കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ കോണ്‍ഗ്രസിന് ശുഭ സൂചന: കൂട്ടത്തോടെ പാർട്ടിയിലേക്ക് മടങ്ങി മുന്‍ നേതാക്കള്‍

Google Oneindia Malayalam News

മൊഹാലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ അധികാരമുള്ള ഏക ഇടം എന്ന നിലയില്‍ പഞ്ചാബില്‍ വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ് പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് ബി ജെ പി സഖ്യത്തിലെത്തിയതിനേക്കാള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് ആം ആദ്മി പാർട്ടിയുടെ സാന്നിധ്യമാണ്. സംസ്ഥാനത്ത് ഇത്തവണ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ ആം ആദ്മി പാർട്ടിക്ക് കഴിയുമെന്നാണ് സർവേകള്‍ അഭിപ്രായപ്പെടുന്നത്.

Recommended Video

cmsvideo
പഞ്ചാബിൽ പ്രതിസന്ധികൾക്കിടയിലും തിളങ്ങി കോൺഗ്രസ് | Oneindia Malayalam

എന്നാല്‍ മത്സരം ശക്തമാണെങ്കിലും അധികാരത്തുടർച്ച ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പാണ്. അമരീന്ദർ പാർട്ടി വിട്ടുപോയത് ക്ഷീണമായിട്ടില്ല. മാത്രവുമല്ല, നേരത്തെ പാർട്ടിയില്‍ നിന്നും പോയ നിരവധി നേതാക്കള്‍ തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് ശുഭ സൂചനയാണെന്നും നേതൃത്വം അവകാശപ്പെടുന്നു. നേരത്തെ കോണ്‍ഗ്രസ് വിട്ട നിരവധി നേതാക്കളായിരുന്നു കഴിഞ്ഞ ദിവസം പാർട്ടിയിലേക്ക് മടങ്ങിയത്.

ചിലർക്കിപ്പോള്‍ നല്ല പേടി കുടുങ്ങിയിട്ടുണ്ട്: അതുകൊണ്ടാണ് ചാനലിലെ ഈ പെയ്ഡ് ശ്രമങ്ങള്‍: സംവിധായകന്‍ചിലർക്കിപ്പോള്‍ നല്ല പേടി കുടുങ്ങിയിട്ടുണ്ട്: അതുകൊണ്ടാണ് ചാനലിലെ ഈ പെയ്ഡ് ശ്രമങ്ങള്‍: സംവിധായകന്‍

മൊഹാലിയില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍

മൊഹാലിയില്‍ നിന്നുള്ള പ്രമുഖ നേതാക്കളായ ഇന്ദർജീത് സിംഗ് ഖോഖർ, പർമീന്ദർ സിംഗ് റെഹാൽ, ഖുശ്വന്ത് സിംഗ് റൂബി എന്നിവരാണ് ബുധനാഴ്ച കോണ്‍ഗ്രസില്‍ ചേർന്നത്. നേരത്തെ പാർട്ടി വിട്ട് പുറത്ത് പോയിരുന്ന ഇവർ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ പഴയ തട്ടകത്തിലേക്ക് മടങ്ങുകയായിരുന്നു. 2021ലെ മൊഹാലി എംസി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു ഈ മൂന്ന് നേതാക്കളും എഎപിയുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിച്ചത്.

ആത്മധൈര്യത്തിന്റെ, നിഷ്കളങ്കതയുടെ നിറചിരി: ഭാവനയുടെ പുതിയ ചിത്രം വൈറല്‍

കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ബൽബീർ

"കുൽവന്ത് സിങ്ങിന്റെ പ്രവർത്തനങ്ങളിലും നയങ്ങളിലും മനംമടുത്താണ് ഞങ്ങൾ കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ബൽബീർ സിദ്ദുവിന്റെ നേതൃത്വത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്, മൊഹാലിയുടെ വളർച്ചയെ സഹായിക്കാനുള്ള കാഴ്ചപ്പാട് കോൺഗ്രസിന് മാത്രമേ ഉള്ളൂവെന്നും ഞങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു''- കോണ്‍ഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെ നേതാക്കള്‍ പ്രതികരിച്ചു.

ഹുസൈൻപൂർ, തസ്‌ക, മനാന, തരോളി, ജാംപൂർ

നേതാക്കളുമായി ഹുസൈൻപൂർ, തസ്‌ക, മനാന, തരോളി, ജാംപൂർ, ബഹ്‌ലോൽപൂർ, ജുജാർ നഗർ, ബർമജ്‌ര, റായ്‌പൂർ, ദാവൂൺ ഗ്രാമങ്ങളിൽ യോഗങ്ങൾ നടത്തിയ കോണ്‍ഗ്രസ് സംഘം പാർട്ടി സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി വോട്ട് ചെയ്യാൻ ഗ്രാമവാസികളോട് അഭ്യർത്ഥിച്ചു. പഞ്ചാബിലെ കോൺഗ്രസ് സർക്കാർ കൈക്കൊണ്ട ജനോപകാരപ്രദമായ തീരുമാനങ്ങളുടെ ഫലം സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്നുണ്ടെന്നും അതിനാലാണ് കൂടുതൽ കൂടുതൽ ആളുകൾ പാർട്ടിയിൽ ചേരുന്നതെന്നായിരുന്നു സിദ്ധു അഭിപ്രായപ്പെട്ടത്.

 എ എ പി നേതാവായ ദേവീന്ദർ സിങ് ബയ്ദ്വാനും

നേരത്തെ മൊഹാലിയില്‍ നിന്നുള്ള പ്രമുഖ എ എ പി നേതാവായ ദേവീന്ദർ സിങ് ബയ്ദ്വാനും കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. ആം ആദ്മി പാർട്ടിയുടെ മൊഹാലി യൂണിറ്റ് വൈസ് പ്രസിഡന്റ് ദേവീന്ദർ സിംഗ് ബൈദ്വാൻ തന്റെ അനുയായികൾക്കൊപ്പമായിരുന്നു ഭരണകക്ഷിയിലേക്ക് കൂടുമാറിയത്. ജനസൗഹൃദ നയങ്ങളും അജണ്ടകളും കണക്കിലെടുത്താണ് പ്രതിപക്ഷ നേതാക്കൾ കോൺഗ്രസിൽ ചേരുന്നതെന്നായിരുന്നു സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കോൺഗ്രസ് എം എൽ എ ബൽബീർ സിങ് സിദ്ദു അന്ന് അഭിപ്രായപ്പെട്ടത്.

ബൈദ്വാൻ കോൺഗ്രസിലേക്ക് മാറിയത്

ബൈദ്വാൻ കോൺഗ്രസിലേക്ക് മാറിയത് അത്തരത്തിലുള്ള ഒരു ഉദാഹരണമാണ്. രാഷ്ട്രത്തെയും ജനങ്ങളെയും സേവിച്ച ചരിത്രം കോൺഗ്രസിന് മാത്രമാണുള്ളത്. തീർത്തും വ്യാജയമായ അജണ്ടകളിലൂടെ ശ്രദ്ധ തിരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീവ്രശ്രമങ്ങളെക്കുറിച്ച് മൊഹാലിയിലെ ജനങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ഉറപ്പാക്കാൻ പൊതുജനങ്ങൾ ഇതിനകം തന്നെ മനസ്സ് ഉറപ്പിച്ചുകഴിഞ്ഞു, ഈ സത്യം അറിയാവുന്ന പ്രതിപക്ഷം ഞെട്ടലിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

English summary
Punjab Assembly election 2022: Leaders who left Congress return to the party now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X