കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് വിളി കേട്ട് ഭയക്കുന്ന പെണ്‍കുട്ടി... ഗുജറാത്തിലെ വിവാദ വീഡിയോക്ക് പിന്നില്‍? അന്വേഷണം തുടങ്ങി

മനുഷ്യാവകാശ പ്രവര്‍ത്തകനാണ് വീഡിയോക്കെതിരേ പരാതി നല്‍കിയത്

  • By Manu
Google Oneindia Malayalam News

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഗുജറാത്തില്‍ മുസ്ലീങ്ങളെ ഭീകരരായി ചിത്രീകരിക്കുന്ന തരത്തില്‍ പുറത്തിറങ്ങിയ വീഡിയോ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ബാങ്ക് വിളി കേട്ട് പെണ്‍കുട്ടി പേടിച്ചോടുന്നതും തുടര്‍ന്ന് കുട്ടിയെ കുടുംബം ആശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോക്ക് പിന്നില്‍ ആരെന്നു വ്യക്തമല്ല. എന്നാല്‍ ബിജെപി അനുകൂല വികാരമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വീഡിയോ വന്‍ വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോവിന്ദ് പാര്‍മര്‍ തിരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.

ഐഎസ്എല്ലില്‍ വീണ്ടും 'ഡ്രൈഡേ'... ആദ്യം ബ്ലാസ്റ്റേഴ്‌സ്, ഇത്തവണ കോപ്പലാശാന്‍, കഷ്ടിച്ചു രക്ഷപ്പെട്ടു

വീഡിയോക്കു പിന്നില്‍ ആരെന്നു വ്യക്തമല്ലാത്തതിനാല്‍ ഇതില്‍ അഭിനയിച്ചവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടത്. അഹമ്മദാബാദ് ക്രൈം സെല്ലാണ് വീഡിയോയെക്കുറിച്ച് അന്വേഷിക്കുക.

വീഡിയോ നിരോധിക്കണം

വീഡിയോ നിരോധിക്കണം

75 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വിവാദ വീഡിയോ. മുസ്ലീങ്ങള്‍ക്കെതരേ വിദ്വേഷം പരത്തുന്ന തരത്തിലുള്ള വീഡിയോ നിരോധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പാര്‍മര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്നാണ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ബിബി സ്വയ്‌നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വീഡിയോയുടെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നാണ് നിര്‍ദേശം.

പിടികൂടുക അസാധ്യമല്ലെന്ന് പാര്‍മര്‍

പിടികൂടുക അസാധ്യമല്ലെന്ന് പാര്‍മര്‍

പ്രൊഫഷണല്‍ രീതിയില്‍ തന്നെയെടുത്തതാണ് വീഡിയോയെന്ന് കണ്ടാല്‍ വ്യക്തമാവും. അതുകൊണ്ടു തന്നെ ഇതിനു പിന്നിലുള്ളവരെ പിടികൂടുക അസാധ്യമല്ല.
വീഡിയോയില്‍ അഭിനയിച്ചിരിക്കുന്ന നടീ നടന്‍മാരെ കണ്ടെത്തിയാല്‍ തന്നെ വീഡിയോക്കു പിന്നിലുള്ളവരെ പിടികൂടാന്‍ സാധിക്കുമെന്ന് പരാതിക്കാരനായ പാര്‍മര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ വോട്ട്, നിങ്ങളുടെ സുരക്ഷയെന്ന സന്ദേശത്തോടെ അവസാനിക്കുന്ന വീഡിയോ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതും രണ്ടു ജാതികള്‍ തമ്മിലുള്ള ബന്ധം തകര്‍ക്കുന്നതാണെന്നും പാര്‍മര്‍ സൂചിപ്പിച്ചു.

വീഡിയോ ഇങ്ങനെ...

വീഡിയോ ഇങ്ങനെ...

ഗുജറാത്തില്‍ രാത്രി ഏഴു മണിക്കു ശേഷം ഇതാണ് സംഭവിക്കുന്നതന്നെ് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു പെണ്‍കുട്ടി ഭയത്തോടെ റോഡരികിലൂടെ ഭയന്നുവിറച്ച് ധൃതിയില്‍ നടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. അപ്പോള്‍ പശ്ചാത്തലത്തില്‍ ബാങ്ക് വിളി കേള്‍ക്കാം.
തിടുക്കത്തില്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പിന്നീട് ആശ്വസിപ്പിക്കുന്നതാണ് അടുത്ത രംഗത്തിലുള്ളത്.

 22 വര്‍ഷം മുമ്പുള്ള ഗുജറാത്തെന്ന് പിതാവ്

22 വര്‍ഷം മുമ്പുള്ള ഗുജറാത്തെന്ന് പിതാവ്

ഇത് ഗുജറാത്താണോയെന്ന് പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുമ്പോള്‍ അച്ഛന്‍ ഇങ്ങനെ പറയുന്നു. 22 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗുജറാത്ത് ഇങ്ങനെയായിരുന്നു. അവര്‍ മടങ്ങിവരികയാണെങ്കില്‍ വീണ്ടും ഇതുതന്നെ സംഭവിക്കാന്‍ സാധ്യതയുണ്ട്.
അപ്പോള്‍ പെണ്‍കുട്ടിയുടെ മറുപടി ഇതായിരുന്നു. അച്ഛന്‍ പേടിക്കേണ്ട, ഇനിയാരും വരില്ലല്ലോ, കാരണം മോദി ഇവിടെയുണ്ടല്ലോ. ഇതാണ് വീഡിയോയുടെ ക്ലൈമാക്‌സ്. കാവിനിറത്തില്‍ നമ്മുടെ വോട്ട്, നമ്മുടെ സുരക്ഷയ്ക്ക് എന്ന് എഴുതി കാണിക്കുന്നതോടെ വീഡിയോ അവസാനിക്കുകയാണ്.

കോണ്‍ഗ്രസിന്റെ പ്രതികരണം

കോണ്‍ഗ്രസിന്റെ പ്രതികരണം

വിവാദ വീഡിയോയുടെ പേരില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. എന്നാല്‍ പിന്നില്‍ ബിജെപിയാണോയെന്ന സംശയം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
ഈ വീഡിയോ കൊണ്ടു ബിജെപിക്കാണ് ഗുണം. അതുകൊണ്ടു തന്നെയാണ് ബിജെപിയെ സംശയിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു.
അതേസമയം, ഇതു തങ്ങളുടെ വീഡിയോ അല്ലെന്നാണ് ബിജപിയുടെ വിശദീകരണം.

English summary
Probe Ordered Into Video Clip Allegedly Made To Polarise Gujarat Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X