കര്‍ഷകസമരത്തില്‍ കേന്ദ്രം നിശബ്ദത പാലിക്കുന്നതിനു പിന്നില്‍ ഗൂഢാലോചന; ആരോപണവുമായി രാകേഷ് തികായത്
ബിജ്നോര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കര്‍ഷകസമരത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നിശബ്ദമായിരിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായി കര്‍ഷക യൂണിയന് നേതാവ് രാകേഷ് തികായത്. കേന്ദ്രം കര്‍ഷക സമരത്തെ തകര്‍ക്കാന്‍ പദ്ധയിടുന്നതായി സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഉത്തരാഘണ്ടിലെ ഉദംസിങ് നഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ച് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും തികായത് ആവശ്യപ്പെട്ടു.
'കഴിഞ്ഞ 20 ദിവസത്തോളമായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തില്‍ മൗനം പാലിക്കുകയാണ്. ഇത് മറ്റെന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണ്. കര്‍ഷക സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റ് വഴികള്‍ തേടുന്നതായി സംശയിക്കുന്നു' ഭാരത് കിസാന്‍ യൂണിയന് നേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്തുവന്നാലും കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടു പോകില്ലെന്നും രാകേഷ് തികായത് വ്യക്തമാക്കി.

കര്‍ഷകര്‍ എല്ലാ രീതിയിലും സജ്ജമാണ് .കര്‍ഷകര്‍ എങ്ങനെയാണോ വിളകള്‍ സംരക്ഷിക്കുന്നത് ആ രീതിയില്‍ തന്നെ കര്‍ഷക സമരവും മുന്നോട്ട് കൊണ്ചു പോകും. സമയം വരുമ്പോള്‍ കേന്ദ്ര സര്ഡക്കാരിന് ചര്‍ച്ചക്ക് വിളിക്കോണിടി വരുമെന്നും രാകേഷ് തികായത് പറഞ്ഞു. മാര്‍ച്ച് 24ന് രാജ്യവ്യാപകമായി നിരവധി സ്ഥലങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്നും രാകേഷ് തികായത് പറഞ്ഞു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരാണ് ടാക്ടര്‍ റാലിക്കിടെ ഉണ്ടായ എല്ലാ പ്രശ്നങ്ങള്ഡക്കും കാരണമെന്നായിരുന്നു രാകേഷ് തികായത്തിന്റെ മറുപടി. നിരവധിയിടങ്ങളില്‍ കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കപ്പെടുന്നുണ്ട്.എന്നാല്‍ ഇതിനെതിരെ ആക്രമത്തിന്റെ രീതിയില്‍ പ്രതികരിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും തികായത് പറഞ്ഞു. മിനിമം താങ്ങുവിലക്ക് ധാന്യവിളകള്‍ വില്ക്കാന് കര്‍ഷകര്‍ തയാറാവില്ലെന്നും ഇതിനെതിരെ ഉത്തര്‍പ്രദേശിലെ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും രാകേഷ് തികായത് വ്യക്തമാക്കി.
Recommended Video
ആയിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ദില്ലി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നത്.പുതിയ കാര്‍ഷിക നിയമങ്ങള്‍ താങ്ങുവില നഷ്ടപ്പെടുത്തുമെന്നും, കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക മേഖല കീഴടക്കാന്‍ വഴിയൊരുക്കുമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ പുതിയ കാര്‍ഷിക ബില്ലുകള്‍ കാര്‍ഷിക മേഖലക്ക് ഗുണെ ചെയ്യുമെന്നാണ് കേന്ദ്ര സര്‍്ക്കാര്‍ വാദിക്കുന്നത്. കര്‍ഷകരും കേന്ദ്വും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് നിലപാടിലാണ് കേന്ദ്രം. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്ഡവലിക്കാതെ സമരം പിന്ഡവലിക്കില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications