Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടായിരത്തോളം നിക്ഷേപകരെ പറ്റിച്ചു കോടതിയിലും കള്ളം, ഒടുവില്‍ ഡിഎസ്‌ കുല്‍ക്കര്‍ണി കുടുങ്ങി

കേസിനെ തുടര്‍ന്ന് ജാമ്യത്തുകയായി 50 കോടി കെട്ടിവെക്കാമെന്ന് ഇവര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു

പൂനെ: വജ്രവ്യാപാരി നീരവ് മോദിയുടെ തട്ടിപ്പ് കണ്ട് രാജ്യമൊന്നാകെ അന്തം വിട്ട് നില്‍ക്കുകയാണ്. ഇതിന് പിന്നാലെ മറ്റൊരു തട്ടിപ്പ് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. നീരവ് മോദിയുടെ അത്ര വലിയ തുക തട്ടിച്ചിട്ടില്ലെങ്കിലും കോടികള്‍ തന്നെയാണ് ഇവരും തട്ടിയെടുത്തത്. ഡിഎസ്‌കെ ഗ്രൂപ്പ് ചെയര്‍മാനും രാജ്യത്തെ വമ്പന്‍ ബില്‍ഡര്‍മാരിലൊരാളായ ഡിഎസ് കുല്‍ക്കര്‍ണിയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ ഭാര്യ ഹോമന്തി കുല്‍ക്കര്‍ണിയും അറസ്റ്റിലായിട്ടുണ്ട്.

ഇവര്‍ നിക്ഷേപകരില്‍ നിന്ന് 230 കോടിയോളം തട്ടിയെടുത്തു എന്നാണ് ആരോപണം. അതേസമയം ഇയാളുടെ അറസ്റ്റ് സര്‍ക്കാരിന് തിരിച്ചടിയാണ്. മോദി സര്‍ക്കാരുമായി അടുപ്പമുള്ള വ്യക്തി കൂടിയാണ് കുല്‍ക്കര്‍ണി. എന്നാല്‍ ഇയാളുടെ തട്ടിപ്പ് നേരത്തെ എന്തുകൊണ്ട് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചോദ്യവും ഉയരുന്നുണ്ട്.

2000 നിക്ഷേപകര്‍

2000 നിക്ഷേപകര്‍

ഡിഎസ് കുല്‍ക്കര്‍ണി ഡെവലപേഴ്‌സ് ലിമിറ്റഡ് എന്ന പ്രശസ്ത നിര്‍മാണ കമ്പനിയില്‍ 2000 നിക്ഷേപകരാണ് ഉള്ളത്. ഇവരുടെ നിര്‍മാണ മേഖലയിലെ സംരംഭങ്ങള്‍ക്കാണ് പലരും പണം നിക്ഷേപിച്ചിരുന്നത്. ഇവര്‍ പറ്റിക്കുകയായിരുന്നെന്ന് നിക്ഷേപകര്‍ക്ക് കാലങ്ങള്‍ കഴിഞ്ഞാണ് മനസിലായത്. ഒടുവില്‍ ഗതികെട്ട് നിക്ഷേപര്‍ ഇവര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

കോടതിയില്‍ ഉറപ്പ്

കോടതിയില്‍ ഉറപ്പ്

കേസിനെ തുടര്‍ന്ന് ജാമ്യത്തുകയായി 50 കോടി കെട്ടിവെക്കാമെന്ന് ഇവര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ തുക പറഞ്ഞ ദിവസം ഇവര്‍ നല്‍കിയില്ല. തുടര്‍ന്ന് ഇവരുടെ മുന്‍കൂര്‍ ജാമ്യകാലാവധി കോടതി റദ്ദാക്കുകയായിരുന്നു. പൂനെ സ്വദേശി ജിതേന്ദ്ര മുലെകര്‍ ശിവാജിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

പണം ലഭിച്ചില്ല

പണം ലഭിച്ചില്ല

ഡിഎസ്‌കെ കമ്പനിയുടെ സ്ഥിരനിക്ഷേപ പദ്ധതിയില്‍ നിക്ഷേപമുള്ള മുലെകറാണ് ഈ വിഷയം ആദ്യമായി പുറത്തുകൊണ്ടുവന്നത്. കമ്പനിയില്‍ താന്‍ നിക്ഷേപിച്ച 4.4 ലക്ഷം രൂപ തിരികെ ലഭിച്ചില്ലന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ രണ്ടായിരത്തിലധികം നിക്ഷേപകരും പരാതിയുമായി സ്റ്റേഷനിലെത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്.

കേസ് എടുത്തു

കേസ് എടുത്തു

നിക്ഷേപകരെ വഞ്ചിച്ചു എന്ന കുറ്റത്തിന് കുല്‍ക്കര്‍ണിക്കും ഭാര്യക്കുമെതിരെ കേസ് എടുത്തതോടെ ഇവരുടെ ഇടപാടുകളെ പറ്റിയും ആരോപണങ്ങളുയര്‍ന്നു. തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാനായി ഇവര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതിയില്‍ ഇവര്‍ വ്യവസ്ഥകള്‍ പ്രകാരം 50 കോടി വെക്കാമെന്ന് പറയുകയായിരുന്നു. ഇത് പലവട്ടം മുടങ്ങിയതോടെയാണ് കോടതി ജാമ്യ റദ്ദാക്കിയത്.

വിദേശത്ത് നിക്ഷേപം?

വിദേശത്ത് നിക്ഷേപം?

നിക്ഷേപകരുടെ നല്‍കാനുള്ള പണം വിദേശ ബാങ്കില്‍ നിന്ന് ലഭിക്കുമെന്നായിരുന്നു കുല്‍ക്കര്‍ണി കോടതിയില്‍ പറഞ്ഞത്. സിംഗപ്പൂരിലെ ബാങ്കില്‍ തങ്ങള്‍ക്ക് നിക്ഷേപമുണ്ടെന്നും അത് ലഭിച്ചാല്‍ ഉടനെ പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നുമായിരുന്നു കുല്‍ക്കര്‍ണിയുടെ വാദം. ഇതിനായി ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് രേഖയും ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കുല്‍ക്കര്‍ണിയും ഭാര്യയും നല്‍കിയ രേഖകള്‍ വ്യാജമായിരുന്നു.

അക്കൗണ്ടില്‍ പണമില്ല

അക്കൗണ്ടില്‍ പണമില്ല

സിംഗപ്പൂരില്‍ നിന്നുള്ള പ്രഭൂന്‍ ഇന്റര്‍നാഷണല്‍സ് എന്ന ബാങ്കാണ് തങ്ങളുടെ പണം തരുന്നതെന്നായിരുന്നു ദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ ബാങ്കില്‍ ഇവര്‍ക്ക് നിക്ഷേപമേ ഇല്ല എന്നാണ് ഇവരുടെ കമ്പനി അക്കൗണ്ടുകളില്‍ നിന്ന് മനസിലാവുന്നത്. ഈ ബാങ്കുമായി ഒരുസമയത്തും ഇവരുടെ കമ്പനി ഇടപാടുകള്‍ നടത്തിയിരുന്നില്ലെന്ന കോടതി ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റിന് ഉത്തരവിട്ടത്.

തെറ്റിദ്ധരിപ്പിച്ചു

തെറ്റിദ്ധരിപ്പിച്ചു

കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഓരോ തവണയും കുല്‍ക്കര്‍ണിയും ഭാര്യയും ചെയ്തുകൊണ്ടിരുന്നതെന്ന് ജാമ്യം റദാക്കികൊണ്ട് കോടതി പറഞ്ഞു. നിങ്ങളില്‍ നിന്ന് ഒരിക്കലും ന്യായം പ്രതീക്ഷിക്കാനാവില്ല. നിരന്തരം നിങ്ങളുടെ ഭാഗത്തെ പിന്തുണച്ചാല്‍ കേസ് നല്‍കിയവര്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാകും. തെറ്റ് ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് അവരെ വിശ്വസിപ്പിക്കാന്‍ കൂടിയാണ് ജാമ്യം റദ്ദാക്കുന്നതെന്ന് കോടതി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+