കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെയില്‍ മണ്ണിടിച്ചില്‍, 17 മരണം

  • By Soorya Chandran
Google Oneindia Malayalam News

പൂനെ: പൂനെയിലെ മണ്ണിടിച്ചിലില്‍ 17 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പൂനെയിലെ ആംബെ ഗ്രാമത്തിലാണ് സംഭവം. 100 ല്‍ അധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മണ്ണിടിച്ചിലില്‍ നാല്‍പത്തി അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി പൂനെ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.

Pune Landslide

അടുത്ത ഗ്രാമങ്ങളിലും സമാനമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. നഗരത്തില്‍ നിന്ന് ഏറെ അകലെയാണ് ആംബര്‍ ഗ്രാമം. ഇവിടേക്കുള്ള യാത്രാ സൗകര്യവും പരിമിതമാണ്. ആശയവിനിമയ സംവിധാനങ്ങളും ഇവിടെ ലഭ്യമല്ല.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് അപകടം . താനെ ജില്ലയില്‍ അമ്പത് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ബുധനാഴ്ചയിലെ കനത്ത മഴയില്‍ രണ്ട് പാലങ്ങള്‍ വെള്ളത്തിനടിയിലായി .

ദമനി ഡാം തുറന്നതോടെ സൂര്യ നദീതീരത്തുള്ള 150 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ് . നദിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഡാം തുറക്കുന്നതിന് മുമ്പ് ഗ്രാമവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ പറയുന്നു .

English summary
n a natural disaster, at least 15 people are feared dead at the Ambe village in Pune on Wednesday. According to TV reports, over 150 people are trapped under debris.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X