ഈ നീക്കം ബിജെപി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. പരീക്ഷാര്‍ത്ഥികളെ നേരിട്ട് കണ്ട പ്രിയങ്കയുടെ ഇടപെടല്‍ യോഗി ആദിത്യനാഥും പ്രതീക്ഷിച്ചിട്ടിലായിരുന്നു. പ്രിയങ്ക ട്വിറ്റര്‍ വദ്രയെന്ന പരിഹാസത്തിന് നേരിട്ടിറങ്ങിയായിരുന്നു മറുപടി. ഇതിലൂടെ അണിയറകഥകള്‍ മുഴുവന്‍ കോണ്‍ഗ്രസ് മനസ്സിലാക്കിയിരിക്കുകയാണ്. യോഗിയുടെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പട്ടേലുമായി ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഞെട്ടിക്കുന്ന കണ്ടെത്തല്‍

ഞെട്ടിക്കുന്ന കണ്ടെത്തല്‍

യുപിയിലെ അധ്യാപക നിയമന അഴിമതിയിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. 150ല്‍ 142 മാര്‍ക്ക് വാങ്ങിയ ഒരു പരീക്ഷാര്‍ത്ഥിക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാരാണെന്ന് പോലും പരീക്ഷയില്‍ എഴുതാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്ക് രാഷ്ട്രപതിയാരാണെന്ന് അറിയില്ല. ധര്‍മേന്ദ്ര പട്ടേല്‍ എന്നാണ് ഇയാളുടെ പേര്. ഇതാണ് അഴിമതി പുറത്തുകൊണ്ടുവന്നത്. ധര്‍മേന്ദ്ര പട്ടേലിനെയും മറ്റ് ഒമ്പത് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത്രയും നിലവാരം കുറഞ്ഞവരെയാണ് അഴിമതിയിലൂടെ വിജയിപ്പിച്ചിരിക്കുന്നത്.

അടിമുടി ട്വിസ്റ്റ്

അടിമുടി ട്വിസ്റ്റ്

25 ഇടങ്ങളില്‍ നിന്നായി ശമ്പളം വാങ്ങുന്ന യുപി അധ്യാപികയെ കുറിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു കോടിയോളം ഇവര്‍ സമ്പാദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരുടെ പേര്‍ അനാമിക ശുക്ലയെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ അനാമികയായിരുന്നില്ല. ഇവരുടെ വിദ്യാഭ്യാസ രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. താന്‍ ഒരു സ്‌കൂളിലും പഠിപ്പിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. യഥാര്‍ത്ഥ രേഖകള്‍ ഇവര്‍ പോലീസിന് മുമ്പില്‍ ഹാജരാക്കിയിട്ടുണ്ട്. ഒമ്പത് സ്‌കൂളുകളില്‍ ഇവരുടെ വിദ്യാഭ്യാസ രേഖകള്‍ ഉപയോഗിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ കഴിഞ്ഞ 13 മാസമായി 12.24 ലക്ഷമാണ് ശമ്പളമായി നല്‍കി കൊണ്ടിരുന്നത്.

അഴിമതിയുടെ പരമ്പര

അഴിമതിയുടെ പരമ്പര

പ്രതിപക്ഷത്ത് ആരുമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് അവസരം ശക്തമായി തന്നെ മുതലെടുക്കുകയാണ്. അറസ്റ്റിലായ ധര്‍മേന്ദ്ര പട്ടേല്‍ അധ്യാപന പരീക്ഷയിലെ ടോപ്പറാണെന്നത് ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇവരില്‍ നിന്ന് 22 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പരീക്ഷ സത്യസന്ധമായിട്ടല്ല നടത്തിയതെന്ന് പ്രിയങ്ക പറയുന്നു. പരീക്ഷാര്‍ത്ഥികളുടെ ചോദ്യങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം വിഷയം ശക്തമായി കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ അന്വേഷണം നടത്തി മൂടിവെക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പക്ഷേ കോടതിയുടെ ചോദ്യങ്ങള്‍ യോഗിക്കുള്ള പൂട്ടാണ്.

English summary
priyanka gandhi taken advantage of uttar pradesh teacher recruitment corruption to hit bjp government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X