കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ദിര തിരിച്ചു വരുന്നു'; യുപിയില്‍ കൂറ്റന്‍ റോഡ് ഷോയുമായി പ്രിയങ്ക, ലക്ഷ്യം മോദിയും യോഗിയും

Google Oneindia Malayalam News

Recommended Video

cmsvideo
ജൂനിയർ ഇന്ദിര യു പി കൈയ്യിലെടുക്കും

ലഖ്നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലേയറ്റതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച്ച വൈകീട്ടോടെയായിരുന്നു ഐസിസിസി സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി ചുമതലയേറ്റത്. അന്ന് തന്നെ യുപിയുടെ ചുമതല വഹിക്കുന്ന സെക്രട്ടറിമാരുമായി പ്രിയങ്ക ചര്‍ച്ച നടത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ ബൂത്ത് തലം മുതല്‍ കോണ്‍ഗ്രസിന്‍റെ സംഘടനാ രീതി ശക്തിപ്പെടുത്തുന്നതിനാണ് ആദ്യ ഘട്ടത്തില്‍ പ്രിയങ്കാ ഗാന്ധി മുന്‍തൂക്കം കൊടുക്കുന്നത്. ലോക്സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബൂത്ത് പ്രസിഡന്‍റുമാരുടെ യോഗവും ഉടന്‍ തന്നെ വിളിക്കും. ചുമതലയേറ്റെടുത്തതിന് ശേഷം ഈ മാസം 11 നാണ് പ്രിയങ്ക ആദ്യമായി ഉത്തര്‍പ്രദേശില്‍ എത്തുന്നത്.

വന്‍സ്വീകരണം

വന്‍സ്വീകരണം

എഐസിസി ജനറല്‍ സെക്രട്ടറിയായതിന് ശേഷം ആദ്യമായി സംസ്ഥാനത്ത് എത്തുന്ന പ്രിയങ്ക ഗാന്ധിക്ക് വന്‍സ്വീകരണണമാണ് സംസ്ഥാന കോണ്‍ഗ്രസ് ഒരുക്കുന്നത്. പ്രിയങ്ക നയിക്കുന്ന റോഡ‍് ഷോയാണ് സ്വീകരണത്തിന്‍റെ പ്രധാന ആകര്‍ഷണം. വന്‍ജനപങ്കാളിത്തമാണ് പരിപാടിയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

രാഹുല്‍ഗാന്ധിയും

രാഹുല്‍ഗാന്ധിയും

പദവികള്‍ ഏറ്റെടുത്തതിന് ശേഷം പ്രിയങ്ക ഗാന്ധിയുടെ പ്രഥമ പരിപാടിയും ഇതാണ്. പ്രിയങ്കയ്ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജ്യോതിരാധിത്യ സിന്ധ്യയും പ്രിയങ്കയ്ക്കൊപ്പം റോഡ് ഷോയിലും സ്വീകരണപരിപാടികളിലും പങ്കെടുക്കും.

'ഇന്ദിര തിരിച്ചു വരുന്നു'

'ഇന്ദിര തിരിച്ചു വരുന്നു'

റോഡ്ഷോയ്ക്കൊപ്പം പ്രവര്‍ത്തക റാലിയും നേതാക്കളുടെ വാര്‍ത്താസമ്മേളനവുമാണ് ലഖ്നൗവിലെ ആദ്യ ദിനത്തിലെ പരിപാടികള്‍. 'ഇന്ദിര തിരിച്ചു വരുന്നു' എന്ന മുദ്രാവാക്യവുമായാണ് പ്രിയങ്കയ്ക്കുവേണ്ടി കോണ്‍ഗ്രസ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പുതിയ ഉണര്‍വ്

പുതിയ ഉണര്‍വ്

സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് പിന്നാലെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന് കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് പകരുക എന്ന ദൗത്യമാണ് പ്രിയങ്ക ഗാന്ധി ഏറ്റെടുത്തിരിക്കുന്നത്. കിഴക്കന്‍‌ ഉത്തര്‍പ്രദേശിന്‍റെ ചുമതല വഹിക്കുന്നതിലൂടെ മോദിയേയും യോഗി ആദിത്യനാഥിനെയും പിടിച്ചുകെട്ടുകയെന്ന വലിയ ചുമതലയാണ് പ്രിയങ്കയില്‍ വന്ന് ചേര്‍ന്നിരിക്കുന്നത്.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍

പ്രിയങ്ക ഗാന്ധിക്ക് ചുമതലയുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 42 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. 2009 ല്‍ കോണ്‍ഗ്രസായിരുന്നു മേഖലയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 11 സീറ്റുകളാണ് ആ വര്‍ഷം കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ 2014 ല്‍ രാഹുല്‍ ഗാന്ധിയുടെ തട്ടകമായ അമേഠിയില്‍ മാത്രം ഒതുങ്ങി.

വൈകാരികമായ ബന്ധം

വൈകാരികമായ ബന്ധം

നെഹ്രുവിന്‍റെ കാലംമുതല്‍ കോണ്‍ഗ്രസിന് ഏറെ വൈകാരികമായ ബന്ധം നില്‍ക്കുന്ന മേഖലയില്‍ പ്രിയങ്കയുടെ കടന്നു വരവ് പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. നെഹ്രു മൂന്ന് തവണ മത്സരിച്ച വിജയിച്ച ഫൂല്‍പൂര്‍ മണ്ഡലവും സ്ഥിതിചെയുന്നത് കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ്.

പ്രിയങ്ക കൂടി കളത്തില്‍

പ്രിയങ്ക കൂടി കളത്തില്‍

സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളില്‍ 71 സീറ്റുകളായിരുന്നു ബിജെപി കഴിഞ്ഞ തവണ സ്വന്തമാക്കിയത്. രാഹുലിനൊപ്പം പ്രിയങ്ക കൂടി കളത്തില്‍ ഇറങ്ങുന്നതോടെ യുപിയില്‍ ബിജെപി പിടിച്ചു കെട്ടാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്. പടിഞ്ഞാറന്‍ യുപിയില്‍ ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വവും ശക്തിപകരും.

ശക്തമായ സുരക്ഷ

ശക്തമായ സുരക്ഷ

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടത്തുന്നതിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. വിമാനത്താവളത്തിന് മുന്നില്‍ നിന്ന് കോണ്‍ഗ്രസ് ഓഫീസ് സ്ഥതിചെയ്യുന്ന ലഖ്നൗ നഗരത്തിലെ മാള്‍ അവന്യൂ വരെയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.

അഭിവാദ്യം ചെയ്യും

അഭിവാദ്യം ചെയ്യും

20 കിലോമീറ്റര്‍ നീളുന്ന റോഡ്ഷോയില്‍ പലയിടത്തായി പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. കുംഭമേള നടക്കുന്ന പ്രയാഗ് രാജും നെഹ്രുവിന്‍റെ വീടായിരുന്ന പഴയ അലഹബാദിലെ ആനന്ദ് ഭവനും പ്രിയങ്ക സന്ദര്‍ശിച്ചേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതുംസബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.

റായിബറേലിയില്‍

റായിബറേലിയില്‍

പ്രിയങ്കയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. സോണിയാ ഗാന്ധി മത്സരരംഗത്തില്ലെങ്കില്‍ റായിബറേലിയില്‍ പ്രിയങ്കയെ കോണ്‍ഗ്രസ് പരിഗണിച്ചേക്കും. നേരത്തെ യുപിയില്‍ രാഹുലിന്‍റെ പതിമൂന്ന് റാലികള്‍ സംഘടിപ്പിക്കാനായിരുന്നു നീക്കമെങ്കിലും പുതിയ സാഹചര്യത്തില്‍ പ്രിയങ്കയെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ റാലി നടത്താനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.

പ്രചരണം നടത്തു

പ്രചരണം നടത്തു

കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളതെങ്കിലും മറ്റു സംസ്ഥാനങ്ങളിലും അവര്‍ പ്രചാരണം നടത്തുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പടുന്നത്. പ്രിയങ്കയുടെ ചുമതല ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നതാണെന്ന് രാഹുല്‍ഗന്ധിയും വ്യക്തമാക്കിയിട്ടുണ്ട്.

മറ്റു ജോലികളും എല്‍പ്പിക്കും

മറ്റു ജോലികളും എല്‍പ്പിക്കും

ഉത്തര്‍പ്രദേശില്‍ ഞാന്‍ പ്രിയങ്കയ്ക്കൊരു ജോലി നല്‍കി, അതൊരു ചെറിയ ജോലിയല്ല. ആ ജോലിയുടെ വിജയനമനുസരിച്ച് മറ്റു ജോലികളും എല്‍പ്പിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. പാര്‍ട്ടി ചുമതലയേറ്റ് യുപിയില്‍ എത്തിയെങ്കിലും കുംഭമേളക്ക് ശേഷമാകും ഉത്തര്‍പ്രദേശിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക സജീവമാകുക.

English summary
Priyanka to join Rahul in UP road show on February 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X