പൂവാല വിരുദ്ധ സേന ഇനി ഇല്ല; പകരം 'സ്ത്രീ സുരക്ഷ സേന', പോലീസിന്റെ ചീത്തപ്പേര് മാറ്റുന്നതിങ്ങനെ!

  • By: Akshay
Subscribe to Oneindia Malayalam

ലക്‌നൗ: വിവാദത്തില്‍ ചെന്നു ചാടിയ ആന്റി റോമിയോ സ്‌ക്വാഡിന് പുതിയ മുഖം നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പേര് മാറ്റിയാണ് സ്വാഡ് പുതുക്കുന്നത്. ആന്റി റോമിയോ സ്‌ക്വാഡിനെ നാരി സുരക്ഷ ബല്‍ (സ്ത്രീ സംരക്ഷണ സേന) എന്ന് പുനര്‍നാമകരണം ചെയ്യാനുമാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ച പോലീസുകാര്‍ സദാചാര പോലീസാവാന്‍ ശ്രമിക്കുന്ന എന്ന വിമര്‍ശനം ഉയരുകയും ഇത് ദേശീയതലത്തില്‍ തന്നെ വാര്‍ത്തയായതോടെയാണ് മുഖം മിനുക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താനായി യോഗി ആദിത്യനാഥ് ആന്റി റോമിയോ സ്‌ക്വാഡിന് രൂപം നല്‍കിയത്.

Uttar Pradesh

11 ജില്ലകളിലെ തിരക്കേറിയ പാര്‍ക്കുകളിലും മാളുകളിലും കോളേജിലുമൊക്കെ കേറി നിരങ്ങിയ പോലീസുകാര്‍ കമിതാക്കളെയടക്കം കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. ഇതിനെ അലഹബാദ് കോടതിയുടെ ലക്‌നൗ ബെഞ്ച് വിമര്‍ശിച്ചിരുന്നു. നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്ന് വേണം പോലീസുകാര്‍ പ്രവര്‍ത്തിക്കുവാന്‍ എന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു.

നാരി സുരക്ഷ ബലില്ലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പ്രത്യേക പരിശീലനക്ലാസ്സില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ പേരില്‍ വരുന്ന ആന്റി റോമിയോ സ്‌ക്വാഡിന് കാര്യമായ പരിശീലനം നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.

English summary
The Uttar Pradesh government has rebranded the much hyped “anti-Romeo” squad to crack down on sexual harassment of women at public places and will now be known as Nari Suraksha Bal or women’s protection force in its “new, refined avatar”, a minister said on Thursday.
Please Wait while comments are loading...