കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പ്രിയങ്ക മാജിക് തുടങ്ങി; മഹാന്‍ദള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിഎസ്പി നേതാക്കളും

Google Oneindia Malayalam News

Recommended Video

cmsvideo
യു പിയിൽ ബി ജെ പിക്ക് പണി കൊടുത്ത് പ്രിയങ്ക | Oneindia Malayalam

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഉത്തര്‍ പ്രദേശില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രിയങ്കാ ഗാന്ധി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കരുത്തുവര്‍ധിച്ചതായാണ് കാഴ്ച. ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയാണ്.

മഹാന്‍ദള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. തൊട്ടുപിന്നാലെ ബിഎസ്പിയുടെ പ്രമുഖരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. മായാവതിയുടെ വിശ്വസ്തരടക്കമുള്ള മുതിര്‍ന്ന ബിഎസ്പി നേതാക്കള്‍ ഉടന്‍ പ്രിയങ്കാ ഗാന്ധിയെ കാണുമെന്നാണ് വിവരം. മാത്രമല്ല, എസ്പി നേതാവ് അഖിലേഷ് യാദവുമായി പ്രിയങ്കാ ഗാന്ധി ചര്‍ച്ച ആരംഭിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുപിയിലെ രാഷ്ട്രീയ വിശേഷങ്ങള്‍ ഇങ്ങനെ...

കോണ്‍ഗ്രസ് ചെറുപാര്‍ട്ടികളെ പിടിക്കുന്നു

കോണ്‍ഗ്രസ് ചെറുപാര്‍ട്ടികളെ പിടിക്കുന്നു

ഉത്തര്‍ പ്രദേശിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നുകഴിഞ്ഞു. എസ്പിയും ബിഎസ്പിയുമാണ് ഒരു സഖ്യം. കോണ്‍ഗ്രസുമായി സഖ്യമുണ്ടെന്ന് എസ്പി പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് ബിഎസ്പി. പക്ഷേ, കോണ്‍ഗ്രസ് വളഞ്ഞ വഴിയിലാണ് നീങ്ങുന്നത്. ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ചെറുപാര്‍ട്ടികളെ വരുതിയിലാക്കുകയാണ്.

പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെയും

പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെയും

ചെറുപാര്‍ട്ടികളെ മാത്രമല്ല, പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെയും കോണ്‍ഗ്രസ് ക്ഷണിക്കുന്നുവെന്നാണ് വിവരം. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ മെച്ചമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ചില പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കാറാനും ശ്രമിക്കുന്നുണ്ട്. ഈ സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് മഹാന്‍ദള്‍ എന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചത്.

മഹാന്‍ ദള്‍ പാര്‍ട്ടി

മഹാന്‍ ദള്‍ പാര്‍ട്ടി

ജാതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പാര്‍ട്ടികള്‍ ഉത്തര്‍ പ്രദേശിലുണ്ട്. സമുദായ ഉന്നമനം ലക്ഷ്യമിട്ടാണ് അവരുടെ പ്രവര്‍ത്തനം. ഇതരത്തില്‍ ഒരു പാര്‍ട്ടിയാണ് പിന്നാക്ക വിഭാഗക്കാരുടെ മഹാന്‍ ദള്‍. ശക്യ, മൗര്യ, കുശവ വിഭാഗത്തില്‍പ്പെട്ടവരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് മഹാന്‍ ദള്‍. ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു.

പ്രിയങ്കയുടെ പ്രതികരണം

പ്രിയങ്കയുടെ പ്രതികരണം

പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മഹാന്‍ദള്‍ പാര്‍ട്ടി അധ്യക്ഷന്‍ കേശവ് ദേവ് മൗര്യയും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ പുതിയ ശക്തിയാക്കി മാറ്റുക എന്ന ദൗത്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം

കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം

കോണ്‍ഗ്രസ് ഭരണത്തില്‍ മാത്രമാണ് പിന്നാക്ക വിഭാഗത്തിന് നേട്ടമുണ്ടാകുക എന്ന് കേശവ് മൗര്യ പറഞ്ഞു. എസ്പിയും ബിഎസ്പിയും അവരുടെ മാത്രം നേട്ടമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് വിശാലമായ കാഴ്ചപ്പാടുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

ചെറുപാര്‍ട്ടികളെ കോണ്‍ഗ്രസിനോട് അടുപ്പിക്കുന്നതിന് പുറമെ, മറ്റു പ്രമുഖ പാര്‍ട്ടികളിലെ നേതാക്കളെയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയാണിപ്പോള്‍. ഇതിന്റെ ഭാഗമായി ഒട്ടേറെ നേതാക്കള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. ബിഎസ്പിയില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിയങ്കാ ഗാന്ധിയെ കാണണം

പ്രിയങ്കാ ഗാന്ധിയെ കാണണം

പ്രിയങ്കാ ഗാന്ധിയെ കാണണം എന്നാവശ്യപ്പെട്ട് ഒട്ടേറെ ബിഎസ്പി നേതാക്കള്‍ ചില നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് ബിഎസ്പിയുടെ മുതിര്‍ന്ന നേതാവായിരുന്ന നാസിമുദ്ദീന്‍ സിദ്ദീഖിയാണ്. ബിഎസ്പിയുടെ പ്രമുഖരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നാവശ്യപ്പെട്ട് സിദ്ദീഖിനെ ബന്ധപ്പെട്ടിട്ടുണ്ടത്രെ.

ആരാണ് നാസിമുദ്ദീന്‍ സിദ്ദീഖി

ആരാണ് നാസിമുദ്ദീന്‍ സിദ്ദീഖി

ബിഎസ്പി അധ്യക്ഷ മായാവതിയുടെ വിശ്വസ്തനായിരുന്നു ഒരുകാലത്ത് നാസിമുദ്ദീന്‍ സിദ്ദീഖി. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇദ്ദേഹവുമായി ഒട്ടേറെ ബിഎസ്പി നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ ചേരാനുള്ള താല്‍പ്പര്യം അവര്‍ സിദ്ദീഖിയെ അറിയിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് സാമാജികന്‍ പറഞ്ഞു.

41 മണ്ഡലങ്ങള്‍ പ്രിയങ്കയ്ക്ക്

41 മണ്ഡലങ്ങള്‍ പ്രിയങ്കയ്ക്ക്

യുപിയില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 41 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്കയ്ക്കാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്. ബാക്കി 39 സീറ്റുകളുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കും. ലഖ്‌നൗ, അമേത്തി, റായ്ബറേലി, സുല്‍ത്താന്‍പൂര്‍, ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അലഹാബാദ്, ബാരാബങ്കി, കുശിനഗര്‍ തുടങ്ങി പ്രധാന മണ്ഡലങ്ങളെല്ലാം പ്രിയങ്കയുടെ ചുമതലയിലാണ്.

ലഖ്‌നൗവില്‍ തമ്പടിച്ച് നീ്ക്കങ്ങള്‍

ലഖ്‌നൗവില്‍ തമ്പടിച്ച് നീ്ക്കങ്ങള്‍

സഹാറന്‍പൂര്‍, കൈരാന, മുസഫര്‍നഗര്‍, ഗാസിയാബാദ്, മഥുര, പിലിഭിത്ത്, കാണ്‍പൂര്‍, ഫാറൂഖാബാദ് തുടങ്ങിയ പ്രധാന മണ്ഡലങ്ങളുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കാണ്. കഴിഞ്ഞ മാസം യുപിയുടെ ചുമതല പ്രിയങ്കക്ക് നല്‍കിയിരുന്നെങ്കിലും അവര്‍ കഴിഞ്ഞാഴ്ചയാണ് ചുമതലയേറ്റത്. ഒരുതവണ ദില്ലിയിലും ഒരു തവണ ജയ്പൂരിലും പോയെങ്കിലും ബാക്കി സമയമെല്ലാം ലഖ്‌നൗവില്‍ പാര്‍ട്ടി ചര്‍ച്ചകളിലാണ് പ്രിയങ്ക.

മല്‍സരിക്കില്ലെന്ന് പ്രിയങ്ക

മല്‍സരിക്കില്ലെന്ന് പ്രിയങ്ക

തിങ്കളാഴ്ച ലഖ്‌നൗവില്‍ വന്‍ റാലി സംഘടിപ്പിച്ചിരുന്നു പ്രിയങ്ക. രാഹുല്‍ ഗാന്ധിയും സിന്ധ്യയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വന്‍ ജനപ്രാതിനിധ്യമാണ് റാലിയിലുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടമക്കമിട്ട കോണ്‍ഗ്രസ് പക്ഷേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ, എസ്പിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായതിന് ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം. താന്‍ മല്‍സരിക്കില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്.

English summary
Priyanka’s magic draws smaller outfits, senior leaders from other parties towards Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X