കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ആക്രമണം; ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു

Google Oneindia Malayalam News

ജമ്മു കശ്മീർ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന ജമ്മു കശ്മീർ ഭരണകൂടം പിൻവലിച്ചു. വിഘടനവാദി നേതാക്കളായ മിർവൈസ് ഉമർ‌ ഫറൂഖ്, അബ്ദുൾ ഗാനി ഭാത്, ബിലാൽ‌ ലോൺ, ഹാഷിം ഖുറേഷി, ഷാബിർ ഷാ എന്നിവർക്കേർപ്പെടുത്തിയിരുന്ന സുരക്ഷയാണ് പിൻവലിച്ചത്.

സുരക്ഷയുടെ പേരിൽ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക വാഹനം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഞായറാഴ്ച വൈകിട്ടോടെ പിൻവലിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐയുമായി വിഘടനവാദി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പേരെടുത്ത് പറയാതെ വിഘടനവാദി നേതാക്കൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു.

seperatist

ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് പാകിസ്ഥാന് സഹായം ചെയ്യുന്നവരുണ്ട്. ഇവർക്ക് സുരക്ഷ നൽകുന്ന കാര്യം പുന: പരിശോധിക്കാൻ ഞാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. . ജമ്മുകശ്മീരിലെ ജനങ്ങളുടെ ജീവനും യുവാക്കളുടെ ഭാവിയും മുൻനിർത്തിയാണ് ഇവരുടെ നീക്കങ്ങൾ. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്നും പുൽവാമ സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു.

അതിർത്തി അശാന്തം; കശ്മീരിൽ വ്യാപക സംഘർഷം, കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശംഅതിർത്തി അശാന്തം; കശ്മീരിൽ വ്യാപക സംഘർഷം, കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

പുൽവാമയിൽ സൈനികവാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 40 ജവാന്മാരാണ് വീമൃത്യു വരിച്ചത്. ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് ഇടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.

ഇറാൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നിലും പാകിസ്ഥാൻ; കനത്തവില നൽകേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്ഇറാൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നിലും പാകിസ്ഥാൻ; കനത്തവില നൽകേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

English summary
Pulwama Attack: Central government takes back security given to the separatist leaders in the valley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X