പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് നാളെ രണ്ടാം വിവാഹം: വധു ഡോക്ടർ ഗുർപ്രീത് കൗർ
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് നാളെ വിവാഹം. വ്യാഴാഴ്ച ചണ്ഡീഗഡിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ ഡോക്ടർ ഗുർപ്രീത് കൗറിനെയാണ് 48 വയസ്സുകാരനായ ഭഗവന്ത് വിവാഹം കഴിക്കുന്നത്. ചടങ്ങിൽ വിശിഷ്ടാതിഥിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പടേയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. മന്നിന്റെ അമ്മ അവരുടെ ജന്മഗ്രാമമായ സതോജിൽ നിന്നും മുഖ്യമന്ത്രിയുടെ വസതിയിൽ ചടങ്ങിനായി കഴിഞ്ഞ ദിവസം തന്നെ എത്തിച്ചേർന്നിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് വിവാഹ ആശംസകള്‍ നേർന്ന് മന്ത്രിമാർ ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്. "എന്റെ മുഖ്യമന്ത്രി ഭഗവന്ത് മാൻ ജിക്ക് വളരെ സന്തോഷകരവും അനുഗ്രഹീതവുമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു. അവർക്ക് രണ്ടുപേർക്കും സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആയുഷ്കാലം ആശംസിക്കുന്നു."-കാബിനറ്റ് മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ട്വീറ്റ് ചെയ്തു.

"മുഖ്യമന്ത്രി ഭഗവന്ത് മാൻ ജി നാളെ തന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. സന്തോഷകരവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തിന് ആശംസകൾ. "-പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ് ട്വീറ്റ് ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയാണ് മന്നിന്റെ ഭാര്യയാവാന്‍ പോവുന്ന ഗുർപ്രീത് കൌർ. വിവാഹത്തിനായി ചണ്ഡീഗഡിലെ മാന്റെ ഔദ്യോഗിക വസതിയിൽ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍
ഭഗവന്ത് മാനിന്റെ രണ്ടാം വിവാഹമാണ് ഇത്. മൻ നേരത്തെ ഇന്ദ്രപ്രീത് കൗർ എന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ അവർക്ക് രണ്ട് കുട്ടികളുണ്ട്. മകൾ സീരത് കൗർ മാൻ (21), മകൻ ദിൽഷൻ മൻ (17) എന്നിവർ ഈ വർഷം മാർച്ച് 16 ന് ലുധിയാനയില്‍ വെച്ച് മന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാ ചയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ യുഎസിൽ നിന്ന് പഞ്ചാബിലെത്തിയിരുന്നു. മാൻ എപ്പോഴും തന്റെ പ്രാർത്ഥനയിലുണ്ടായിരുന്നുവെന്ന് ഇന്ദർപ്രീത് കൗർ അന്ന് അഭിപ്രായപ്പെട്ടത്.
ലുധിയാനയിലെ ബറേവാൾ ഗ്രാമത്തിൽ നിന്നുള്ള ഇന്ദർപ്രീത്, 2014-ൽ സാങ്‌രൂരിൽ നിന്നുള്ള ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മന്നിനായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ഒരു വർഷത്തിനുശേഷം ദമ്പതികൾ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയായിരുന്നു. ദീർഘനാളായി തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രശ്നം പരിഹരിച്ചു. കോടതി തീരുമാനിച്ചു. എനിക്ക് എന്റെ രണ്ട് കുടുംബങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നു. ഞാൻ പഞ്ചാബ് തിരഞ്ഞെടുത്തു-എന്നായിരുന്നു വിവാഹമോചനത്തിന് പിന്നാലെ മന്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications