പുല്‍വാമ ഏറ്റുമുട്ടല്‍: സൈന്യം വധിച്ചത് മൂന്ന് ഭീകരരെ, ഏറ്റുമുട്ടല്‍ രണ്ട് ദിവസം നീണ്ടു!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സൈനിക ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. കശ്മീരിലെ പുല്‍വാമയില്‍ ബാംനൂ കെല്ലര്‍ പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരെ വധിച്ചത്. സൈനിക ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്ത് പ്രതിഷേധവുമായെത്തിയ പത്ത് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പുല്‍വാമ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും 44 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് തിങ്കളാഴ്ച ഒളിഞ്ഞിരിക്കുകയായിരുന്ന രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഒരു ഭീകരന്‍ കൂടി ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാ സേന മൂന്നാമനേയും വകവരുത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് പുല്‍വാമയിലെ മംഗള്‍പുര മേഖലയിലും സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നു. പോലീസും ലോക്കല്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ജൂലൈ ഒന്നിന് മുതിര്‍ന്ന ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

പാകിസ്താനൊപ്പമല്ല, ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇന്ത്യക്കൊപ്പമെന്ന് ഇസ്രായേല്‍

 kashmirterrorist

സുരക്ഷാ സേന നടത്തുന്ന ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ തടസ്സുപ്പെടുത്തുന്നതിനായി യുവാക്കളെത്തുന്ന സംഭവം അടുത്ത കാലത്തായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താനില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പുകളാണ് ഇത്തരത്തില്‍ സൈന്യത്തിന്‍റെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ തടസ്സപ്പെടുത്താന്‍ കശ്മീരി യുവാക്കളെ എത്തിക്കുന്നതെന്നാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന വിവരം.

English summary
Security forces gunned down the third terrorist today in the ongoing encounter between holed up militants and security forces from Special Operations Group (SOG) of Jammu and Kashmir police in Bamnoo Keller area of Pulwama.
Please Wait while comments are loading...