അമ്മയുടെ ഗര്‍ഭപാത്രം ഇനി മകള്‍ക്ക്; നെഞ്ചിടിപ്പോടെ ഇന്ത്യ, ഇത് ആദ്യ കാല്‍വെപ്പ്!!!

  • By: Akshay
Subscribe to Oneindia Malayalam

പൂനെ: ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മെയ് 18ന് നടക്കും. ബറോഡയിലെ യുവതിയിലാണ് ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക. അമ്മയുടെ ഗര്‍ഭപാത്രമാണ് യുവതിക്ക് നല്‍കുക. യുവതി നാല് തവണ ഗര്‍ഭം ധരിച്ചിരുന്നെങ്കിലും ഗര്‍ഭപാത്രത്തിന്റെ തകരാറുമൂലം കുഞ്ഞിനെ പ്രസവിക്കാനായില്ല. രണ്ട് തവണ പൂര്‍ണ ഗര്‍ഭാവസ്ഥയിലാണ് കുഞ്ഞിനെ നഷ്ടമായത്.

മകള്‍ക്ക് ഗര്‍ഭപാത്രം ദാനം നല്‍കുന്നതില്‍ സന്തോഷം മാത്രമാണെന്ന് യുവതിയുടെ അമ്മ പറഞ്ഞു. മെയ് 19നു ഗാലക്‌സി ആശുപത്രിയില്‍ തന്നെ മറ്റൊരു ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടി നടക്കും. ശസ്ത്രക്രിയയ്ക്കായി രണ്ടു യുവതികളെയും മെയ് 9 നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി

ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി

ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.

 വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രി സന്ദര്‍ശിച്ചു

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രി സന്ദര്‍ശിച്ചു

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചതെന്നും ഗാലക്‌സി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

 ബെംഗളൂരു ആശുപത്രിക്കും അനുമതി

ബെംഗളൂരു ആശുപത്രിക്കും അനുമതി

2011ല്‍ സ്വീഡനില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതി കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. ബംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്കും ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

 ലോകത്ത് ഇതുവരെ നടന്നത് 25 ശസത്രക്രിയ

ലോകത്ത് ഇതുവരെ നടന്നത് 25 ശസത്രക്രിയ

ഇതുവരെ ലോകത്ത് 25 ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. 2002ല്‍ സൗദി അറേബ്യയിലാണ് വിജയകരമായി ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പക്ഷേ യുവതിയ്ക്ക് കുഞ്ഞിനു ജന്മം നല്‍കാന്‍ സാധിച്ചിരുന്നില്ല.

English summary
Baroda-based Rupal (name changed) will be the first woman in India to get her mother’s womb. The country’s first uterus transplant will take place on May 18 at Pune’s Galaxy Care Hospital.
Please Wait while comments are loading...