കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ഭീകരാക്രമണം; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ, പങ്കില്ലെന്ന് പാകിസ്താൻ

Google Oneindia Malayalam News

Recommended Video

cmsvideo
പുൽവാമ ഭീകരാക്രമണം, പങ്കില്ലെന്ന് പാകിസ്താൻ | Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പുരയിൽ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ മലയാളി ജവാൻ ഉൾപ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. എൺപതോളം പേർക്കാണ് പരുക്കേറ്റത്. ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.

അതേസമയം ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാൽ അന്വേഷണം പോലും നടത്താതെ ഇന്ത്യൻ സർക്കാരും മാധ്യമങ്ങളും പാകിസ്താന് മേൽ പഴിചാരുകയാണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. കശ്മീരിൽ ഉണ്ടായ ആക്രമണം ഗുരുതരമായ സംഭവമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

pulwama

ജെയ്ഷെ ഭീകരനായ ആദിൽ അഹമ്മദ് ധർ ആണ് ചാവേറാക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. ജെയ്ഷെ തലവൻ മൗലാന മസൂർ അസറിന് അഭയം നൽകിയതിന് ഇന്ത്യ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ജെയ്ഷെ ഭീകരർക്ക് പാക് സർക്കാർ എല്ലാ സ്വാതന്ത്ര്യവും നൽകി ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പിന്തുണ നൽകുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു.

ഭീകരർക്കുള്ള പിന്തുണ നിർത്തലാക്കാൻ പാകിസ്ഥാൻ തയാറാകണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭീകരാക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ രംഗത്തെത്തി.

സ്ഫോടനത്തിന് പിന്നാലെ വെടിവെപ്പും; ഭീകരര്‍ക്കായി ശക്തമായ തിരച്ചില്‍; 15 ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞു സ്ഫോടനത്തിന് പിന്നാലെ വെടിവെപ്പും; ഭീകരര്‍ക്കായി ശക്തമായ തിരച്ചില്‍; 15 ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞു

ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോയ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. 78 ബസുകളിലായി 2500 സൈനീകരാണുണ്ടായിരുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനങ്ങൾക്ക് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. 350 കിലോയോളം സ്ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നത്.

പുല്‍വാമ ഭീകരാക്രമണം; മരിച്ചവരില്‍ മലയാളി സൈനികനും, ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യപുല്‍വാമ ഭീകരാക്രമണം; മരിച്ചവരില്‍ മലയാളി സൈനികനും, ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ

English summary
pulwama attack, Pakistan on Thursday issued a statement saying that "elements in the Indian media and government" are trying to blame Pakistan for Pulwama terrorist attack without investigations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X