കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത് സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളും സന്ദർശകരും കുടുങ്ങി

Google Oneindia Malayalam News

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിലുളള ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം. മൂന്ന് നിലകളിലേക്കാണ് തീ പടർന്നു പിടിച്ചത്. പാർക്കിംഗ് സ്ഥലത്തുളള ട്രാന്സ്ഫോർമറിൽ നിന്നാണ് തീ പടർന്നത്. സംഭവ സമയത്ത് സന്ദകരും ആശുപത്രിയിൽ കുടുങ്ങി. ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു വൻ തീപിടിത്തം ഉണ്ടായത്.

സംഭവ സമയത്ത് ആശുപത്രിയിൽ നിരവധി സന്ദർശകരും രോഗികളും ഉണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ അഗ്നി രക്ഷാസേന പ്രവർത്തകർ എത്തി തീ അണക്കൽ നടപടികൾ സ്വീകരിച്ചിരുന്നു.

fire

40 മിനിട്ടിനുള്ളിൽ തന്നെ തീയണക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം, തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്. ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല. തുടക്കത്തിൽ ട്രാൻസ്ഫോമറിലാണ് തീ പടർന്ന് പിടിച്ചതെന്നും ഫയർ ഓഫീസർ ലവ്പ്രീത് സിംഗ് പറഞ്ഞു.

അതേസമയം, തീപിടിത്തം ഉണ്ടായതിന് പിന്നാലെ ആശുപത്രി ജീവനക്കാരെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു. മൂന്നിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഉപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

തീപിടുത്തത്തെ കുറിച്ച് പ്രിൻസിപ്പൽ ജിഎം സി രാജീവ് കുമാർ ദേവഗൺ വ്യക്തമാക്കുന്നത് ഇങ്ങനെ :- 'ആശുപത്രിയ്ക്ക് സമീപമുളള ഒ പി ഡിക്ക് സമീപം സ്ഥാപിച്ച രണ്ട് ഇലക്ട്രിക് ട്രാൻസ്‌ഫോർമറുകളിൽ സ്ഫോടനം നടക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെ രോഗികൾക്കോ മറ്റ് ആളുകൾക്കോ ജീവഹാനിയോ പരുക്കോ പറ്റിയിട്ടില്ല'.

ആർഎസ്എസ് പ്രചാരകരെ നേരിടണം; ബ്ലോക്ക് തലത്തിൽ കാര്യകർത്താക്കളെ നിയമിക്കാൻ കോൺഗ്രസ്ആർഎസ്എസ് പ്രചാരകരെ നേരിടണം; ബ്ലോക്ക് തലത്തിൽ കാര്യകർത്താക്കളെ നിയമിക്കാൻ കോൺഗ്രസ്

സംഭവത്തോട് പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ട്വീറ്റ് ചെയ്തു, "അമൃത്‌സറിലെ ഗുരുനാനാക്ക് ആശുപത്രിയിൽ നിർഭാഗ്യകരമായ രീതിയിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ ജാഗ്രതയിലാണ്. ദൈവകൃപയാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മന്ത്രി ഹർഭജൻ സിംഗ് സംഭവ സ്ഥലത്ത് എത്തി. പ്രവർത്തനങ്ങൾ താൻ നിരന്തരം നിരീക്ഷിക്കുന്നുണ്ട്' - അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
punjab: big fire broke out at Guru Nanak Dev Hospital in Amritsar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X