കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന്റെ 165 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; പിന്നിൽ ശ്രീജന്‍ അഴിമതിയുടെ പകപോക്കൽ

ലാലുവിന്റെ മകന്‍ തേജ്വസിയാദവിന്റെ ബിഹാറിലും ഡല്‍ഹിലുമുള്ള പ്ലോട്ടുകള്‍ മകളും എംപിയുമായ മിര്‍സാ ഭാരതിയുടെ ഫാംഹൗസ് എന്നിവയും പിടിച്ചെടുത്തവയില്‍ ഉൾപ്പെടും

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: ബീഹാർ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ 165 ഓളം കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ദില്ലിയിലും ബീഹാറിലുമുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തത്. യാദവിന്റേയും കുടുംബാംഗങ്ങളുടേയും ആസ്തികളിൻ മോലുള്ള അന്വേഷണം തുടർന്ന് വരുകയാണ്.

കൂട്ടംകൂടി ആളുകളെ തല്ലിക്കൊല്ലുന്നതാണോ മോദി പറഞ്ഞ പുതിയ ഇന്ത്യ!കൂട്ടംകൂടി ആളുകളെ തല്ലിക്കൊല്ലുന്നതാണോ മോദി പറഞ്ഞ പുതിയ ഇന്ത്യ!

lalu

ലാലുവിന്റെ ഭാര്യയുടേയും മക്കളുടേയും പേരിൽ നികുതി വെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനത്തിനുമടക്കം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ 1000 കോടി രൂപയുടെ ശ്രീജന്‍ അഴിമതി പുറത്ത് കൊണ്ടുവന്നതിലുള്ള പകയാണ് ഇപ്പോഴത്തെ നടപടിയെന്ന് തേജസ്വി യാദവ് പ്രതികരിച്ചു.

കണ്ടുകെട്ടിയതിൽ മക്കളുടെ സ്വത്തുക്കളും

കണ്ടുകെട്ടിയതിൽ മക്കളുടെ സ്വത്തുക്കളും

ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതിൽ ലാലുവിന്റെ മകൻ തേജ്വസി യാദവിന്റെ ബീഹാറിലും ദില്ലിയിലുമുള്ള ഫ്ലോട്ടുകളും മകളും എംപിയുമായ മിൻസാ ഭാരതിയുടെ ഫാംഹൗസും ഉൾപ്പെടുന്നുണ്ട്.

 നിരവധി കേസുകൾ

നിരവധി കേസുകൾ

ലാലുവിന്റെ മക്കളുടേയും ഭാര്യയുടേയും പേരിൽ നികുതിവെട്ടിപ്പും അനധികൃത ഭൂമി ഇടപാടുകൾ അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവർക്കെതിരെ നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 സിബിഐ സമൻസ്

സിബിഐ സമൻസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദിനും മകൻ തേജസ്വി യാദവിനും സിബിഐ സമൻസ് അയച്ചിരുന്നു.

 അനധികൃത സമ്പത്ത് സമ്പാദകേസ്

അനധികൃത സമ്പത്ത് സമ്പാദകേസ്

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് മൂന്ന് ഏക്കര്‍ സ്ഥലം പ്രതിഫലമായി വാങ്ങി സ്വകാര്യ കമ്പനികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഹോട്ടല്‍ തുടങ്ങാൻ അനുമതി നൽകിയിരുന്നു.

 ആദായനികുതി വകുപ്പ് കേസെടുത്തു

ആദായനികുതി വകുപ്പ് കേസെടുത്തു


ബിനാമി സ്വത്ത് സമ്പാദനക്കേസില്‍ ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിരുന്നു.ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി,മകൻ തേജ് പ്രസാദ് യാദവ്, മകള്‍ മിസ ഭാരതി എന്നിവര്‍ക്കെതിരെ ബിനാമി ഇടപാട് നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്. കൂടാതെ ആര്‍ജെഡി എംപി മിസ ഭാരതിയുടെയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്‍റെയും മകൻ തേജ്സ്വി യാദവിന്‍റെയും സ്വത്തുകള്‍ ആദായനികുതി വകുപ്പ് ആദ്യം കണ്ടുകെട്ടിയിരുന്നു

ആർജെഡി-ജെഡിയു സംഖ്യം

ആർജെഡി-ജെഡിയു സംഖ്യം

ലാലുവിനെതിരെ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ആര്‍ജെഡി ജെഡിയു സംഖ്യം പിരിഞ്ഞ് നിതീഷ് സർക്കാർ ബിജെപിയുമായി ചേർന്ന് പുതിയ മന്ത്രി സഭ രൂപീകരിച്ചത്. ആദ്യമൊന്നും ഈ വിഷയത്തിൽ ആഭിപ്രായം ഉന്നയിക്കാതിരുന്ന നിതീഷ് അവസാന നിമിഷം ഉപ മുഖ്യമന്ത്രിയായിരുന്ന തേജസ്വിയോടെ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

English summary
More than a dozen properties worth around Rs. 165 crores spread across Delhi and Bihar -- allegedly belonging to the family of Bihar's veteran politician Lalu Yadav - have been seized by the Income Tax department, which is investigating assets cases against the family in several cities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X