രാഹുല്‍ തിരിച്ചെത്തി, പഞ്ചാബില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍, സിദ്ധു കോണ്‍ഗ്രസിന് തലവേദന!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വിദേശത്തെ പുതുവര്‍ഷ ആഘോഷങ്ങള്‍ കഴിഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാകുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതിരുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.

രാഹുലിന്റെ അഭാവത്തെ തുടര്‍ന്നായിരുന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതിരുന്നത്. രാഹുല്‍ എത്തിയതോടെ സ്ഥാനാര്‍ഥികളെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം.എന്നാല്‍ കൂടുതല്‍ സീറ്റ് ചോദിച്ച് നവജ്യോത് സിങ് സിദ്ധു രംഗത്തെത്തിയിരിക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാകുന്നു. അതേസമയം മറ്റ് പാര്‍ട്ടികളായ അകാലി ദള്‍- ബിജെപി, എഎപി എന്നിവ പ്രചരണം വരെ ആരംഭിച്ചിരിക്കുകയാണ്.

 രാഹുല്‍ നേതൃത്വം നല്‍കും

രാഹുല്‍ നേതൃത്വം നല്‍കും

പഞ്ചാബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീകരുമാനിക്കുന്നതിനുള്ള അവസാന ചര്‍ച്ച ഇന്ന് നടക്കും. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുന്നത്. തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

 തിരഞ്ഞെടുപ്പ് നാലിന്

തിരഞ്ഞെടുപ്പ് നാലിന്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. ജനുവരി 18 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 19ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്. ഫെബ്രുവരി നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 ഭാര്യയ്ക്കും സീറ്റ്

ഭാര്യയ്ക്കും സീറ്റ്

അതേസമയം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന് തലവേദനയാകുന്നുന്നുണ്ടെന്നാണ് പുതിയ വിവരം. കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയ്ക്കും അടുത്ത അനുയായികള്‍ക്കും സീറ്റ് നല്‍കണമെന്നാണ് സിദ്ധുവിന്റെ പുതിയ ആവശ്യം.

 വേണ്ടത് അഞ്ച് സീറ്റ്

വേണ്ടത് അഞ്ച് സീറ്റ്

നാലോ അഞ്ചോ സീറ്റുകള്‍ നല്‍കണണെന്നാണ് സിദ്ധുവിന്റെ പുതിയ ആവശ്യം. കൂടാതെ അമൃത്സര്‍ സീറ്റ് തന്നെ വേണമെന്നും സിദ്ധു പറയുന്നു. ഇത് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നെന്നാണ് വിവരം.

 അമൃത്സര്‍ ഈസ്റ്റ്

അമൃത്സര്‍ ഈസ്റ്റ്

കോണ്‍ഗ്രസ് ജയിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം സിദ്ധുവിന് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ അമൃത്സര്‍ ഈസ്റ്റ് സീറ്റും വാഗ്ദാനം ചെയ്യുന്നു.

ആശങ്കയോടെ കോണ്‍ഗ്രസ്

ആശങ്കയോടെ കോണ്‍ഗ്രസ്

അതേസമയം എഎപിയും സിദ്ധുവിന് വാഗ്ദാനം ചെയ്തിരുന്നത് ഇത് തന്നെയാണെന്നാണ് സിദ്ധുവിന്റെ അനുയായികള്‍ പറയുന്നത്. അതിനാല്‍ സിദ്ധു കാലുമാറുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

English summary
With Rahul Gandhi back in town after a holiday abroad, the Punjab Congress hopes to wrap up selection of candidates - the party is yet to announce candidates for 40 of the state's 117 seats even a week after assembly elections were announced.
Please Wait while comments are loading...