കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണം വീഴുമെന്ന് സർവ്വേ റിപ്പോർട്ട്: ബിജെപിക്ക് ലഭിക്കുക പരമാവധി 2 സീറ്റ്

Google Oneindia Malayalam News

ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടേക്കാമെന്ന് സർവേ റിപ്പോർട്ട്. 117 സീറ്റുകളിൽ 35.20% വോട്ട് ഷെയറോടെ 40-45 സീറ്റുകൾ മാത്രമായിരിക്കും ഭരണകക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കുകയെന്നാണ് പോൾസ്ട്രാറ്റ്-ന്യൂസ് എക്‌സ് പ്രീ-പോൾ സർവേ പ്രവചിക്കുന്നത്. 2017 ല്‍ 77 സീറ്റുകളുമായിട്ടായിരുന്നു കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലേറിയത്. അതേസമയം ആംആദ്മി പാർട്ടി വന്‍ മുന്നേറ്റം നടത്തുമെന്നാണ് സർവേ അവകാശപ്പെടുന്നത്. 38.83% വോട്ട് ഷെയറോടെ 47-52 സീറ്റുകൾ നേടുന്ന കെജ്രിവാളിന്റെ പാർട്ടി ചെറിയ വ്യത്യാസത്തിൽ കോൺഗ്രസിനെ മറികടക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. 2017 ല്‍ ആംആദ്മിക്ക് 20 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും നിരവധി എംഎല്‍എമാർ പിന്നീട് കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു.

21.01% വോട്ട് ഷെയറോടെ ശിരോമണി അകാലി ദള്‍ 22-26 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന സർവേ ബി ജെ പിക്ക് 2.3% വോട്ട് ഷെയറും ഒന്നുമുതല്‍ രണ്ട് വരെ സീറ്റുമാണ് പ്രവചിക്കുന്നത്. പോൾസ്‌ട്രാറ്റ്-ന്യൂസ്‌എക്‌സ് പ്രീ-പോൾ സർവേയിൽ പ്രതികരിച്ചവരിൽ 35.70% പേരും അമരീന്ദർ സിംഗിന്റെ കോൺഗ്രസ് വിടാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് വ്യക്തമാക്കിയത്. അതേസമയം 27.50% പേർ അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നു.

rahulcongress-1

തൊഴിൽ, കാർഷിക നിയമങ്ങൾ/എംഎസ്പി, വൈദ്യുതി, വെള്ളം, റോഡുകൾ, മാഫിയ രാജ്, മയക്കുമരുന്ന് ഭീഷണി തുടങ്ങിയ വിവിധ വിഷയങ്ങളിൽ തൊഴിലാണ് പ്രധാന പ്രശ്നമാണൊണ് പോൾസ്ട്രാറ്റിന്റെ സർവേയിലൂടെ 39.20 ശതമാനം പേർ പ്രതികരിച്ചത്. 19.90% പേർ മാത്രമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കാർഷിക നിയമങ്ങളും വിളകളുടെ താങ്ങ് വിലയും തങ്ങളുടെ പ്രധാന വിഷയമായി ഉന്നയിച്ചിട്ടുള്ളത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ 59.90% പേർ പൂർണ്ണമായി പിന്തുണയ്ക്കുമ്പോൾ 14.30% പേർ മാത്രമേ നിയമങ്ങൾ റദ്ദാക്കുന്നതിനെ എതിർത്തുള്ളു.

മുന്നണിയിലെ ചെറുകക്ഷികളെ പൂട്ടാന്‍ സിപിഎം: ലക്ഷ്യം എണ്ണം പരമാവധി കുറയ്ക്കല്‍മുന്നണിയിലെ ചെറുകക്ഷികളെ പൂട്ടാന്‍ സിപിഎം: ലക്ഷ്യം എണ്ണം പരമാവധി കുറയ്ക്കല്‍

സർവ്വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേർ, അതായത് 33.60% പേരും അഭിപ്രായപ്പെട്ടത് 2022 ല്‍ സംസ്ഥാനത്ത് പുതിയ ഒരു മുഖ്യമന്ത്രി ഉണ്ടാവണമെന്നാണ്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് (16.70%), നവ്‌ജ്യോത് സിംഗ് സിദ്ധു (9.80%) , ചരൺജിത് സിംഗ് ചന്നി (22.20%), സുഖ്ബീർ സിംഗ് ബാദൽ (17.70%) എന്നിങ്ങനെയാണ് നിലവിലെ പ്രമുഖ നേതാക്കള്‍ക്ക് ലഭിച്ച പിന്തുണ. ഇതില്‍ ആംആദ്മി പാർട്ടിയുടെ നേതാക്കളായി ആരും ഇല്ലെന്നതും ശ്രദ്ധേയമാണ്

Recommended Video

cmsvideo
Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia

English summary
Punjab Assembly election 2022: Congress to lose power says Polstrat-NewsX pre-poll survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X